ശിവഗിരി തീർത്ഥാടനം: മൃഗസംരക്ഷണ വകുപ്പിന്റെ പവലിയൻ മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.
ശിവഗിരി: 91 മത് തീർത്ഥാടനത്തോടനുബന്ധിച്ച് ശിവഗിരി ടണൽ വ്യൂവിൽ സംഘടിപ്പിച്ചിരിക്കുന്ന കാർഷിക വ്യാവസായിക വിപണന മേളയോട് അനുബന്ധിച്ച് ഒരുക്കിയിരിക്കുന്ന മൃഗസംരക്ഷണ വകുപ്പിന്റെ
പവലിയൻ സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ശ്രീമതി ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ശ്രീനാരായണ ധർമ്മസംഘം പ്രസിഡൻറ് സ്വാമി സച്ചിദാനന്ദ, തീർത്ഥാടന സെക്രട്ടറി സ്വാമി റിതംഭരാനന്ദ, സ്വാമി ബോധിതീർഥ, അഡ്വ: വി ജോയ് എംഎൽഎ, മുനിസിപ്പൽ ചെയർമാൻ കെ എം ലാ ജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്മിതാ സുന്ദരേശൻ, ഡോ: കൃഷ്ണകുമാർ, അരുൺകുമാർ, എക്സിബിഷൻ കമ്മിറ്റി ചെയർമാൻ ഡോ: എം ജയരാജു, മൃഗസംരക്ഷണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

