1 min read

വെള്ളനാട് മുണ്ടേല അജന്തയിൽ രാധാകൃഷ്ണൻ നായർ (81) അന്തരിച്ചു.

വെള്ളനാട് മുണ്ടേല അജന്തയിൽ രാധാകൃഷ്ണൻ നായർ (81) അന്തരിച്ചു.ഭാര്യ : കെ. ഉഷമക്കൾ: അമൃത് ലാൽ എ.ആർ. (ഡെ. സെക്രട്ടറി, സെക്രട്ടേറിയറ്റ്),അജിത് ലാൽ എ .ആർമരുമക്കൾ : രേഖ എസ്. ആർ. ( അദ്ധ്യാപിക, എച്ച് എസ് എസ് തൊളിക്കോട് , ലയ പിള്ള (ജിയോളജിക്കൽ സർവെ ഓഫ് ഇന്ത്യ)സഞ്ചയനം : 26.09. 2023 രാവിലെ 8:30 ന്+91 90748 39997

1 min read

ശ്രീ നാരായണ ധർമ്മ സംഘം ട്രസ്റ്റ് ബോർഡ് മെമ്പറായി സ്വാമി യോഗാനന്ദ തീർത്ഥ ചുമതലയേറ്റു

ശ്രീ നാരായണ ധർമ്മ സംഘം ട്രസ്റ്റ് ബോർഡ് മെമ്പറായി സ്വാമി യോഗാനന്ദ തീർത്ഥ ഗുരുദേവ മഹാസമാധിയിൽ  സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ശ്രീ നാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡൻറ് സച്ചിദാനന്ദ സ്വാമി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, .  ട്രഷറർ സ്വാമി ശാരദാനന്ദ, ബോർഡ് അംഗങ്ങളായ സ്വാമി സുക്ഷ്മാനന്ദ, , സ്വാമി സാന്ദ്രാനന്ദ, സ്വാമി ബോധിതീർത്ഥ , സ്വാമി വിശാലാനന്ദ എന്നിവരും ഭക്ത ജനങ്ങളും പങ്കെടുത്തു. നിലവില്‍  കാഞ്ചീപുരം ൾീനാരായണ സേവാൾമം പ്രസിഡന്‍റും […]

1 min read

ശ്രീനാരായണഗുരുദേവന്‍റെ മഹാപരിനിര്‍വ്വാണം- സച്ചിദാനന്ദസ്വാമി പ്രസിഡന്‍റ് ശിവഗിരി മഠം

ശ്രീനാരായണഗുരുദേവന്‍റെമഹാപരിനിര്‍വ്വാണം സച്ചിദാനന്ദസ്വാമി പ്രസിഡന്‍റ് ശിവഗിരി മഠം ‘നാം ദൈവത്തിന്‍റെ പ്രതിപുരുഷനാകുന്നു. നമ്മുടെ ദൈവം ജ്യോതിര്‍മയമായിരിക്കുന്ന ഒരു ദിവ്യസമുദ്രമാകുന്നു, ഇതൊക്കെയും ആ നിസ്തരംഗ സമുദ്രത്തിന്‍റെ തരംഗമാകുന്നു. ഓ നാം ഇതുവരെയും ബഹിര്‍മുഖനായിരുന്നു. ഇനി അന്തര്‍മ്മുഖത്തോടു കൂടിയവനായിത്തീരുന്നു. ആ! ഇവിടം എത്രയോ ദിവ്യമായിരിക്കുന്നു. നാം ഇതുവരെയും നിന്നിരുന്നത് ഒരു ദിവ്യമായിരിക്കുന്ന കണ്ണാടിയിലാകുന്നു. ഇതു തന്നെയാണ് നമ്മുടെ ദൈവം. ഇതിനെ നാം ഇതിനുമുന്‍പില്‍ കണ്ടിരുന്നില്ല. ഇപ്പോള്‍ നമുക്കിവിടം യാതൊരു മറവും കാണുന്നില്ല. നാമും ദൈവവും ഒന്നായിരിക്കുന്നു. ഇനി നമുക്ക് വ്യവഹിക്കുന്നതിന് പാടില്ല. […]

1 min read

ശ്രീനാരായണഗുരുദേവന്‍റെ 96-ാമത് മഹാസമാധിദിനാചരണം 22 ന് ശിവഗിരിയിലും ശാഖാസ്ഥാപനങ്ങളിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ശിവഗിരി: ശ്രീനാരായണ ഗുരുദേവന്‍റെ 96-ാമത് മഹാസമാധിദിനം സെപ്റ്റംബര്‍ 22 ന് ശിവഗിരി മഠത്തിലും ശാഖാസ്ഥാപനങ്ങളിലും ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആചരിക്കുന്നതി നുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി.ശിവഗിരിയില്‍ പുലര്‍ച്ചെ അഞ്ചിന് വിശേഷാല്‍ പൂജ, ഹവനം, ഡോ. ബി. സീരപാണിയുടെ പ്രഭാഷണം. 10 ന് നടക്കുന്ന മഹാസമാധി സമ്മേളനവും ഉപവാസയജ്ഞവും സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി അധ്യക്ഷത വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാജോര്‍ജ്ജ് മുഖ്യാതിഥിയായിരിക്കും. ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ […]

