1 min read

കണ്ടിൻജന്റ് തൊഴിലാളികൾ :അഭിമുഖം 17ന്

ജില്ലയിൽ കൊതുകുജന്യരോഗ നിയന്ത്രണ പ്രവർത്തനങ്ങൾക്കായി കണ്ടിൻജന്റ് വർക്കേഴ്‌സിനെ നിയമിക്കുന്നതിനായുള്ള അഭിമുഖം ഒക്ടോബർ 17 രാവിലെ 10.30 മുതൽ ജില്ലാ മെഡിക്കൽ ഓഫീസിന് സമീപമുള്ള സ്റ്റേറ്റ് ന്യൂട്രീഷ്യൻ ഹാളിൽ നടക്കും. പരമാവധി 30 ദിവസത്തേയ്‌ക്കോ അതിൽ കുറവ് ദിവസത്തേക്കോ പ്രതിദിനം 675 രൂപ നിരക്കിലാണ് നിയമനം. ഏഴാം ക്ലാസണ് യോഗ്യത. പ്രായപരിധി 55 വയസ്. തിരുവനന്തപുരം ജില്ലയിലുള്ളവർക്കും കണ്ടിൻജന്റ് വർക്കർ/ഫോഗിങ്, സ്‌പ്രേയിങ് പ്രവൃത്തി പരിചയം ഉള്ളവർക്കും മുൻഗണനയുണ്ടായിരിക്കും.  താത്പര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റും പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റും ഇവയുടെ ഒരു […]

1 min read

അമീബിക് മസ്തിഷ്‌ക ജ്വരം: മുങ്ങിക്കുളി ഒഴിവാക്കണമെന്ന് ഡി.എം.ഒ

അമീബിക് മസ്തിഷ്‌ക ജ്വരം: മുങ്ങിക്കുളി ഒഴിവാക്കണമെന്ന് ഡി.എം.ഒ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങി കുളിക്കുന്നവരിലും നീന്തുന്നവരിലും വളരെ അപൂർവമായി ഉണ്ടാകുന്ന രോഗ ബാധയാണ് അമീബിക് മസ്തിഷ്‌ക ജ്വരം അഥവാ അമീബിക് എൻസെഫലൈറ്റിസ്. ഇതിനെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ ,സാപ്പിനിയ, ബാലമുത്തിയ വെർമമീബ എന്നീ അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. മൂക്കിനേയും മസ്തിഷ്‌കത്തേയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണ്ണ പടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ […]

1 min read

ഓപ്പറേഷൻ വെറ്റ്ബയോട്ടിക്: 2.33 ലക്ഷം വിലയുള്ള വെറ്ററിനറി ആന്റിബയോട്ടിക്കുകൾ പിടിച്ചെടുത്തു

ഓപ്പറേഷൻ വെറ്റ്ബയോട്ടിക്: 2.33 ലക്ഷം വിലയുള്ള വെറ്ററിനറി ആന്റിബയോട്ടിക്കുകൾ പിടിച്ചെടുത്തു തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയുന്നതിന് ആരോഗ്യവകുപ്പ് ശക്തമായ നടപടികൾ സ്വീകരിച്ചു വരുന്നതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകൾ നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിച്ചതോടെ അനാവശ്യമായ ആന്റിബയോട്ടിക് ഉപയോഗത്തിൽ കാര്യമായ കുറവുണ്ടായി. എന്നാൽ വളർത്തു മൃഗങ്ങൾക്ക് വെറ്ററിനറി ഡോക്ടറുടെ നിർദേശമില്ലാതെ ആന്റിബയോട്ടിക്കുകൾ അനാവശ്യമായി നൽകുന്നെന്ന് കണ്ടെത്തി. ഇതിനെ തുടർന്ന് ഡ്രഗ്സ് കൺട്രോൾ വകുപ്പ് ഓപ്പറേഷൻ വെറ്റ്ബയോട്ടിക് എന്ന പേരിൽ പരിശോധനകൾ […]

1 min read

ജലവിതരണ പ്രശ്‌നം :ലഭ്യമാകുന്ന വെള്ളം ശുദ്ധീകരിച്ച് ഉപയോഗിക്കണമെന്ന് ഡി.എം.ഒ. പൊതുജനങ്ങൾക്കുള്ള മാര്‍ഗനിര്‍ദേശം ഇങ്ങനെ

