എക്സിക്യൂട്ടീവ് പാളം തെറ്റിയതില്‍ നടപടി ; നാല് ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍
കണ്ണൂർ : കണ്ണൂർ – ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ് ഇന്നലെ പാളം തെറ്റിയ സംഭവത്തിൽ നാല് റെയിൽവേ ജീവനക്കാർക്ക് സസ്പെൻഷൻ.ഡ്യൂട്ടി സ്റ്റേഷൻ മാസ്റ്റർ ആർ ശരത്, പോയിന്റ്സ്മാരായ കെ.സുനിത, കെ എം ഷമ്ന, സുധീഷ് എന്നിവരെയാണ് സസ്പെന്റ് ചെയ്തത്.

സിഗ്നൽ പിഴവാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇതിനു പിന്നാലെയാണ് സസ്പെൻഷൻ. ഇന്നലെ പുലർച്ചെ നാലരയോടെയാണ് പ്ലാറ്റ് ഫോമിലേക്ക് മാറ്റുന്നതിനിടെ ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ രണ്ടു കോച്ചുകൾ പാളം തെറ്റിയത്.
