ജപ്പാനിൽ വീണ്ടും ഭൂചലനം; പടിഞ്ഞാറൻ മേഖലയിൽ പ്രകമ്പനം, സുനാമി മുന്നറിയിപ്പില്ല
ജപ്പാനിൽ വീണ്ടും ഭൂചലനം. ഷികോകു ദ്വീപിലാണ് ബുധനാഴ്ച രാത്രി ഭൂചലനം രേഖപ്പെടുത്തിയത്. ജപ്പാനിലെ ഭൂചന തീവ്രതാ സ്കെയിൽ പ്രകാരം 6 തീവ്രത രേഖപ്പെടുത്തിയെങ്കിലും ഭൂചലനത്തിന്റെ തുടർച്ചയായി സുനാമി ഭീതിയില്ല. രാജ്യത്ത് എവിടെയും നാശനഷ്ടങ്ങളോ പരിക്കുകളോ സംഭവിച്ചതായി റിപ്പോർട്ടുകളില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. പ്രാദേശിക സമയം ബുധനാഴ്ച രാത്രി 11.14ഓടെയാണ് ഭൂചലനമുണ്ടായത്. ദുർബലമായ – 6 (weak 6) തീവ്രതയാണ് ജപ്പാനിലെ ഭൂചലന സ്കെയിൽ അനുസരിച്ച് രേഖപ്പെടുത്തിയത്. ഏറ്റവും ഉയർന്ന മൂന്നാമത്തെ തീവ്രതയാണിത്. കോച്ചി, എഹിം മേഖലകളിലാണ് തീവ്രത അനുഭവപ്പെട്ടത്. […]
