Latest Posts

Popular News

Don’t miss this breaking popular update.

സംസ്ഥാനത്ത് നബിദിനത്തിനുള്ള പൊതുഅവധി 28 ലേക്ക് മാറ്റി . നിലവിൽപൊതു അവധി 27നായിരുന്നു.ഇത് 28ലേക്ക് മാറ്റി. പകരം 27ന് പ്രവൃത്തിദിനമായിരിക്കും.…
1 min read

സൈബർ സാമ്പത്തിക തട്ടിപ്പുകൾക്കെതിരായ ‘RBI Reelathon 2026’ ബൃഹത് ബോധവത്കരണ ക്യാമ്പയിന് ആർബിഐ തുടക്കമിട്ടു

രാജ്യത്ത് ആദ്യമായി നടപ്പാക്കുന്ന ഇത്തരമൊരു സംരംഭത്തിന്റെ ഭാഗമായി, സൈബർ സാമ്പത്തിക തട്ടിപ്പുകളുടെ വർധിച്ചുവരുന്ന ഭീഷണിക്കെതിരെ കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ), തിരുവനന്തപുരം ‘RBI Reelathon 2026’ എന്ന സംസ്ഥാനതല ബൃഹത് ബോധവത്കരണ ക്യാമ്പയിന് തുടക്കമിട്ടു. തിരുവനന്തപുരം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ നടന്ന ചടങ്ങ് സംസ്ഥാന പൊലീസ് മേധാവി റ വാഡ ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. സൈബർ കുറ്റകൃത്യങ്ങളുടെ വർധിച്ചുവരുന്ന വ്യാപ്തിയെക്കുറിച്ച് അദ്ദേഹം ആശങ്ക രേഖപ്പെടുത്തി. സൈബർ തട്ടിപ്പുകൾ ഇനി സാങ്കേതിക […]

1 min read

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും : സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

തിരുവനന്തപുരം : തിരഞ്ഞടുക്കപ്പട്ട പ്രതിനിധികള്‍ക്ക്് മാത്രമല്ല അവരെ തെരഞ്ഞെടുക്കുന്ന ജനങ്ങള്‍ക്കും നിയമസഭയില്‍ പങ്കാളിത്തം നല്‍കുന്ന  രീതിയില്‍ ചരിത്രപരമായ ചില തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ചില വിദേശ ജനപ്രതിനിധി സഭകളിലുള്ളതുപോലെ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരം നല്‍കണം. ഇതുമായി ബന്ധപ്പെട്ട് വിദഗ്ധരുമായി ആലോചിച്ച് നടപടികള്‍ സ്വീകരിക്കും. .തിരുവനന്തപുരം പ്രസ്‌ക്ലബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസത്തില്‍ സൗണ്ട് പാര്‍ക്ക് അക്കാദമിയുടെ സഹകരണത്തോടെ ആരംഭിച്ച വോയ്‌സ് ആക്ടിങ് കോഴ്സിന്റെയും സ്റ്റുഡിയോ കോംപ്ലക്‌സിന്റെയും ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു സ്പീക്കര്‍. നിയമസഭയെ ജനകീയമാക്കാന്‍ നിരവധി […]

1 min read

തൂഫാന്‍: 10 കോടിയിലധികം രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു:

തൂഫാന്‍: 10 കോടിയിലധികം രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു: ആഭ്യന്തരവകുപ്പുമന്ത്രി രമേശ് ചെന്നിത്തല തൂഫാന്‍ വാരിയറായി മോഹന്‍ലാലും പോലീസ് ആസ്ഥാനത്ത് കേന്ദ്ര ഏജന്‍സികളുടെ വിപുലമായ യോഗം ചേര്‍ന്നു. ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി ഇതുവരെ നടന്ന റെയ്ഡില്‍ 10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തതായി ആഭ്യന്തരവകുപ്പുമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ലഹരിക്കെതിരായ നിരന്തര പോരാട്ടം ശക്തമാക്കുന്നതിനും എന്‍ഫോഴ്സ്മെന്‍റ് നടപടികള്‍ വിപുലീകരിക്കുന്നതിനുമായി കേന്ദ്ര-സംസ്ഥാന ഏജന്‍സികളുമായി കൈകോര്‍ത്തുകൊണ്ട് മള്‍ട്ടി ഡിജിറ്റല്‍ ഇന്‍റഗ്രേഷന്‍ പ്രോജക്ട് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. തൂഫാന്‍ വാരിയറായി പ്രവര്‍ത്തിക്കാന്‍ നടന്‍ […]

