പുതിയ മദ്യനയത്തിന് മന്ത്രിസഭായോഗം അംഗീകാരം നൽകിയില്ല.
1 min read

പുതിയ മദ്യനയത്തിന് മന്ത്രിസഭായോഗം അംഗീകാരം നൽകിയില്ല.

പുതിയ മദ്യനയത്തിന് മന്ത്രിസഭായോഗം അംഗീകാരം നൽകിയില്ല. എക്സൈസ് മന്ത്രി എം ബി രാജേഷ് പുതിയ മദ്യനയം കാബിനറ്റിൽ അവതരിപ്പിച്ചെങ്കിലും ഏതാനും ഘടകകക്ഷി മന്ത്രിമാർ വിഷയത്തിൽ കൂടുതൽ ചർച്ച വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

കള്ളുഷാപ്പുകളുടെ ക്ലാസിഫിക്കേഷൻ, ദുരപരിധി തുടങ്ങിയവയിൽ കൂടുതൽ ചർച്ച വേണമെന്നായിരുന്നു ആവശ്യം ഉയർന്നത്.

കഴിഞ്ഞവർഷം ചർച്ച ചെയ്‌ത കാര്യങ്ങളെല്ലാ കൂട്ടിച്ചേർത്തുകൊണ്ട്, അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള മദ്യനയമാണ് കാബിനറ്റിൽ അവതരിപ്പിച്ചത് എന്നാണ് വിവരം. ടോഡി ബോർഡ് നിലവിൽ വന്നിട്ടുണ്ട്. കള്ളുവ്യവസായത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് വേണ്ടി കള്ളുഷാപ്പുകളെ ആധുനിക രീതിയിൽ സ്റ്റാർ പദവി നൽകി ക്ലാസിഫൈഡ് ഷാപ്പുകളായി മാറ്റാനുള്ള നിർദേശം പുതിയ നയത്തിലുണ്ട്.

രണ്ടു കള്ളുഷാപ്പുകളുടെ ദൂരപരിധിയിൽ ഇളവു വേണമെന്ന ആവശ്യം നിലവിലുണ്ട്. പുതിയ ഷാപ്പുകൾ അനുവദിക്കുമ്പോൾ ദൂരപരിധി സംബന്ധിച്ച അവ്യക്തത നിലനിൽക്കുന്നുണ്ട്. കൂടാതെ ലേലത്തിൽ പോകാത്ത ഷാപ്പുകൾ ആര് ഏറ്റെടുക്കണം എന്ന വിഷയത്തിലും വ്യക്തത വരുത്തേണ്ടതുണ്ടെന്ന് മന്ത്രിമാർ ചൂണ്ടിക്കാട്ട് മാസം ഒന്നാം തീയതിയിലെ ഡ്രൈഡേ പൂർണമായും മാറ്റുന്നതിലും കൂടുതൽ ചർച്ച വേണമെന്നും ആവശ്യപ്പെട്ടു.


വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഡ്രൈഡേയിൽ മദ്യം വിളമ്പുന്നതിന് അംഗീകാരം നൽകുന്ന കാര്യത്തിലും വിശദമായ ചർച്ച വേണമെന്ന് മന്ത്രിമാർ നിർദേശം വെച്ചു. ഇടതുമുന്നണിയിലും ഉദ്യോഗസ്ഥ തലത്തിലും കൂടുതൽ ചർച്ചകൾ നടത്തി, ആശയക്കുഴപ്പങ്ങൾ പരിഹരിച്ച് മദ്യനയം കാബിനറ്റിൽ കൊണ്ടുവരാനുമാണ് മന്ത്രിസഭായോഗത്തിൽ ധാരണയായത് എന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!