ബിജെപി കൗൺസിൽ മാരുടെ നേതൃത്വത്തില്‍ വർക്കല മുനിസിപ്പൽ ഓഫീസിനു മുന്നിൽ ബഹുജനധർണ്ണ സംഘടിപ്പിച്ചു.

വർക്കല : വർക്കലയിലെ അനധികൃത റിസോർട്ട് നിർമ്മാണത്തിലെ മുൻസിപ്പൽ ഭരണസമിതിയുടെ അഴിമതി അന്വേഷിക്കുക, നഗരസഭയിലെ പിൻവാതിൽ നിയമനം റദ്ദ് ചെയ്യുക, വർക്കലയിലെ രൂക്ഷമായ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബിജെപി കൗൺസിൽമാരുടെ നേതൃത്വത്തിൽ വർക്കല മുനിസിപ്പൽ ഓഫീസിനു മുന്നിൽ ബഹുജനധർണ്ണ സംഘടിപ്പിച്ചത്.

ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് വിജി അധ്യക്ഷത വഹിച്ച യോഗം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് പി സുധീർ ഉദ്ഘാടനം ചെയ്തു.


ഒബിസി മോർച്ച ദേശീയ സെക്രട്ടറി പുഞ്ചക്കരി സുരേന്ദ്രൻ, സംസ്ഥാന സെക്രട്ടറി കരമന ജയൻ, ബിജെപി ജില്ലാ പ്രസിഡന്റ് വിവി രാജേഷ്, ബാലമുരളി,അഡ്വ. ആർസി രാജീവ്,മുളയറ രതീഷ്, എന്നിവർ യോഗത്തിൽ സംസാരിച്ചു, ആലങ്കോട് ദാനശീലൻ, വക്കം അജിത്,ഒറ്റൂർ മോഹൻദാസ്, ഒറ്റൂർ മോഹൻദാസ് കർഷ മോർച്ച ജില്ലാ പ്രസിഡന്റ് മണമ്പൂർ ദിലീപ്, നഗരസഭാ പ്രതിപക്ഷ നേതാവ് അഡ്വ. അനിൽ കുമാർ എന്നിവർ ധർണ്ണയ്ക്ക് നേതൃത്വം നൽകി.


