കേരള, തമിഴ്നാട് തീരങ്ങളില്‍ നാളെയും കടല്‍ക്ഷോഭത്തിന് സാധ്യത ; കണ്‍ട്രോള്‍ റൂം തുറന്നു
1 min read

കേരള, തമിഴ്നാട് തീരങ്ങളില്‍ നാളെയും കടല്‍ക്ഷോഭത്തിന് സാധ്യത ; കണ്‍ട്രോള്‍ റൂം തുറന്നു

തിരുവനന്തപുരം : കേരള, തമിഴ്നാട് തീരങ്ങളില്‍ നാളെയും കടല്‍ക്ഷോഭത്തിന് സാധ്യത. രാത്രി 11.30 വരെ ഉയര്‍ന്ന തിരലമാലയെന്നും മുന്നറിയിപ്പ്. കടല്‍ കയറ്റത്തെ തുടര്‍ന്ന് വിഴിഞ്ഞം, വൈപ്പിന്‍, ബേപ്പൂര്‍ മേഖലകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. കണ്‍ട്രോള്‍ റൂം നമ്പരുകള്‍ ഇവയാണ്.

വിഴിഞ്ഞം 04712480335, 94447141189, വൈപ്പിന്‍ 04842502768, 9496007048, ബേപ്പൂര്‍ 04952414074, 9496007038. കടല്‍ക്ഷോഭം കുറഞ്ഞുവരികയാണെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. അതിനിടെ, തിരുവനന്തപുരം മുതലപ്പൊഴിയില്‍ ശക്തമായ തിരയില്‍ മത്സ്യ ബന്ധന ബോട്ട് മറിഞ്ഞു. രണ്ട് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. അഞ്ചുതെങ്ങില്‍ നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. ഡപ്യൂട്ടി തഹസീല്‍ദാറെ തടഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!