1 min read

വൃതംനോറ്റു ശബരിമല ദര്‍ശനത്തിന് പുറപ്പെട്ട ഫാ. കെ.ജി. മനോജ് യാത്രാമദ്ധ്യേ ശിവഗിരി മഠത്തിലെത്തി

ശിവഗിരി: വൃതംനോറ്റു ശബരിമല ദര്‍ശനത്തിന് പുറപ്പെട്ട ബാലരാമപുരം പയറ്റുവിള സ്വദേശിയായ ഫാ. കെ.ജി. മനോജ് യാത്രാമദ്ധ്യേ ശിവഗിരി മഠത്തിലെത്തി. മഠം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമിയുടെ അനുഗ്രഹം നേടി. നേരത്തെ വൈദികമഠത്തിലെത്തിയ ഫാ. മനോജ് അവിടെ നടന്നു വരുന്ന ജപയജ്ഞത്തിലും കുറേനേരം പങ്കെടുത്തു. മഹാസമാധിയിലും, ശാരദാദേവി സന്നിധിയിലും ദര്‍ശനം നടത്തി ഗുരുപൂജാ പ്രസാദവും സ്വീകരിക്കുകയുണ്ടായി. ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ശുഭാംഗാനന്ദസ്വാമിയേയും സന്ദര്‍ശിച്ച ശേഷമാണ് സച്ചിദാനന്ദ സ്വാമിയുമായി സംഭാഷണത്തിലേര്‍പ്പെട്ടത്. ശിവഗിരി മഠത്തിനുവേണ്ടി സച്ചിദാനന്ദ സ്വാമി ഷാള്‍ അണിയിച്ചു അദ്ദേഹത്തെ […]

1 min read

എസ്. അനില്‍ രാധാകൃഷ്ണന്‍ മെമ്മോറിയല്‍ഫെല്ലോഷിപ്പിന് അപേക്ഷിക്കാം

തിരുവനന്തപുരം:ഈ വര്‍ഷത്തെ എസ്. അനില്‍ രാധാകൃഷ്ണന്‍ മെമ്മോറിയല്‍ ഫെല്ലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു.’ദ ഹിന്ദു’ ദിനപത്രത്തിന്റെ ബ്യൂറോചീഫായിരുന്ന, അന്തരിച്ച എസ്. അനില്‍ രാധാകൃഷ്ണന്റെ സ്മരണയ്ക്കായിഅദ്ദേഹത്തിന്റെ കുടുംബം കേസരി മെമ്മോറിയല്‍ ജേണലിസ്റ്റ് ട്രസ്റ്റുമായിസഹകരിച്ച് നല്കുന്നതാണ് 50,000 രൂപയുടെ ‘എസ്. അനില്‍ രാധാകൃഷ്ണന്‍മെമ്മോറിയല്‍ ഫെല്ലോഷിപ്പ്.’‘കേരളത്തിന്റെ റെയില്‍ വികസനം, ഇന്നലെ, ഇന്ന്, നാളെ’, ‘കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം’എന്നീ വിഷയങ്ങളിലാണ് 2021,2022 വര്‍ഷങ്ങളില്‍ ഫെല്ലോഷിപ്പ് നല്കിയത്.മാധ്യമരംഗത്ത് അനില്‍ രാധാകൃഷ്ണന്‍ കൈകാര്യംചെയ്തിരുന്ന അടിസ്ഥാന സൗകര്യവികസനം(റെയില്‍വേ,ടൂറിസം ഒഴികെ,), സംസ്ഥാന ധനകാര്യം, വ്യോമഗതാഗതം, ദുര്‍ബലവിഭാഗങ്ങളുടെ സാമൂഹിക ഉന്നമനംഎന്നീ മേഖലകളില്‍ […]

1 min read

സർവീസിൽ ഇരിക്കെ മരണപ്പെട്ട പോലീസ് ഉദ്യോഗസ്ഥൻ മണികണ്ഠന്റെ കുടുംബത്തിന് കുടുംബ സഹായനിധി വിതരണം ചെയ്തു.

