1 min read

വയനാട്ടിൽ പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടികൾ മുങ്ങി മരിച്ചു

വയനാട്ടിൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. വയനാട് മാനന്തവാടി വാളാട് പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടികളാണ് ഒഴുക്കിൽപ്പെട്ട് മരിച്ചത്. വാളാട് വാഴപ്ലാൻകുടി അജിൻ(15), കളപ്പുരക്കൽ ക്രിസ്റ്റി (13) എന്നിവരാണ് മരിച്ചത്. രണ്ടു പേരെയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

1 min read

വയനാട് പുനരധിവാസത്തില്‍ സര്‍ക്കാരിന് ആശ്വാസം.

ചൂരല്‍മല- മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായുള്ള പുനരധിവാസത്തിന് എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ ഉടമകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.ഹാരിസണ്‍ മലയാളം, എല്‍സ്‌റ്റോണ്‍ ടീ എസ്‌റ്റേറ്റ് എന്നിവരുടെ ഹര്‍ജിയാണ് തള്ളിയത്. ലാന്‍ഡ് അക്വിസിഷന്‍ നിയമ പ്രകാരം നാളെ മുതല്‍ ഭൂമി അളന്ന് തിട്ടപ്പെടുത്താം. ഏറ്റെടുക്കുന്ന ഭൂമിക്ക് നിയമപ്രകാരമുള്ള നഷ്ടപരിഹാരം എസ്റ്റേറ്റ് ഉടമകള്‍ക്ക് നല്‍കണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. ദുരിതബാധിതര്‍ക്കായി ടൗണ്‍ഷിപ്പ് നിര്‍മ്മിക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതിനിടെയാണ് ഇതിനെതിരെ എസ്‌റ്റേറ്റ് ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജികളിന്മേല്‍ നവംബര്‍ 26നാണ് വാദം […]

1 min read

വയനാട്  പുനരധിവാസത്തിന് സർക്കാർ തയ്യാറാക്കുന്ന ടൗൺഷിപ്പിൻറെ നിർമ്മാണ ചുമതല ഊരാളുങ്കലിന് നൽകാൻ ആലോചന.

കിഫ്ബിയുടെ കൺസൾട്ടൻസിയായ കിഫ്കോണിൻറെ മേൽനോട്ടത്തിലാകും നിർമ്മാണ പ്രവർത്തനങ്ങൾ. ഇതടക്കം സുപ്രധാന തീരുമാനങ്ങൾ അടുത്ത മന്ത്രിസഭായോഗം പരിഗണിക്കും. വയനാട് ഉരുൾപ്പൊട്ടൽ ദുരിത ബാധിതരെ പുനരധിവസിപ്പിക്കാൻ രണ്ടിടത്തായി രണ്ട് ടൗൺഷിപ്പാണ് നിർമ്മിക്കാനൊരുങ്ങുന്നത്. 1000 ചതുരശ്ര അടിയിലുള്ള ഒറ്റനില വീടുകൾ നിർമ്മിക്കും. താമസക്കാർക്ക് ആവശ്യമെങ്കിൽ ഭാവിയിൽ മുകളിലത്തെ നില കൂടി പണിയാൻ പാകത്തിൽ അടിത്തറ ബലപ്പെടുത്തിയാകും വീട് നിർമ്മാണം. പണി തുടങ്ങിയാൽ പിന്നെ സമയബന്ധിതമായി തീർക്കാൻ കൂടി ഉദ്ദേശിച്ചാണ് പദ്ധതിയെന്നാണ് സർക്കാർ വൃത്തങ്ങൾ വിശദീകരിക്കുന്നത്. നിർമ്മാണ മേൽനോട്ടവും നിർമ്മാണ ചുമതലയും പ്രത്യേകം […]

1 min read

കുരുന്നു മക്കളെ ഉരുൾ എടുത്തു, ക്രിസ്മസിന് അവരില്ല;

മേപ്പാടി∙ കാലിത്തൊഴുത്തിൽ പിറന്ന ഉണ്ണിയെ കാത്തു മൂന്നു കുരുന്നുകളുടെ ശവകൂടീരത്തിൽ പുൽക്കൂടൊരുങ്ങി. ക്രിസ്തുവിന്റെ പിറവിയുടെ ആനന്ദം കടന്നു ചെല്ലാത്ത ഏക സ്ഥലമായിരിക്കും ശവകൂടീരങ്ങൾ. എന്നാൽ ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിൽ മൺമറഞ്ഞ മൂന്ന സഹോദരങ്ങളുടെ ശവകുടീരത്തിന് സമീപത്ത് ഇത്തവണ പുൽക്കൂടൊരുക്കിയിരിക്കുകയാണ് മാതാപിതാക്കൾ. ചൂരൽമല–മുണ്ടക്കൈ ദുരന്തത്തിൽ മരിച്ച സഹോദരങ്ങളായ നിവേദ്, ധ്യാൻ, ഇഷാൻ എന്നിവരെ സംസ്കരിച്ചതിനോട് ചേർന്ന് മാതാപിതാക്കളായ അനീഷും സയനയുമാണ്  പൂൽക്കൂട് ഒരുക്കിയത്. ഉരുൾപൊട്ടൽ ദുരന്തം അനീഷിന്റെയും സയനയുടേയും മൂന്നു കുഞ്ഞുങ്ങളെയും കവർന്നു. അനീഷിന്റെ അമ്മ രാജമ്മയുടെ കൂടെയായിരുന്നു […]

1 min read

സംസ്ഥാന അണ്ടര്‍ 20 ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍  കിരീടത്തില്‍ മുത്തമിട്ട് ആഥിതേയരായ വയനാട്.

