കമ്പി കുത്തിക്കയറി ശ്വാസകോശത്തിനും ഹൃദയത്തിനും ഇടയില്‍ രക്തം കട്ടപിടിച്ചു, പുലി ചത്തത് ഹൃദയാഘാതം മൂലം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
1 min read

കമ്പി കുത്തിക്കയറി ശ്വാസകോശത്തിനും ഹൃദയത്തിനും ഇടയില്‍ രക്തം കട്ടപിടിച്ചു, പുലി ചത്തത് ഹൃദയാഘാതം മൂലം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊല്ലങ്കോട് വാഴപ്പുഴയില്‍ പുലി ചത്തത് ആന്തരിക രക്തസ്രാവം മൂലം ഉണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കമ്പിവേലിയില്‍ കുരുങ്ങിയത് പുലിയുടെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പുലിയുടെ കാലുകള്‍ക്ക് തളര്‍ച്ച ഉണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്നലെയാണ് വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്റെ പറമ്പില്‍ പുലി കമ്പിവേലിയില്‍ കുടുങ്ങിയത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ മയക്കുവെടിവെച്ച ശേഷമാണ് കമ്പിവേലിയില്‍ നിന്ന് പുലിയെ രക്ഷപ്പെടുത്തിയത്. രക്ഷപ്പെടുത്തി കൂട്ടിലാക്കിയ പുലിയെ ചികിത്സയുടെ ഭാഗമായി നിരീക്ഷിക്കുന്നതിനിടെയാണ് പെട്ടെന്ന്് തന്നെ ചത്തത്. രക്ഷാപ്രവര്‍ത്തനം വൈകിയെന്ന് നാട്ടുകാരുടെ ഇടയില്‍ ആക്ഷേപം നിലനില്‍ക്കുന്നതിനിടെയാണ് പുലിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നത്.

ആന്തരിക രക്തസ്രാവം മൂലമാണ് പുലി ചത്തതെന്ന് പറയുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കമ്പി വയറിനകത്ത് ഉള്‍പ്പെടെ കുത്തിക്കയറിയത് മൂലമാണ് പരിക്ക് പറ്റിയതെന്നും പറയുന്നു. പരിക്കിനെ തുടര്‍ന്ന് ശ്വാസകോശത്തിനും ഹൃദയത്തിനും ഇടയില്‍ രക്തം കട്ടപിടിച്ചു. ഇതുമൂലമാണ് ഹൃദയാഘാതം സംഭവിച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പുലി കുടുങ്ങിയത് പന്നിക്കെണിയിലെന്ന നിഗമനം ശരിവെയ്ക്കുന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!