കുടുംബ സഹായനിധി വിതരണം ചെയ്തു സർവീസിൽ ഇരിക്കെ മരണപ്പെട്ട തിരുവനന്തപുരം റൂറൽ എസ് എസ് ബി ഡിറ്റാച്ച്മെന്റിലെ പോലീസ് ഉദ്യോഗസ്ഥൻ മണികണ്ഠന്റെ കുടുംബത്തിനായി തിരുവനന്തപുരം റൂറൽ ജില്ല കേരള പോലീസ് അസോസിയേഷനും കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷനും സംയുക്തമായി സമാഹരിച്ച കുടുംബ സഹായനിധി ഇൻറലിജൻസ് മേധാവി മനോജ് എബ്രഹാം ഐ പി എസ് വിതരണം ചെയ്തു. കേരള പോലീസ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ല പ്രസിഡൻറ് വിജു. റ്റി യുടെ അധ്യക്ഷതയിൽ തിരുവനന്തപുരം തേക്കുംമൂട് വക്കം മൗലവി […]

1 min read

അഡ്വ. കെ സുദർശനൻ ചരമവാർഷിക ദിനമായ ഇന്ന് വർക്കല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചന നടന്നു.

നാൽപ്പത് വർഷക്കാലം വർക്കലയുടെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിൽ നിറസാന്നിധ്യവും, ഡിസിസി വൈസ് പ്രസിഡൻ്റ്, വർക്കല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ്, വർക്കല മുനിസിപ്പൽ ചെയർമാൻ തുടങ്ങിയ പൊതുപ്രവർത്തക മേഖലകളിൽ പ്രവർത്തിച്ച വർക്കലയുടെ അഡ്വ. കെ സുദർശൻ വക്കീലിൻ്റെ ഏഴാം ചരമവാർഷിക ദിനമായ ഇന്ന് രാവിലെ 8ന് വർക്കല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിലും വസതിയിലും ഛായാ ചിത്രത്തിന് മുൻപിൽ വർക്കല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചന നടത്തി. ചടങ്ങിൽ വർക്കല കഹാർ Ex. എം. […]

1 min read

വർക്കല ടൗണിൽ വൈദ്യുതി വിതരണം സ്ഥിരമായി തടസ്സപ്പെടുന്നു എന്ന് പരാതി

വർക്കല മൈതാനത്തും പരിസരപ്രദേശങ്ങളിലും കഴിഞ്ഞ ഒരു മാസക്കാലത്തിലേറെയായി വൈദ്യുതി വിതരണത്തിൽ രൂക്ഷമായ തടസ്സം അറിയിപ്പോടുകൂടിയും അല്ലാതെയും നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇത് വർക്കല നഗരത്തിലെ വ്യാപാര സമൂഹത്തിന് വളരെയേറെ പ്രയാസങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. പല സ്ഥാപനങ്ങളും പ്രവർത്തനം നിർത്തിവയ്ക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് എന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ടൗൺ പ്രസിഡന്റ്‌ കെ രാജേന്ദ്രൻ നായർ പറഞ്ഞു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ വർക്കല ഭരണ സമിതി ശക്തമായ പ്രതിഷേധം അറിയിക്കുകയും.ഈ പ്രശ്നത്തിന് ഒരു ശാശ്വത പരിഹാരം അടിയന്തരമായി […]

1 min read

വിശ്വകർമ്മ ദിന ആഘോഷം – തമിഴ് വിശ്വകർമ്മ സമൂഹം തിരുവനന്തപുരം

സെപ്റ്റംബർ 17 വിശ്വകർമ്മ ദിന ആഘോഷം തമിഴ് വിശ്വകർമ്മ സമൂഹം തിരുവനന്തപുരം ജില്ലാ കമ്മിറ്റി കിള്ളിപ്പാലം തമിഴ് സംഘം ഹാളിൽ വച്ച് സമൂഹം സംസ്ഥാന പ്രസിഡന്റ് ആർ.എസ്.മണിയൻ ഉത്ഘാടനം ചെയ്തു. പ്രധാനമന്ത്രി വിശ്വകർമ്മ യോജന എന്ന കേന്ദ്ര സർക്കാർ പദ്ധതിയെ പാരമ്പര്യ തൊഴിലാളികളായ നാം പരമാവധി പ്രയോജനപ്പെടുത്താൻ മുന്നോട്ട് വരണമെന്നും വിശ്വകർമ്മ ദേവന്റെ പേരിൽ വിശ്വകർമ്മ സമൂഹത്തിനെ കൈപിടിച്ച് ഉയർത്താൻ തയ്യാറായ കേന്ദ്ര സർക്കാരിനെ അഭിനന്ദനങ്ങൾ അറിയിക്കുന്നതായും അറിയിച്ചു. മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ […]

error: Content is protected !!