തിരുവോണപ്പുലരി 2024 അതിവേഗ ചിത്രകാരനായ ഡോ :ജിതേഷ്ജി ഉത്ഘാടനം ചെയ്തു.
1 min read

തിരുവോണപ്പുലരി 2024 അതിവേഗ ചിത്രകാരനായ ഡോ :ജിതേഷ്ജി ഉത്ഘാടനം ചെയ്തു.

വർക്കല അമ്മൂസ് അശോകം ചാരിറ്റബിൾ ട്രസ്റ്റിന്റെ വാർഷികാഘോഷ പരിപാടി ആയ തിരുവോണപ്പുലരി 2024 അതിവേഗ ചിത്രകാരനായ ഡോ :ജിതേഷ്ജി ഉത്ഘാടനം ചെയ്തു.

വർക്കല അമ്മൂസ് അശോകം ചാരിറ്റബിൾ ട്രസ്റ്റിന്റെ (എ എ സി റ്റി )11-ആം വാർഷികാഘോഷ പരിപാടി ആയ തിരുവോണപ്പുലരി 2024 അതിവേഗ ചിത്രകാരനായ ഡോ :ജിതേഷ്ജി ഉത്ഘാടനം ചെയ്തു.

ശിവഗിരി മഠം ധർമ സംഗം പ്രസിഡന്റ്‌ സ്വാമി സച്ചിതാനന്ദ ഭദ്ര ദീപം തെളിച്ച് അനുഗ്രഹ പ്രഭാഷണം നടത്തി. സ്നേഹ സമ്മാന വിതരണം വർക്കല നഗര സഭ ചെയർമാൻ കെ. എം ലാജി, കാന്താല്ലൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. റ്റി. തങ്കച്ചൻ എന്നിവർ നിർവഹിച്ചു.

ചികിത്സ സഹായ വിതരണം ഓർത്തോ പീഡിയാട്രിക് സർജൻ ഡോ :ജെറി മാത്യു നിർവഹിച്ചു.വിവിധ തൊഴിൽ മേഖലകളിൽ മികച്ച സേവനം കാഴ്ചവച്ച വ്യക്തികളെ ആദരിക്കുകയും ചെയ്തു.

ട്രസ്റ്റ്‌ ചെയർമാൻ എസ്. അശോക് കുമാർ അധ്യക്ഷനായിരുന്നു. ഡോ :നിക്കി, സിമിരാജ്, പ്രൊഫ :വിമൽ, എസ്. പുരുഷോത്തമൻ, ജി. ബദരി നാഥ്, ബീന രഞ്ജൻ, അജീന. എ തുടങ്ങിയവർ സംസാരിച്ചു.

201 അമ്മമാർക്ക് ഓണ സ്നേഹ സമ്മാനങ്ങൾ വിതരണം ചെയ്തു. വിശിഷ്ട വ്യക്തികളെ പൊന്നാട ചാർത്തി ആദരിച്ചു. ഓണസദ്യയും ഒരുക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!