ജലവിതരണ പ്രശ്‌നം :ലഭ്യമാകുന്ന വെള്ളം ശുദ്ധീകരിച്ച് ഉപയോഗിക്കണമെന്ന് ഡി.എം.ഒ ജില്ലയിൽ ജല വിതരണം തടസപ്പെട്ട സാഹചര്യത്തിൽ ലഭ്യമാകുന്ന വെള്ളം സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തണമെന്നും വെള്ളം ശുദ്ധീകരിച്ച് ഉപയോഗിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. പൊതുജനങ്ങൾക്കുള്ള മാർഗനിർദേശം കുടിവെള്ളം തിളപ്പിച്ചാറിയത് മാത്രം ഉപയോഗിക്കണം. ലഭ്യമാകുന്ന വെള്ളം ടാങ്കുകളിലോ വലിയ പാത്രങ്ങളിലോ ശേഖരിച്ച് ക്ലോറിനേറ്റ് ചെയ്തതിന് ശേഷം ഉപയോഗിക്കണം (1000 ലിറ്ററിന് 5 ഗ്രാം ബ്ലീച്ചിംഗ് പൗഡർ എന്ന തോതിൽ കലക്കി തെളിച്ച് ഒഴിക്കണം ) പാചകത്തിനും പാത്രങ്ങൾ വൃത്തിയാക്കുന്നതിനും […]

1 min read

ഭക്ഷ്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ നാല് ആഴ്ചയ്ക്കുള്ളില്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തില്ലെങ്കില്‍ കര്‍ശന നടപടി: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് ഭക്ഷ്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ നാലാഴ്ചയ്ക്കുള്ളില്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തില്ലെങ്കില്‍ ഭക്ഷ്യ സുരക്ഷാവകുപ്പ് കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് ഭക്ഷ്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്. ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ ചില ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ലെന്നും ചിലര്‍ പുതുക്കിയിട്ടില്ലെന്നും കണ്ടെത്തി. പുതുതായി ജോലിയ്‌ക്കെത്തിയവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് എടുക്കാനും കാലാവധി കഴിഞ്ഞവര്‍ക്ക് പുതുക്കാനുമുള്ള സാവകാശമാണ് നല്‍കുന്നത്. കാരുണ്യ ഫാര്‍മസികള്‍ വഴി വളരെ കുറഞ്ഞ നിരക്കില്‍ […]

1 min read

പ്രൊഫഷണൽ ഡിപ്ലോമ കോഴ്‌സുകൾക്ക് നേരിട്ട് പ്രവേശനം ; ഇപ്പോൾ അപേക്ഷിക്കാമെന്ന് മന്ത്രി ഡോ. ബിന്ദു

ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ സി.സി.ഇ.കെ (Centre for Continuing Education Kerala) ഒരുക്കുന്ന തുടർവിദ്യാഭ്യാസ പദ്ധതിയിൽ എറണാകുളം ഗവ. വിമൺസ് പോളിടെക്നിക് കോളേജിൽ കുറഞ്ഞ ചെലവിൽ പ്രൊഫഷണൽ ഡിപ്ലോമ കോഴ്‌സുകൾ പഠിക്കാൻ അവസരമൊരുക്കിയിട്ടുണ്ടെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു. ആറുമാസ/ഒരു വർഷ കാലാവധിയുള്ള കോഴ്‌സുകളിലേക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാമെന്നും മന്ത്രി ബിന്ദു പറഞ്ഞു. എസ്എസ്എൽസിയോ പ്ലസ് ടുവോ ബിരുദമോ അടിസ്ഥാനയോഗ്യതയുള്ള ആർക്കും മാർക്കോ പ്രായപരിധിയോ നോക്കാതെ കോഴ്സിന് നേരിട്ട് അപേക്ഷിക്കാം. ശനി/ഞായർ ബാച്ചുകളും മോണിംഗ്/ഈവെനിംഗ് ബാച്ചുകളും […]

1 min read

ശിവഗിരി ശ്രീ നാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു 

വർക്കല: “യോഗ ഫോർ സെൽഫ് ആൻ്റ് സൊസൈറ്റി” എന്ന സന്ദേശം ഉയർത്തി അന്താരാഷ്ട്ര യോഗദിനമായ ജൂൺ 21ന്   വർക്കല ശിവഗിരി ശ്രീ നാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ വിപുലമായ രീതിയിൽ യോഗദിനാചരണം സംഘടിപ്പിച്ചു. രാവിലെ 7 മണിക്ക് ആശുപത്രി കോമ്പൗണ്ടിൽ നടന്ന യോഗ  ദിനാചരണ പരിപാടിയുടെ ഉദ്ഘാടന കർമ്മം ശ്രീമദ് ഋതംഭരാനന്ദ സ്വാമികൾ  നിർവഹിച്ചു. യോഗ പരിശീലനത്തിന്റെ സവിശേഷതകളെ കുറിച്ച് ഡോ: എം ജയരാജു, ഡോ: ഭുവനചന്ദ്രൻ, എന്നിവർ   പ്രഭാഷണം നടത്തി. തുടർന്ന് ഡോ:ജയകുമാർ (റിട്ട.. സൂപ്രണ്ട്, […]

