ഇടവ പാറയിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രോത്സവം 12 മുതൽ
ഇടവ പാറയിൽ ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അഷ്ടമിരോഹിണി ഉത്സവം സെപ്റ്റംബർ 12, 13, 14 തീയതികളിൽ നടക്കും.

തന്ത്രി ഭൂതക്കുളം നീലമന ഉണ്ണികൃഷ്ണൻ നമ്പൂതിരി, മേൽശാന്തി അരവിന്ദൻ പോറ്റി എന്നിവർ മുഖ്യ കാർമികത്വം വഹിക്കും. 12ന് രാവിലെ ആറിന് ഗണപതിഹോമം, ഏഴിന് ഹരിനാമകീർത്തനം, ഭാഗവതം പാരായണം, എട്ടിന് കഞ്ഞി സദ്യ, 9. 30ന് മൃത്യുഞ്ജയ ഹോമം, രാത്രി എട്ടിന് വിളക്ക്.

13ന് രാവിലെ 6ന് ഗണപതി ഹോമം, ഏഴിന് അഖണ്ഡനാമ ജപ യജ്ഞം, 9.30ന് കളഭാഭിഷേകം, ഉച്ചയ്ക്ക് 12ന് സമൂഹസദ്യ, സന്ധ്യയ്ക്ക് 6. 30ന് പൂമൂടൽ, രാത്രി ഏഴിന് ആകാശ വിസ്മയം, 7. 30ന് വിളക്ക്. 14 ന് 4. 35ന് നിർമ്മാല്യം, അഞ്ചിന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 5.30 ന് ഹരിനാമകീർത്തനം,

ഭാഗവത പാരായണം, ഏഴിന് ധ്വജാരോഹണം, എട്ടിന് സമൂഹ പൊങ്കാല,ഒമ്പതിന് കലശ പൂജ, ഉച്ചയ്ക്ക് രണ്ടിന് ആറാട്ട് എഴുന്നള്ളത്ത്, വൈകിട്ട് 5ന് സോപാന സംഗീതം, ഏഴിന് ബാലഗോകുലം ശോഭ യാത്രയ്ക്ക് സ്വീകരണം, രാത്രി 12ന് വിളക്ക്.

