എൻ.എം.വിജയന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ വയനാട് ഡിസിസി ഓഫിസിൽ പൊലീസ് പരിശോധന.
1 min read

എൻ.എം.വിജയന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ വയനാട് ഡിസിസി ഓഫിസിൽ പൊലീസ് പരിശോധന.

ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചനെയും മുൻ ഡിസിസി ട്രഷറർ കെ.കെ. ഗോപിനാഥനെയും ചോദ്യം ചെയ്യുന്നത് രണ്ടാം ദിവസവും തുടരുന്നതിനിടെയാണ് പൊലീസ് ഡിസിസി ഓഫിസിൽ എത്തിയത്. എൻ.ഡി. അപ്പച്ചനെയും ഡിസിസി ഓഫിസിലേക്ക് ഒപ്പം കൂട്ടിയിരുന്നു.

ബത്തേരി ഡിവൈഎസ്പി കെ.കെ. അബ്ദുൽ ഷെരീഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ചൊവ്വാഴ്ച വൈകിട്ട് മൂന്നു മണിയോടെ എത്തി 20 മിനിറ്റോളം നേരം ഡിസിസി ഓഫിസിൽ പരിശോധന നടത്തി.

മുൻ ബാങ്ക് ചെയർമാൻ ഡോ. സണ്ണി ജോർജിന്റെ വീട്ടിലും അന്വേഷണ സംഘം പരിശോധന നടത്തി.23, 24, 25 തിയതികളിൽ ഐ.സി. ബാലകൃഷ്ണൻ എംഎൽഎയെ ചോദ്യം ചെയ്യും. ആവശ്യമെങ്കിൽ കെപിസിസി അധ്യക്ഷൻ കെ. സുധാകരനേയും ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!