1 min read

കോൺഗ്രസിന്റെ മാർച്ചിനുനേരേ നടന്ന പോലീസ് അതിക്രമം : ആസൂത്രിതമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

മുതിർന്ന നേതാക്കളടക്കം വേദിയിൽ പ്രസംഗിച്ചു കൊണ്ടിരിക്കേയാണ് യാതൊരു പ്രകോപനവുമില്ലാതെ വേദിയിലേക്കും പ്രവർത്തകർക്കുനേരേയും വെള്ളം ചീറ്റുകയും കാഠിന്യമുള്ള കണ്ണീർവാതകംപ്രയോഗിക്കുകയും ചെയ്തത്. പലരും അസ്വസ്ഥത പ്രകടിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടും അതൊന്നും വകവയ്ക്കാതെ നിരവധി തവണയാണ് പോലീസ് ടീയർ ഗ്യാസ് പ്രയോഗിച്ചത്. സാധാരണ ഗതിയിൽ മുന്നറിയിപ്പു നൽകുക പതിവാണ്. ഇവിടെ മുതിർന്ന നേതാക്കളടക്കം ഉണ്ടായിട്ടും യാതൊരുവിധ മുന്നറിയിപ്പും നൽകാതിരുന്നത് പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ ഗുരുതര വീഴ്ചയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വളരെ ദൗർഭാഗ്യകരവും ആക്ഷേപകരവും ഒരിക്കലും പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലാത്തതുമായ കാര്യങ്ങളാണ് […]

error: Content is protected !!