1 min read

സൗജന്യ ജൂട്ട് ബാഗ് നിർമാണ പരിശീലനം

സ്റ്റാച്യൂവിൽ പ്രവർത്തിക്കുന്ന ഗ്രാമീണ സ്വയംതൊഴിൽ പരിശീലനകേന്ദ്രത്തിൽ ജൂലൈ ഒന്നിന് ആരംഭിക്കുന്ന 14 ദിവസത്തെ സൗജന്യ ജൂട്ട് ബാഗ് നിർമാണ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ക്ലാസ്സുകൾ രാവിലെ 9.30 മുതൽ വൈകുന്നേരം 5 മണി വരെയാണ്. 18-50 പ്രായപരിധിയിലുളളവർക്ക് 0471-2322430, 8891228788 എന്നീ നമ്പരുകളിൽ രജിസ്റ്റർ ചെയ്ത് ജൂൺ 19ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണെന്ന് ഡയറക്ടർ അറിയിച്ചു.

1 min read

ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് നിയമനം

ശ്രീകാര്യം കട്ടേലയിൽ പ്രവർത്തിക്കുന്ന ഡോ.അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്‌കൂളിൽ 2026-27 അധ്യയന വർഷം ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കേരള നഴ്സ് ആൻഡ് മിഡ്വൈവ്സ് കൗൺസിൽ നൽകുന്ന ഓക്സിലറി നഴ്സ് മിഡ്വൈഫറി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ അംഗീകരിച്ച ഒരു അതോറിറ്റി നൽകുന്ന ഓക്സിലറി നഴ്സ് മിഡ്വൈഫറി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കേരള നഴ്സ് ആൻഡ് മെഡിക്കൽ കൗൺസിൽ നൽകുന്ന ഹെൽത്ത് വർക്കേഴ്സ് ട്രെയിനിംഗ് സർട്ടിഫിക്കറ്റ് […]

1 min read

കഫ് സിറപ്പുകൾ ഇനി നേരിട്ട് വാങ്ങാനാവില്ല.

കഫ് സിറപ്പ് കഴിച്ചതിനു പിന്നാലെ മധ്യപ്രദേശിലെയും രാജസ്ഥാനിലെയും കുട്ടികൾ മരിച്ച് മാസങ്ങൾ പിന്നിടുംമുമ്പാണ് കേന്ദ്രത്തിന്റെ നടപടി. കുട്ടികളുടെ മരണത്തിനു പിന്നാലെ സാധാരണയായി ഉപയോഗിക്കുന്ന കഫ് സിറപ്പുകളുടെ കാര്യത്തിൽ ആശങ്ക ഉയർന്നിരുന്നു, ഇതോടെയാണ് കഫ് സിറപ്പുകളുടെ നിർമാണത്തിലും വിതരണത്തിലും കടുത്ത നിയന്ത്രണം വരുത്താൻ തീരുമാനമായത്. കഴിഞ്ഞ ‍ഡിസംബറിൽ പുറത്തിറക്കിയ കരട് നിർദ്ദേശങ്ങളിൽ പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ചാണ് പുതിയ വിജ്ഞാപനം പുറത്തിറക്കിയത്. ഈ ഭേദഗതി പ്രകാരം ഡ്രഗ്സ് റൂൾസിലെ ഷെഡ്യൂൾ കെ-യിൽ ഉൾപ്പെടുത്തിയിരുന്ന മരുന്നുകളുടെ വിഭാഗത്തിൽനിന്ന് “സിറപ്പുകൾ” എന്ന […]

1 min read

നീറ്റ് പുനഃപരീക്ഷ: ടെലിഗ്രാമിന് ബ്ലോക്ക്, എഡിറ്റ് ബട്ടനും ഓഫ്; കടുത്ത നിയന്ത്രണവുമായി കേന്ദ്രം

ന്യൂഡൽഹി∙ നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) നടത്തുന്ന നീറ്റ്–യുജി 2026 പുനഃപരീക്ഷയുടെ മുന്നോടിയായി ടെലിഗ്രാമിനെതിരെ കേന്ദ്രസർക്കാരിന്റെ കടുത്ത നടപടി. പുനഃപരീക്ഷയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ടെലിഗ്രാം മെസേജിങ് സേവനങ്ങൾ നിരോധിച്ചു.  21 നാണ് പുനഃപരീക്ഷ. 22 വരെയാണ് താൽക്കാലികമായി നിരോധിക്കുന്നത്. മെസേജ് എഡിറ്റ് ചെയ്യുന്നതിനുള്ള സംവിധാനം 30 വരെയും വിലക്കിയിട്ടുണ്ട്. ഇതിനോടകം പോസ്‌റ്റ് ചെയ്ത മെസേജുകൾ എഡിറ്റ് ചെയ്യാതിരിക്കാൻ വേണ്ടിയാണിത്. ചോദ്യപേപ്പർ ചോർച്ച റാക്കറ്റുകൾ ടെലിഗ്രാം ചാനലുകൾ ഉപയോഗിക്കുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ എൻടിഎയുടെ അഭ്യർഥന മാനിച്ച് കേന്ദ്ര ടെലികോം […]

1 min read

സ്വർണവില ഇന്ന് കേരളത്തിൽ ‘അപ്രതീക്ഷിതമായി’ കുറഞ്ഞു.

