1 min read

നടി കനകലതയുടെ സംസ്‌കാരം ഇന്ന്

അന്തരിച്ച നടി കനകലതയുടെ സംസ്‌കാരം ഇന്ന്. രാവിലെ 11 മണിയോടെ തൈക്കാട് ശാന്തികവാടത്തിലാണ് സംസ്‌കാരം. പാർക്കിൻസൺ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയാണ് തിരുവനന്തപുരത്തെ വീട്ടിൽ വച്ച് കനകലത അന്തരിച്ചത്. സിനിമാരംഗത്ത് നിന്നും ഏറെക്കാലമായി മാറി നിൽക്കുകയായിരുന്ന കനകലതയുടെ അവസാന ചിത്രം പൂക്കാലമാണ്.350 ഓളം സിനിമയിൽ വേഷമിട്ടു. കിരീടം, ചെങ്കോൽ, കൗരവർ, പൊന്തൻമാട , അനിയത്തി പ്രാവ് തുടങ്ങിയവ ശ്രദ്ദേയ ചിത്രങ്ങൾ.

1 min read

നടി കനകലത അന്തരിച്ചു

നടി കനകലത അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. 350ലധികം സിനിമകളില്‍ അഭിനയിച്ചിരുന്നു. മറവി രോഗവും പാര്‍ക്കിന്‍സണ്‍സ് രോഗവും ബാധിച്ച് ചികിത്സയിലായിരുന്നു. ചെറിയവേഷങ്ങളാണെങ്കിലും മലയാളികള്‍ക്ക മറക്കാനാകാത്ത വേഷങ്ങളില്‍ അഭിനയിച്ചിരുന്നു. നാടകത്തിയില്‍ നിന്നായിരുന്നു സിനിമാരംഗത്തേക്ക് എത്തിയത്. മുപ്പതിലധികം സീരിയലുകളിലും കനകലത വേഷമിട്ടു. പ്രമാണി ഇന്ദുലേഖ, സ്വാതി തിരുനാള്‍ തുടങ്ങിയ നാടകങ്ങളിലും കനക ലത അഭിനയിച്ചിട്ടുണ്ട്. ചില്ല്, കരിയിലക്കാറ്റുപോലെ, രാജാവിന്റെ മകന്‍, ജാഗ്രത, കിരീടം, എന്റെ സൂര്യപുത്രിക്ക്, കൗരവര്‍, അമ്മയാണെ സത്യം, ആദ്യത്തെ കണ്‍മണി, തച്ചോളി വര്‍ഗീസ് ചേകവര്‍, സ്ഫടികം, […]

error: Content is protected !!