നിർത്തിയിട്ട പിക്കപ്പ് ലോറിയിലിടിച്ച് ഇന്നോവ കാറിന് തീപിടിച്ചു; അപകടം കോഴിക്കോട്.
News Desk
Website
https://mediaorangenews.in/
കോഴിക്കോട്: മുക്കം പി.സി ജംഗ്ഷനിൽ ഇന്നോവ കാറിന് തീപിടിച്ചു. അരീക്കോട് ഭാഗത്തുനിന്ന് മുക്കത്തേക്ക് വന്ന ഇന്നോവ കാർ നിർത്തിയിട്ട പിക്കപ്പ് ലോറിയിൽ ഇടിച്ചാണ് തീപിടിച്ചത്.

ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. മുക്കം മാങ്ങാപ്പൊയിൽ സ്വദേശിയുടേതാണ് കാർ. അപകടത്തിൽ ആർക്കും പരിക്കില്ല

