അനിലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട ചോദ്യം ; മാധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ച് രാജീവ് ചന്ദ്രശേഖര്‍
ബിജെപി കൗണ്‍സിലര്‍ തിരുമല അനിലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കു പ്രകോപിതനായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. തിരുമല അനിലിന്റെ മരണം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം. ഇതിനെ ഗുരുതരവിഷയമായി കാണുന്നത് സിപിഎമ്മിന്റെ തന്ത്രമാണെന്നും വരുംദിവസങ്ങളില്‍ സത്യം പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. അനിലിന്റെ ആത്മഹത്യയ്ക്ക് പിന്നില്‍ സിപിഎമ്മിന്റെ ഭീഷണിയാണെന്നും അദ്ദേഹം ആരോപിച്ചു. ഇതൊരു പുതിയ സിപിഎം തന്ത്രമാണെന്നും നേതാക്കളെ നേരിട്ട് ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ ചോദ്യങ്ങള്‍ ഉന്നയിച്ച മാധ്യമപ്രവര്‍ത്തകരോട് […]
