അരവിന്ദ് കെജരിവാൾ അറസ്റ്റിൽ
1 min read

അരവിന്ദ് കെജരിവാൾ അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ അറസ്റ്റിൽ. മദ്യനയ അഴിമതിക്കേസിൽ ഇഡിയാണ് അറസ്റ്റ് ചെയ്തത്. കെജരാവാളിന്‍റെ വസതിയിൽ എത്തിയാണ് അറസ്റ്റ് ചെയ്തത്. ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.


മദ്യനയക്കേസില്‍ അറസ്റ്റ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ കെജ്‌രിവാളിന്റെ വീട്ടില്‍ ഇ.ഡി സംഘമെത്തുകയായിരുന്നു. സെര്‍ച്ച് വാറണ്ടുമായി 12 അംഗ ഇ.ഡി സംഘമാണ് കെജ്‌രിവാളിന്റെ വീട്ടിലെത്തിയത്. വീടിനു പുറത്ത് വൻ പോലീസ് സന്നാഹത്തെ എത്തിച്ചുകൊണ്ടാണ് ഇ.ഡിയുടെ പ്രവേശം. കെജ്‌രിവാളിന് അറസ്റ്റില്‍നിന്നും ഇടക്കാല സംരക്ഷണം നല്‍കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി നേരത്തെ അറിയിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ വസതിയിലെത്തിയത്. ഹൈക്കോടതി ഉത്തരവിനെതിരെ കെജ്‌രിവാളിന്റെ അഭിഭാഷകസംഘം സുപ്രീം കോടതിയെ സമീപിച്ചെങ്കിലും നാളെയെ പരിഗണിക്കൂ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!