ശ്രീനാരായണ ഗുരുദേവനെയും ഗുരുദേവകൃതികളെയും ബാല്യത്തില്‍ തന്നെ അറിയുവാനും ഉള്‍ക്കൊളളുവാനും കുട്ടികള്‍ക്ക് അവസരം സൃഷ്ടിക്കണമെന്ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് അംഗവും ഗുരുധര്‍മ്മ പ്രചരണസഭ സെക്രട്ടറിയുമായ സ്വാമി അസംഗാനന്ദഗിരി അഭിപ്രായപ്പെട്ടു.

ശിവഗിരി: കോട്ടയം ആര്‍പ്പുക്കര വടക്കും ഭാഗം വില്ലൂന്നി എസ് എന്‍ ഡി പി ശാഖാ യോഗത്തില്‍ നിന്നും ശിവഗിരിയില്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ക്കായി ശാരദാമഠത്തില്‍ പഠനക്ലാസ് നയിക്കുകയായിരുന്നു സ്വാമി.

പുലര്‍ച്ചെയും സായാഹ്നത്തിലും ദൈവദശകം ഉള്‍പ്പെടെയുളള പ്രാര്‍ത്ഥനകള്‍ ഉരുവിടാൻ മുതിര്‍ന്നവര്‍ തയ്യാറാകുമ്പോള്‍ കുട്ടികളെയും ഒപ്പം ചേര്‍ക്കണമെന്നും സ്വാമി പറഞ്ഞു.

ശിവഗിരിമഠം പി. ആര്‍. ഒ. ഇ. എം. സോമനാഥന്‍, ശാഖായോഗം പ്രസിഡന്‍ന്‍റ് ജിജിമോള്‍ ഇല്ലിത്തറ, സെക്രട്ടറി ദേവദാസ് കുന്നേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ശാഖാഭരണസമിതിയംഗങ്ങളായ യു. വി. കുഞ്ഞുമോന്‍, രജിത് തോപ്പില്‍ , അനില്‍കുമാര്‍, വനിതാസംഘം പ്രസിഡന്‍റ് ഷൈലജ ദേവദാസ് തുടങ്ങിയവരും സംബന്ധിച്ചു. വിദ്യാര്‍ത്ഥികള്‍ക്കു ശാഖായോഗത്തിന്‍റെ ഉപഹാരങ്ങള്‍ സ്വാമി അസംഗാനന്ദഗിരി വിതരണം ചെയ്തു.



