ശിവഗിരി തീര്‍ത്ഥാടനം : തീര്‍ത്ഥാടക ഘോഷയാത്ര ഏറെ ശ്രദ്ധിക്കപ്പെട്ടു
1 min read

ശിവഗിരി തീര്‍ത്ഥാടനം : തീര്‍ത്ഥാടക ഘോഷയാത്ര ഏറെ ശ്രദ്ധിക്കപ്പെട്ടു

ശിവഗിരി തീര്‍ത്ഥാടനത്തിലെ പ്രധാന ഇനമായ തീര്‍ത്ഥാടക ഘോഷയാത്ര ഏറെ ശ്രദ്ധിക്കപ്പെട്ടു. ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ നിന്നുള്ള പതിനായിരക്ക ണക്കിന് തീര്‍ത്ഥാടകര്‍ ‘ഓം നമോ നാരായണ’ മന്ത്രം ഉരു വിട്ടുകൊണ്ട് പുഷ്പം സമര്‍പ്പിച്ചു വീഥികളിലൂടെ ഘോഷയാത്രയില്‍ അണിനിരന്നു. സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നും വിവിധ ഗുരുദേവ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലും സംസ്ഥാനങ്ങളില്‍ നിന്നുമുള്ള തീര്‍ത്ഥാടകര്‍ക്ക് പുറമേ യു.എ.ഇ., ബഹറിന്‍, കുവൈറ്റ് എന്നിവിടങ്ങളില്‍ നിന്നും പല വിദേശ രാജ്യങ്ങളില്‍ നിന്നും തീര്‍ത്ഥാടകരെത്തി.

അലങ്കരിച്ച ഗുരുദേവ റിക്ഷയ്ക്ക് പതിനായിരങ്ങള്‍ അകമ്പടി സേവിച്ചു. പര്‍ണ്ണശാലയിലും ശാരദാമഠത്തിലും മഹാസമാധി പീഠത്തിലും പ്രത്യേക പൂജകളും തുടര്‍ന്നായിരുന്നു ഘോഷയാത്ര. മഹാസമാധിയില്‍ നിന്നും തിരിച്ചത് ഘോഷയാത്ര കടന്നുപോയ വീഥികളിലൊക്കെയും വ്യക്തികളും സ്ഥാപനങ്ങളും ഭക്തിനിര്‍ഭരമായ വരവേല്‍പ്പ് നല്‍കി. ഭക്തിപൂര്‍വ്വം വീഥികള്‍ക്കിരുവശവും നിന്നിരുന്ന വിശ്വാസികളില്‍ പലുടേയും കണ്ണുകളില്‍ നിന്നും സന്തോഷാശ്രുക്കള്‍ ഒഴുകുന്നതു കാണാമായിരുന്നു. റോഡിനിരുവശവും ഭക്തരുടെ നീണ്ടനിരമതിലുകള്‍ സൃഷ്ടിച്ചിരുന്നു. പലയിടത്തും ഹാരങ്ങള്‍ അണിയിച്ചും പുഷ്പങ്ങള്‍ സമര്‍പ്പിച്ചും ഭക്തി പ്രകടിപ്പിച്ചിരുന്നു.

ശിവഗിരി പ്രാന്തം, മൈതാനം റെയില്‍വേ സ്റ്റേഷനു മുന്നിലെത്തിയായിരുന്നു മടക്കയാത്ര. ശിവഗിരി മഠം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ട്രഷറര്‍ സ്വാമി ശാരദാനന്ദ തീര്‍ത്ഥാടനകമ്മിറ്റി സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ജോയിന്‍റ് സെക്രട്ടറി സ്വാമി അസംഗാനന്ദ ഗിരി, ട്രസ്റ്റ് ബോര്‍ഡ് അംഗം സ്വാമി വിശാലാനന്ദ തുടങ്ങിയവര്‍ നേതൃത്വം നല്‍കി..

സ്വാമി സത്യാനന്ദ തീര്‍ത്ഥ, സ്വാമി ശങ്കരാനന്ദ, സ്വാമി ശിവനാരായണ തീര്‍ത്ഥ, സ്വാമി പ്രബോധ തീര്‍ത്ഥ, സ്വാമി വെങ്കടേശ്വര്‍, സ്വാമി അംബികാനന്ദ, സ്വാമിനി ആര്യനന്ദാദേവി, തീര്‍ത്ഥാടനക്കമ്മിറ്റി ചെയര്‍മാന്‍ കെ.ജി. ബാബുരാജന്‍, കെ. മുരളീധരന്‍, സുരേഷ്കുമാര്‍ മധുസൂധനന്‍ തുടങ്ങിയവര്‍ മുന്‍ നിരയില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!