നെടുങ്ങണ്ട ശ്രീനാരായണ ട്രെയിനിംഗ് കോളേജിലെ പൂർവ വിദ്യാർത്ഥി സംഗമം
1 min read

നെടുങ്ങണ്ട ശ്രീനാരായണ ട്രെയിനിംഗ് കോളേജിലെ പൂർവ വിദ്യാർത്ഥി സംഗമം

നെടുങ്ങണ്ട ശ്രീനാരായണ ട്രെയിനിംഗ് കോളേജിലെ പൂർവ വിദ്യാർത്ഥി സംഗമത്തിന്റെ ഉദ്ഘാടനം കോളേജിലെ ആദ്യകാല വിദ്യാർത്ഥികളായ സി.വി. സുരേന്ദ്രൻ, ചിത്തരഞ്ജൻ, ഡോ.സീതാമണി എന്നിവർ ചേർന്ന് നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.ഷീബ പി അദ്ധ്യക്ഷത വഹിച്ചു.

എസ്.എൻ ട്രസ്റ്റ് എക്സിക്യുട്ടിവ് അംഗവും കോളേജ് മാനേജ്മെന്റ് പ്രതിനിധിയുമായ അജി എസ്.ആർ.എം മുഖ്യപ്രഭാഷണം നടത്തി. പൂർവ വിദ്യാർത്ഥി സംഘടന വൈസ് പ്രസിഡന്റ് ബി. പൃഥ്വിരാജ് അനുശോചന പ്രമേയവും സെക്രട്ടറി ഡോ.റീത്താരവി പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. വർക്കിംഗ് പ്രസിഡന്റ് ഡോ. റാണി എസ് സ്വാഗതവും ട്രഷറർ ഡോ.വിജി വി നന്ദിയും പറഞ്ഞു. അലൂമിനി അവാർഡുകളും വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!