കല്‍പ്പറ്റ മരവയലിലെ എം.കെ. ജിനചന്ദ്രന്‍ സ്മാരക ജില്ല സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ ഫൈനല്‍ ടൈ ബ്രേക്കറിലേക്ക് നീങ്ങിയപ്പോള്‍ ഷൂട്ടൗട്ടിലൂടെ 5-4 ലീഡില്‍ വയനാട് കപ്പുയര്‍ത്തുകയായിരുന്നു. ഇരുടീമും മികച്ചപ്രകടനം കാഴ്ചവെച്ച മത്സരം 1-1 സമനിലയില്‍ അവസാനിക്കുകയായിരുന്നു. ആദ്യപകുതിയില്‍ എട്ടാം മിനിറ്റില്‍ മലപ്പുറമാണ് മത്സരത്തിലെ ആദ്യ ഗോള്‍ കണ്ടെത്തിയത്. വയനാടിന്റെ ഗോള്‍ പോസ്റ്റിനരികെ നിന്ന് ലഭിച്ച പന്ത് ഗോളിലേക്ക് ലക്ഷ്യം വെക്കുന്നതിനിടെ പ്രതിരോധനിരക്കാരന്റെ കൈയ്യില്‍ തട്ടിയതിന് റഫറി പെനാല്‍റ്റി വിധിക്കുകയായിരുന്നു. കിക്കെടുത്ത മലപ്പുറത്തിന്റെ ശ്രീഹരി ഉണ്ണികൃഷ്ണന്‍ മനോഹരമായി പന്ത് വലയിലെത്തിച്ചു. […]

1 min read

വയനാട് മാനന്തവാടി കൂടൽകടവിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ രണ്ടു പ്രതികൾ പിടിയിൽ.

ഹർഷിദ്, അഭിരാം എന്നിവരാണ് പിടിയിലായത്. രണ്ടു പ്രതികൾ ഇപ്പോഴും ഒളിവിലാണ്. വിഷ്ണു, നബീൽ എന്നിവരെയാണ് ഇനിയും പിടികൂടാനുള്ളത്. ഇവർക്കായി തെരച്ചിൽ തുടരുകയാണ്. ഇന്നലെ രാത്രി വൈകിയും വയനാട്ടിലെ ഇവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. ബസ്സിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഹർഷിദിനെയും അഭിരാമിനെയും കസ്റ്റഡിയിൽ എടുത്തത്. ബാംഗ്ലൂർ ബസ്സിൽ കൽപ്പറ്റയിലേക്ക് വരുമ്പോൾ ആയിരുന്നു കസ്റ്റഡിയിലെടുത്തത്. പ്രതികൾക്കെതിരെ വധശ്രമത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇന്നലെ യുവാവ് മാതനെ വലിച്ചിഴച്ച കാർ കണ്ടെത്തി പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചിരുന്നു. കണിയാംപറ്റയിൽ […]

1 min read

വയനാട് സ്വദേശിയായ പോലീസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയത് അവധി ലഭിക്കാത്തതു മൂലമുള്ള മാനസികസംഘർഷത്തിലെന്ന് സഹപ്രവർത്തകർ

മലപ്പുറം: അരീക്കോട് സായുധ പൊലീസ് ക്യാമ്പിൽ പൊലീസുകാരൻ ജീവനൊടുക്കിയത് അവധി ലഭിക്കാത്തതു മൂലമുള്ള മാനസികസംഘർഷത്തിലെന്ന് ആരോപണം. വയനാട് സ്വദേശി വിനീത് ആണ് ഇന്നലെ രാത്രിയിൽ സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയത്. തുടർച്ചയായ 45 ദിവസത്തോളം അവധിയില്ലാതെയാണ് വിനീത് ജോലി ചെയ്തത്. ഗർഭിണിയായ ഭാര്യയെയും മകനെയും കാണാത്തതിലുള്ള മാനസിക സംഘർഷമാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. തണ്ടർബോൾട്ട് കമാൻഡോ ആയിരുന്നു മുപ്പത്തിമൂന്നുകാരനായ വിനീത്. ഭാര്യയും ഒരു മകനുമുണ്ട്. ഭാര്യ മൂന്നുമാസം ഗർഭിണിയാണ്. അരീക്കോട് സായുധ പൊലീസ് ക്യാമ്പിലായിരുന്നു വിനീതിന് ജോലി. […]

1 min read

ആദിവാസി യുവാവിനെ കാറിൽ റോഡിലൂടെ അരക്കിലോമീറ്ററോളം വലിച്ചിഴച്ച് വിനോദസഞ്ചാരികളുടെ ക്രൂരത.

