1 min read

പശ്ചിമേഷ്യന്‍ സംഘര്‍ഷം; യുഎസ് യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ട് ഇറാന്‍, പ്രതികരിച്ച് ട്രംപ്

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടെ അമേരിക്ക 48 മണിക്കൂര്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. അമേരിക്ക മറ്റൊരു രാജ്യം വഴി ഇറാനോട് വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. മേഖലയില്‍ യുഎസ് സേന നേരിടുന്ന വെല്ലുവിളികള്‍ വര്‍ധിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ നീക്കം. അതേസമയം അമേരിക്കന്‍ യുദ്ധവിമാനം ഇറാന്‍ വെടിവെച്ചിട്ടതായും റിപ്പോര്‍ട്ടുണ്ട്. യുഎസിന്റെ എഫ്-15ഇ സ്ട്രൈക്ക് ഈഗിള്‍ യുദ്ധവിമാനമാണ് ഇറാന്‍ ആക്രമണത്തില്‍ തകര്‍ന്നത്. യുദ്ധവിമാനത്തിലെ രണ്ട് വൈമാനികരില്‍ ഒരാളെ യുഎസ് സ്പെഷ്യല്‍ ഫോഴ്സ് സാഹസികമായി രക്ഷപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. കാണാതായ രണ്ടാമത്തെ പൈലറ്റിനായുള്ള തിരച്ചില്‍ ഊര്‍ജിതമായി തുടരുകയാണ്. […]

1 min read

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ സംസ്‌കാരം വിശുദ്ധ നഗരമായ മഷാദിൽ

ഇസ്രയേൽ-അമേരിക്ക സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ സംസ്‌കാരം ഇറാൻ നഗരമായ മഷാദിൽ നടക്കുമെന്ന് റിപ്പോർട്ടുകൾ. ഇറാനിലെ പ്രധാന നഗരവും ഖമനയിയുടെ ജന്മസ്ഥലവുമാണ് മഷാദ്. ഷിയ മുസ്‌ലിം വിഭാഗത്തിൻ്റെ വിശുദ്ധ ദേവാലയം സ്ഥിതി ചെയ്യുന്ന പുരാതനനഗരമാണ് ഇവിടം. ഖമനയിയുടെ പിതാവ് ജവാദ് ഖമനയിയെ മഷാദിലെ ഇമാമം റെസ പള്ളിയിലാണ് സംസ്‌കരിച്ചിരുന്നത്. അതിനാൽ തന്നെ ഇവിടെ ആയിരിക്കാം ഖമനയിയുടെ സംസ്‌കാരം എന്നാണ് മാധ്യമ റിപ്പോർട്ട്. അതേസമയം സംസ്‌കാരം എന്നുണ്ടാകും എന്നതിൽ വ്യക്തതയില്ല. ഫെബ്രുവരി […]

1 min read

പശ്ചിമേഷ്യന്‍ സംഘര്‍ഷം: കേരള ഹൗസിൽ കൺട്രോൾ റൂം തുറന്നു

ഇറാന്‍, ഇസ്രായേല്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ സംഘര്‍ഷമേഖലയിലുള്ള മലയാളികള്‍ക്കായി ന്യൂഡല്‍ഹി കേരള ഹൗസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്ന് കേരളം. 011-23747079, 011-23742320, +91-9310443880 എന്നീ കണ്‍ട്രോള്‍ റൂം ഹെല്‍പ്പ് ലൈന്‍ നമ്പറുകളില്‍ ആവശ്യക്കാര്‍ക്ക് ബന്ധപ്പെടവുന്നതാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. റസിഡന്റ് കമ്മീഷണര്‍ പുനീത് കുമാര്‍ , അഡീഷണല്‍ റസിഡന്റ് കമ്മീഷണര്‍ ഡോ. അശ്വതി ശ്രീനിവാസ് എന്നിവരുടെ നേതൃത്വത്തില്‍ കണ്‍ട്രോളര്‍ എ.എസ് ഹരികുമാര്‍ , ലെയ്‌സണ്‍ ഓഫീസര്‍ രാഹുല്‍ കെ. ജെയ്‌സ്വര്‍, നോര്‍ക്ക […]

1 min read

ഒടുവില്‍ പശ്ചിമേഷ്യയില്‍ സമാധാനം, വെടിനിര്‍ത്തല്‍ അംഗീകരിച്ച് ഇറാനും ഇസ്രയേലും; കരാര്‍ ലംഘിക്കരുതെന്ന് ട്രംപ്

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് അറുതി. 12 ദിവസത്തോളം നീണ്ടുനിന്ന സംഘര്‍ഷം അവസാനിപ്പിച്ച് വെടിനിര്‍ത്തലിന് ഇറാനും ഇസ്രയേലും അംഗീകാരം നല്‍കി. യു എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദേശം മാനിച്ച് വെടിനില്‍ത്തലിന് ഇസ്രയേല്‍ സമ്മതിച്ചതായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു. ഇറാനെതിരായ പോരാട്ടത്തില്‍ ഇസ്രയേലിന്റെ ലക്ഷ്യങ്ങള്‍ നേടിയതായി സുരക്ഷാ കാബിനറ്റ് വിലയിരുത്തിയതായും നെതന്യാഹു അറിയിച്ചു. സൈനിക നീക്കത്തിലൂടെ ഇറാന്റെ ആണവ, ബാലിസ്റ്റിക് മിസൈല്‍ പദ്ധതികളുടെ ഭീഷണി അവസാനിപ്പിക്കാനായി. ഇറാന്റെ സൈനിക നേതൃത്വത്തിനും നിരവധി സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ക്കും ഇസ്രയേല്‍ കനത്ത നാശം […]

1 min read

ഇറാനില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു; 110 വിദ്യാര്‍ത്ഥികളെ ഇന്ന് ഡല്‍ഹിയിലെത്തിക്കും

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഇറാനിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു. ആദ്യഘട്ടമെന്ന നിലയില്‍ 110 വിദ്യാര്‍ത്ഥികളെ ഇന്ന് ഡല്‍ഹിയില്‍ എത്തിച്ചേക്കും. അര്‍മീനിയ, യുഎഇ എന്നീ രാജ്യങ്ങള്‍ വഴി കടല്‍, കര മാര്‍ഗങ്ങളിലൂടെയാണ് ഒഴിപ്പിക്കല്‍. ടെഹ്റാനിലും പരിസരങ്ങളിലുമുള്ള പതിനായിരത്തോളം ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാണ് പദ്ധതി. ഇതില്‍ 6000 ഓളം പേര്‍ വിദ്യാര്‍ത്ഥികളാണ്. 600 ഓളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ടെഹ്‌റാനില്‍ നിന്നും ക്വോമിലേക്ക് മാറ്റി. ഉര്‍മിയയിലെ 110 വിദ്യാര്‍ത്ഥികളെയാണ് കരമാര്‍ഗം അര്‍മേനിയന്‍ അതിര്‍ത്തിയിലെത്തിച്ചത്. ഇവരെ വ്യോമമാര്‍ഗം ഡല്‍ഹിയിലെത്തിക്കും. ജമ്മു-കശ്മീര്‍, കര്‍ണാടക, ഉത്തര്‍പ്രദേശ് […]

error: Content is protected !!