കുടുംബാംഗത്തിന്റെ വിസ സ്‌പോണ്‍സര്‍ ചെയ്യുന്നതിന്റെ വരുമാനപരിധി കുത്തനെ ഉയര്‍ത്തി യു കെ; നടപടി കുടിയേറ്റം നിയന്ത്രിക്കാന്‍
കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കര്‍ശന നടപടിയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്. കുടുംബാംഗത്തിന്റെ വിസ സ്‌പോണ്‍സര്‍ ചെയ്യുന്നതിനുള്ള വരുമാന പരിധിയില്‍ 55 ശതമാനത്തിലധികം വര്‍ധന ഏര്‍പ്പെടുത്തി. വരുമാനപരിധി 18,600 പൗണ്ടില്‍ നിന്നും 29,000 പൗണ്ടായാണ് ഉയര്‍ത്തിയിരിക്കുന്നത്. അടുത്ത വര്‍ഷമാകുമ്പോഴേക്കും ഇത് 38,700 പൗണ്ടായി ഉയര്‍ത്തിയേക്കും. നിലവില്‍ 29,000 പൗണ്ടിന് താഴെ വരുമാനമുള്ളവര്‍ക്ക് കുടുംബാംഗത്തെ സ്‌പോണ്‍സര്‍ ചെയ്യാനാകില്ല. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ മൈഗ്രേഷന്‍ ഒബ്സര്‍വേറ്ററിയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യയില്‍ നിന്ന് യുകെയിലേക്ക് കുടിയേറിയ പകുതിയോളം പേരുടേയും മാസവരുമാനം 39,000 പൗണ്ടില്‍ […]