മാനന്തവാടി ∙ ആദിവാസി യുവാവിനെ കാറിൽ റോഡിലൂടെ അരക്കിലോമീറ്ററോളം വലിച്ചിഴച്ച് വിനോദസഞ്ചാരികളുടെ ക്രൂരത. കുടൽകടവ് ചെമ്മാട് ഉന്നതിയിലെ മാതൻ എന്നയാള്‍ക്കു നേരെയാണു ക്രൂരത. മാതനു സാരമായ പരുക്കേറ്റു. പയ്യംമ്പള്ളി കുടൽ കടവിൽ തടയണ കാണാനെത്തിയ 2 സംഘങ്ങൾ തമ്മിൽ തർക്കമുണ്ടായതുകണ്ടു തടയാനെത്തിയതിനാണു മാതനെ വിനോദസഞ്ചാരികൾ ആക്രമിക്കാൻ കാരണമെന്നു പൊലീസ് പറഞ്ഞു. മാതനെ കൈപിടിച്ച് മാനന്തവാടി-പുൽപ്പള്ളി റോഡിലൂടെ സംഘം കാറിൽ വലിച്ചിഴയ്ക്കുകയായിരുന്നു. സംഭവത്തിൽ മാതന്റെ അരയ്ക്കും കൈകാലുകൾക്കും പരുക്കേറ്റു. ഇദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറത്ത് റജിസ്റ്റർ […]

1 min read

പ്രതീക്ഷ നഷ്ടപ്പെട്ട് വയനാട് ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട ദുരിതബാധിതർ.

കൽപറ്റ ∙ പുനരധിവാസത്തിന്റെ കാര്യത്തിൽ കേന്ദ്രവും സംസ്ഥാനവും തമ്മിൽ കുറ്റപ്പെടുത്തലല്ലാതെ മറ്റൊന്നും കാര്യമായി നടക്കാത്തതിൽ പ്രതീക്ഷ നഷ്ടപ്പെട്ട് വയനാട് ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട ദുരിതബാധിതർ. ഒരുമാസമായി ഭക്ഷ്യക്കിറ്റും നിലച്ചതോടെ പട്ടിണിയുടെ വക്കിലാണു പല കുടുംബങ്ങളും. ഉരുൾപൊട്ടലുണ്ടായി നാലു മാസം കഴിഞ്ഞിട്ടും പുനരധിവാസത്തിനുള്ള പ്രാരംഭ നടപടികൾപോലും ആയില്ല. ഗുണഭോക്തൃ പട്ടികയിൽപോലും അന്തിമതീരുമാനമായില്ല. ഇതിനിടെയാണു ലഭിച്ചുകൊണ്ടിരുന്ന ഭക്ഷ്യകിറ്റും ഒരുമാസമായി നിലച്ചത്. പുഴുവരിച്ച അരി വിതരണം ചെയ്തതിനെത്തുടർന്ന് ഡിവൈഎഫ്ഐ ഉൾപ്പെടെ പഞ്ചായത്ത് ഓഫിസിൽ വലിയ സമരം നടത്തി. റവന്യുവകുപ്പ് വിതരണം ചെയ്ത […]

1 min read

മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൽ സഹായം വൈകാൻ കാരണം കേരളമെന്ന് പഴിച്ച് കേന്ദ്രസർക്കാർ

ദുരന്തബാധിതർക്ക് സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള വിശദ റിപോർട്ട് നവംബർ 13ന് മാത്രമാണ് കേരളം കൈമാറിയതെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി പറയുന്നത്.വയനാട് എംപി പ്രിയങ്കാ ഗാന്ധി സമർപ്പിച്ച നിവേദനത്തിന് നൽകിയ മറുപടിയിലാണ് അമിത്ഷാ ഇക്കാര്യം വ്യക്തമാക്കിയത്. ദുരന്തബാധിതരുടെ പുനരധിവാസം പ്രധാനമന്ത്രി സ്ഥലം സന്ദർശിച്ചപ്പോൾ ഉറപ്പുനൽകിയതാണെന്നും വീടുകളും, സ്കൂളുകളും റോഡുകളുമെല്ലാം നിർമിക്കുന്നതിനാവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും എന്നാൽ സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ വൻവീഴ്‌ച വരുത്തിയെന്നും കേന്ദ്രസർക്കാർ ആരോപിക്കുന്നു. പുനർനിർമാണത്തിനായി 2219 കോടി വേണമെന്ന കേരളത്തിൻ്റെ ആവശ്യം പരിശോധിച്ചു വരികയാണെന്നും അമിത്ഷാ വ്യക്തമാക്കി. വയനാടിന് […]

error: Content is protected !!