കെ.എസ്.ആർ.ടി.സി ബസിലെ ഇന്ധനടാങ്ക് ചോർന്ന് ഡീസൽ റോഡിലൂടെ ഒഴുകി.
1 min read

കെ.എസ്.ആർ.ടി.സി ബസിലെ ഇന്ധനടാങ്ക് ചോർന്ന് ഡീസൽ റോഡിലൂടെ ഒഴുകി.

കാട്ടാക്കട : കെ.എസ്.ആർ.ടി.സി ബസിലെ ഇന്ധനടാങ്ക് ചോർന്ന് ഡീസൽ റോഡിലൂടെ ഒഴുകി. പിന്നാലെ വന്ന നിരവധി വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു.

തിങ്കളാഴ്ച രാവിലെ കാട്ടാക്കട-കുറ്റിച്ചല്‍ റോഡില്‍ പേഴുംമൂട് പെട്രോൾ പമ്പിന് സമീപം കൊടുംവളവിലാണ് ഡീസല്‍ ഒഴുകിയത്.

ബൈക്കുകളും നിരവധി വാഹനങ്ങളും തെന്നിമാറി. നിയന്ത്രണം വിട്ട പല വാഹനങ്ങളും കൂട്ടിയിടിക്കാതെ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ചെറിയ മഴയും അപകടത്തിന്‍റെ വ്യാപ്തി കൂട്ടി.

വ്യാ​പാ​രി​ക​ളും യാ​ത്ര​ക്കാ​രും അ​റി​യി​ച്ച​തി​നെ തു​ട​ര്‍ന്ന് കാ​ട്ടാ​ക്ക​ട അ​ഗ്നി​ര​ക്ഷ സേ​ന​യെ​ത്തി റോ​ഡി​ല്‍ വെ​ള്ളം ചീ​റ്റി ഡീ​സ​ൽ നീ​ക്കം ചെ​യ്തു. തു​ട​ർ​ന്ന് ഗ​താ​ഗ​തം പു​ന​രാ​രം​ഭി​ച്ചു. വ​ള​വി​ലൂ​ടെ അ​മി​ത വേ​ഗ​ത​യി​ൽ പോ​കു​മ്പോ​ൾ ബ​സ് ച​രി​ഞ്ഞു ടാ​ങ്കി​ൽ നി​ന്ന് ഡീ​സ​ൽ ചോ​ർ​ച്ച പ​തി​വാ​ണ്. ഇ​ത് പ​ല​പ്പോ​ഴും വ​ള​വു​ക​ളി​ൽ അ​പ​ക​ടം ഉ​ണ്ടാ​ക്കു​ന്നു​ണ്ട്.

തി​ങ്ക​ളാ​ഴ്ച ഇ​ന്ധ​ന ടാ​ങ്കി​ലെ ചോ​ർ​ച്ച​യാ​ണ് ഡീ​സ​ൽ ഒ​ഴു​കി​യ​തി​ന് കാ​ര​ണ​മെ​ന്ന് കെ.​എ​സ്.​ആ​ർ.​ടി.​സി പ​റ​യു​ന്നു. ടാ​ങ്കി​ൽ നി​റ​ച്ച് ഡീ​സ​ൽ ഉ​ണ്ടാ​യി​രു​ന്ന​തും വേ​ഗ​ത്തി​ൽ തി​രി​ഞ്ഞ​ത് കാ​ര​ണം പു​റ​ത്തേ​ക്കൊ​ഴി​ക​യ​താ​കാ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!