1 min read
KPCC അധ്യക്ഷസ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റിയേക്കും; യുഡിഎഫ് യോഗത്തിൽ പങ്കെടുക്കാതെ ഡൽഹിയിലെത്തി
കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരൻ മാറുമെന്ന് സൂചന. യുഡിഎഫ് യോഗത്തിൽ പങ്കെടുക്കാതെ സുധാകരൻ ഡൽഹിയിലെത്തി. ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ നടക്കുന്നു. ഹൈക്കമാൻഡ് നിർദേശിച്ചാൽ സ്ഥാനമൊഴിയാൻ തയ്യാറെന്ന് കെ സുധാകരൻ ഹൈക്കമാൻഡിനെ അറിയിച്ചെന്നും സൂചന. ഇന്ന് കോഴിക്കോട് നടക്കുന്ന യുഡിഎഫ് യോഗത്തിൽ സുധാകരൻ പങ്കെടുത്തില്ല. അദ്ധ്യക്ഷ മാറ്റത്തില്‍ വിശദമായ ചര്‍ച്ചക്ക് വേണ്ടിയാണ് സുധാകരനെ ഡല്‍ഹിയിലേക്ക് ഹൈക്കമാന്‍ഡ് വിളിപ്പിച്ചത്. ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി സുധാകരന്‍ കൂടിക്കാഴ്ച നടത്തി. എന്നാൽ വിഷയവുമായി ബന്ധപ്പെട്ട് സുധാകരൻ പ്രതികരണത്തിന് തയ്യാറായില്ല. […]
