91 മത് ശിവഗിരി തീർത്ഥാടനം :എക്സിബിഷൻ ഒരുക്കി KSEBL

91 മത്ശിവഗിരി തീർത്ഥാടനത്തോട് അനുബന്ധിച്ച് KSEBL ഒരുക്കിയ എക്സിബിഷൻ പവലിയന്റെ ഉദ്ഘാടനം വർക്കല എം.എൽ.എ. അഡ്വ: വി.ജോയി നിർവഹിച്ചു. എക്സിബിഷൻ സ്റ്റാളുകളുടെ ഉദ്ഘാടനം ശിവഗിരി തീർത്ഥാടന കമ്മിറ്റി സെക്രട്ടറി ഋതംബരാനന്ദ സ്വാമികൾ ദീപം തെളിച്ച് നിർവഹിച്ചു.

തുടർന്ന് വർക്കല മുൻസിപ്പൽ ചെയർമാൻ കെ എം ലാജിയുടെ അദ്ധ്യക്ഷതയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ശിവഗിരി വാർഡ് കൗൺസിലർ രാജി ആർ., എക്സിബിഷൻ കമ്മിറ്റി ചെയർമാൻ ഡോ.എം. ജയരാജു, ലൈറ്റ് ആന്‍ഡ് സൗണ്ട് കമ്മിറ്റി ചെയര്‍മാന്‍ മണിരാജ് എന്നിവർ ആശംസകൾ നേർന്നു. യോഗത്തിൽ തിരുവനന്തപുരം വിതരണ വിഭാഗം ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ബിജു ആർ ആർ സ്വാഗതവും ആറ്റിങ്ങൽ ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അനിതാ ജി നായർ നന്ദിയും പറഞ്ഞു.


