1 min read

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍; ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

പ്രമുഖ ഹോളിവുഡ് താരം ബെര്‍ണാഡ് ഹില്‍ അന്തരിച്ചു. 79 വയസായിരുന്നു. സൂപ്പര്‍ഹിറ്റുകളായ ടൈറ്റാനിക്, ലോര്‍ഡ് ഓഫ് ദി റിങ്‌സ് എന്നിവയിലൂടെ ശ്രദ്ധേയനായ നടനാണ്. ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. താരത്തിന്റെ ഏജന്റാണ് മരണവാര്‍ത്ത പുറത്തുവിട്ടത്. 1997ല്‍ പുറത്തിറങ്ങിയ ജെയിംസ് കാമറൂണ്‍ ചിത്രം ടൈറ്റാനിക്കില്‍ ക്യാപ്റ്റന്‍ എഡ്വേഡ് സ്മിത് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ലോര്‍ഡ് ഓഫ് ദി റിങ്‌സില്‍ കിങ് തിയോഡെന്റെ വേഷത്തിലൂടെ ആരാധകരുടെ മനം കവര്‍ന്നു. അഞ്ച് പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തില്‍ നാടകത്തിലും ടെലിവിഷനിലും സിനിമയിലും വേഷമിട്ടു. […]

error: Content is protected !!