സ്വർണവില ഇന്ന് കേരളത്തിൽ ‘അപ്രതീക്ഷിതമായി’ കുറഞ്ഞു. യുഎസ്-ഇറാൻ സമാധാന ഡീൽ യാഥാർഥ്യമാകുന്നതിനാൽ ഇന്നലെ ക്രൂഡോയിൽ വില ഇടിയുകയും ഡോളർ ദുർബലമാവുകയും ചെയ്തതോടെ സ്വർണവില കുതിച്ചുകയറിയിരുന്നു. ഇന്നും വില കൂടുമെന്നായിരുന്നു വിലയിരുത്തലെങ്കിലും രാജ്യാന്തരവിലയും കേരളത്തിലെ വിലയും താഴ്ന്നു. കേരളത്തിൽ ഗ്രാമിന് 15 രൂപ കുറഞ്ഞ് വില 13,875 രൂപയായി. 120 രൂപ കുറഞ്ഞ് 1,11,000 രൂപയാണ് പവൻവില. രാജ്യാന്തരവില ഔൺസിന് 6 ഡോളർ താഴ്ന്ന് 4323 ഡോളർ‌.

1 min read

സ്വകാര്യ ബസുകളിൽ തിരക്ക് തീരെ കുറവ്;  പ്രതീക്ഷ ബജറ്റിൽ

ചങ്ങനാശേരി ∙ 60 ശതമാനം സ്ത്രീ യാത്രക്കാരെയും നഷ്ടപ്പെട്ടെന്നു സ്വകാര്യ ബസുടമകളുടെ കണക്കുകൂട്ടൽ. പ്രിയദർശിനി പദ്ധതി തരംഗവും ഇന്നലെ ആദ്യദിനമായതും സ്വകാര്യ ബസുകളുടെ കലക്‌ഷൻ ഇടിയാൻ കാരണമായി. ജില്ലയിലെ പ്രധാന സ്വകാര്യ ബസ് മേഖലയായ ചങ്ങനാശേരിയിലെ സ്റ്റാൻഡിലും ബസുകളിലും തിരക്കു കുറവായിരുന്നു. കോട്ടയം – തിരുവല്ല എംസി റോഡും വാഴൂർ റോഡിലൂടെയുള്ള കിഴക്കൻ മേഖലയും, പത്തനംതിട്ട ജില്ലയിലേക്കുള്ള കവിയൂർ റോഡുമാണ് സ്വകാര്യബസുകളുടെ പ്രധാന വരുമാന റൂട്ട്. കിഴക്കൻ മേഖലയിലേക്കു കാര്യമായ രീതിയിൽ കെഎസ്ആർടിസി ഓർഡിനറി ഇല്ല. കോട്ടയം […]

1 min read

നടൻ ടിനിടോമിനെതിരായ അൻസിബ ഹസന്റെ പരാതിയില്‍ ശ്വേതാ മേനോന്റെ മൊഴിയെടുത്തു

നടൻ ടിനിടോമിനെതിരായ അൻസിബ ഹസന്റെ പരാതിയില്‍ കൊച്ചി കടവന്ത്ര പൊലീസ് ശ്വേതാ മേനോന്റെ മൊഴിയെടുത്തു. ടിനി ടോം വർഗീയ അധിക്ഷേപം നടത്തിയതിനെക്കുറിച്ച് അറിയില്ലെന്ന് ‘അമ്മ’ പ്രസിഡന്റ് ശ്വേതയുടെ മൊഴി. അൻസിബ മതം മാറ്റാൻ ശ്രമിച്ചെന്ന് ടിനി പറഞ്ഞത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ശ്വേത മൊഴി നല്‍കി. ടിനിടോം പറഞ്ഞ കാര്യങ്ങളെക്കുറിച്ച് വിവരമില്ലെന്നാണ് സംഘടനയുടെ മറ്റൊരു ഭാരവാഹിയും മുൻപ് മൊഴി നൽകിയത്. മതംമാറ്റ ആരോപണത്തിന് ഇരയായതായി പറയപ്പെടുന്ന യുവാവും ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്. താരസംഘടനയിലെ ആഭ്യന്തര പടലപ്പിണക്കങ്ങളുടെ ഭാഗമാണ് ഈ ആരോപണമെന്നാണ് […]

error: Content is protected !!