വര്‍ക്കലയില്‍ കടലിൽ കുളിക്കാനിറങ്ങിയ എംബിബിഎസ് വിദ്യാര്‍ഥിയെ തിരയില്‍ പെട്ട് കാണാതായി.
1 min read

വര്‍ക്കലയില്‍ കടലിൽ കുളിക്കാനിറങ്ങിയ എംബിബിഎസ് വിദ്യാര്‍ഥിയെ തിരയില്‍ പെട്ട് കാണാതായി.

വര്‍ക്കലയില്‍ കടലിൽ കുളിക്കാനിറങ്ങിയ യുവാവിനെ തിരയില്‍ പെട്ട് കാണാതായി. പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥി കൊല്ലം ജില്ലയിലെ അഞ്ചൽ സ്വദേശി അഖിലിനെ (21 )യാണ് കാണാതായത്. ഇന്ന്‌ വൈകുന്നേരം 6.30 മണിയോടു കൂടി വർക്കല പാപനാശം തീരത്തു മറ്റൊരു സുഹൃത്തുമായി കുളിക്കാനിറങ്ങിയ യുവാവിനെയാണ് കാണാതെയായത്. ലൈഫ് ഗാര്‍ഡ്കളുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഫയർഫോഴ്സിന്റെയും വർക്കല പോലീസിൻറെയും നേതൃത്വത്തിലുള്ള സംഘം ഇപ്പോൾ കടലില്‍ തിരച്ചിൽ നടത്തുകയാണ്. അഞ്ചുതെങ്ങിൽ നിന്നും മുതലപ്പൊഴിയിൽ നിന്നുമുള്ള സംഘം കൂട്ടമായെത്തി തിരച്ചിൽ നടത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!