1 min read

‘ആരോഗ്യപരമായ എന്ത് സംശയങ്ങൾക്കും ഇനി സാറയെ വിളിക്കാം’; പുത്തൻ സാങ്കേതിക വിദ്യയുമായി ലോകാരോഗ്യ സംഘടന

ആരോഗ്യ രംഗത്ത് പുത്തൻ ചുവടുവെയ്പുമായി ലോകാരോഗ്യ സംഘടന. ആരോഗ്യത്തെ കുറിച്ചുള്ള എന്ത് സംശയങ്ങൾക്കും ആർക്കും എപ്പോഴും വിളിക്കാൻ കഴിയുന്ന എ ഐ ടെക്‌നോളജിയാണ് ലോകാരോഗ്യ സംഘടന വികസിപ്പിച്ചിരിക്കുന്നത്. 2020 ൽ വികസിപ്പിച്ചെടുത്ത ടെക്‌നോളജിയുടെ പുത്തൻ പതിപ്പാണ് ലോകാരോഗ്യ 2024 ഏപ്രിൽ 2 ന് ലോകത്തിന് നൽകിയിരിക്കുന്നത്. സാറ എന്നാണ് ലോകാരോഗ്യ സംഘടന ഈ സംവിധാനത്തിന് പേര് നൽകിയിരിക്കുന്നത്. സ്മാർട്ട് എ ഐ റിസോർസ് അസിസ്റ്റന്റ് ഫോർ ഹെൽത്ത് എന്നാണ് ഇതിന്റെ മുഴുവൻ പേര്. ആരോഗ്യത്തെ സംബന്ധിച്ച മുഴുവൻ […]

1 min read

ഇലക്ടറൽ ബോണ്ട്: എല്ലാ വിവരങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയതായി സുപ്രീം കോടതിയിൽ എസ്ബിഐ

ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയർമാൻ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം. മുദ്ര വെച്ച രണ്ട് കവറുകളില്‍ പെൻഡ്രൈവുകളില്‍ ആയാണ് ഇലക്ട്രല്‍ ബോണ്ടിലെ വിവരങ്ങള്‍ കൈമാറിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. ബോണ്ട് വാങ്ങിയ ആളുകളുടെ അല്ലെങ്കിൽ സ്ഥാപനങ്ങളുടെ വിവരങ്ങൾ വ്യക്തമാക്കുന്ന സീരിയൽ നമ്പർ, യുആർഎൻ നമ്പർ, ജേർണൽ ഡേറ്റ്, ബോണ്ട് വാങ്ങിയ തിയതി, ബോണ്ട് നമ്പർ, , ബോണ്ടിൻ്റെ കാലാവധി, വാങ്ങിയ ആളിൻ്റെ […]

1 min read

പിഎസ് സി പരീക്ഷയില്‍ ടൈപ്പ് വണ്‍ പ്രമേഹ രോഗികള്‍ക്ക് പ്രത്യേക പരിഗണന

ടൈപ്പ് വണ്‍ പ്രമേഹ രോഗികള്‍ക്ക് പരീക്ഷ എഴുതുമ്പോള്‍ പ്രത്യേക പരിഗണന നല്‍കാന്‍ പിഎസ് സി തീരുമാനിച്ചു. ഇതിനായി ഉദ്യോഗാര്‍ഥികള്‍ പ്രൊഫൈല്‍ വഴി അപേക്ഷിക്കണം. പരീക്ഷ എഴുതാനെത്തുന്നവര്‍ക്ക് ഇന്‍സുലിന്‍, ഇന്‍സുലിന്‍ പെന്‍, ഇന്‍സുലിന്‍ പമ്പ്, സിജിഎംസ് ( കണ്ടിന്യൂവസ് ഗ്ലൂക്കോസ് മോണിട്ടറിങ് സിസ്റ്റം), ഷുഗര്‍ ഗുളിക, വെള്ളം എന്നിവ പരീക്ഷാ ഹാളിനുള്ളില്‍ അനുവദിക്കും. അസിസ്റ്റന്റ് സര്‍ജന്‍ റാങ്കില്‍ കുറയാത്ത മെഡിക്കല്‍ ഓഫീസറില്‍ നിന്ന് നിശ്ചിത മാതൃകയിലുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് പ്രൊഫൈലില്‍ അപ്ലോഡ് ചെയ്യണം. തുടര്‍ന്ന് അടുത്തുള്ള പിഎസ് സി […]

error: Content is protected !!