1 min read

ശിവഗിരി ശ്രീ നാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ ലോകാരോഗ്യ ദിനം ആചരിച്ചു

ശിവഗിരി ശ്രീ നാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ ലോകാരോഗ്യ ദിനം ആചരിച്ചു ആരോഗ്യ സംരക്ഷണത്തെ ക്കുറിച്ചു പൊതു ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടിശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലും എൻ സി സി 1 കേരള ബറ്റാലിയനും സംയുക്തമായി വിവിധ പരിപാടികളോടെ ലോകാരോഗ്യ ദിനം ആചരിച്ചു .രാവിലെ 8 30ന് വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നും ആരംഭിച്ച വാക്കത്തോണിന്റെ ഫ്ലാഗ് ഓഫ് NCC 1 കേരള ബറ്റാലിയൻ കമാൻഡിങ് ഓഫീസർ കേണൽ സുനിൽ എസ് പാട്ടിൽ നിർവഹിച്ചു […]

1 min read

തീരദേശ വിനോദസഞ്ചാര വിലക്ക് പിൻവലിച്ചു

തിരുവനന്തപുരം : കടൽക്ഷോഭത്തെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ തീരദേശ മേഖലയിലെ വിനോദസഞ്ചാര പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു. നിലവിൽ കടൽ ശാന്തമായ സാഹചര്യത്തിലാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ ആയ ജില്ലാ കളക്ടർ വിലക്ക് പിൻവലിച്ചത്.

1 min read

വീട് കയറി ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്ക് 7 വർഷം തടവും പിഴയും

വീട് കയറി ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്ക് 7 വർഷം തടവും പിഴയും നെയ്യാറ്റിൻകര മരുത്തൂർ മൂന്നുകല്ലുംമൂട് ആലുനിന്ന വിള പുത്തൻവീട്ടിൽ മുഹമ്മദ് കാസിം മകൻ നൗഷാദിന്റെ വീട് ആക്രമിച്ച് നൗഷാദിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒന്നാംപ്രതി അതിയന്നൂർ വില്ലേജിൽ തലയൽ ദേശത്ത് പുന്നക്കാട് കോണത്ത് മേലെ പുതുവൽ പുത്തൻവീട്ടിൽ സുധാകരൻ മകൻ ജംബുലിംഗം സുരേഷ് എന്ന് വിളിക്കുന്ന സുരേഷിനെ നെയ്യാറ്റിൻകര അസിസ്റ്റന്റ് സെ‌ഷൻസ് ജഡ്ജ് ശ്രീമതി. പാർവതി എസ് ആർ ഏഴുവർഷം കഠിന തടവും […]

1 min read

ശിവഗിരി: ശ്രീനാരായണ ധര്‍മ്മമീമാംസാപരിഷത്ത്നാടാകെ പരിഷത്തുകള്‍ക്ക് തുടക്കം കുറിച്ചു

ശിവഗിരി: ശ്രീനാരായണഗുരുദേവന്‍ ശിവഗിരിയില്‍ ശാരദാദേവിയെ പ്രതിഷ്ഠിച്ചതിന്‍റെ വാര്‍ഷികം വിജ്ഞാന പ്രദമായ ശ്രീനാരായണധര്‍മ്മമീമാംസ പഠന ശിബിരമായി ഏപ്രില്‍ 21, 22, 23 തീയതികളില്‍ ശിവഗിരിയില്‍ നടക്കും. ധര്‍മ്മമീമാംസാ പരിഷത്തില്‍ ഗുരുദേവ കൃതികളും മറ്റ് ആധ്യാത്മിക വിഷയങ്ങളും അധികരിച്ച് ശിവഗിരിയിലെ സംന്യാസിമാരും മറ്റ് പ്രമുഖ പണ്ഡിതന്മാരും പഠന ക്ലാസ്സുകള്‍ നയിക്കും. ശിവഗിരി പരിഷത്തിന്‍റെ മുന്നോടിയായി സംസ്ഥാനത്തിനകത്തും പുറത്തും ഗുരുധര്‍മ്മപ്രചരണ സഭയുടെ ആഭിമുഖ്യത്തില്‍ പരിഷത്തുകള്‍ ഉണ്ടാകും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, ഇടുക്കി തുടങ്ങിയ ജില്ലകളില്‍ സഭ ജില്ലാ […]

1 min read

പൊതുതെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം: പരാതികള്‍ അറിയിക്കാം

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലയിലെ മാതൃകാ പെരുമാറ്റച്ചട്ടലംഘനം സംബന്ധിച്ചുള്ള പരാതികള്‍ districtmcc@gmail.com എന്ന വിലാസത്തില്‍ അറിയിക്കാവുന്നതാണെന്ന് തിരുവന്തപുരം സബ്കളക്ടര്‍ ആന്റ് നോഡല്‍ ഓഫീസര്‍ അറിയിച്ചു. 2024 മാര്‍ച്ച് 16 മുതല്‍ സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുണ്ട്.

1 min read

കടൽക്ഷോഭം : നെയ്യാറ്റിൻകര താലൂക്കിൽ 49 പേർ ക്യാമ്പുകളിൽ

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ജില്ലയിലെ തീരദേശ മേഖലയിലുണ്ടായ കടൽക്ഷോഭത്തെ തുടർന്ന് നെയ്യാറ്റിൻകര താലൂക്കിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി 49 പേരെയാണ് പാർപ്പിച്ചിരിക്കുന്നത്. കുളത്തൂർ വില്ലേജിലെ പൊഴിയൂർ ഗവ. യു.പി സ്‌കൂളിലും കരുംകുളം വില്ലേജിലെ പുല്ലുവിള ലിയോ തെർട്ടീൻത് സ്‌കൂളിലുമാണ് ക്യാമ്പുകൾ തുറന്നത്. 14 കുടുംബങ്ങളാണ് പൊഴിയൂർ ഗവ.യു.പി.എസിലുള്ളത്. 11 പുരുഷന്മാരും 11 സ്ത്രീകളും 1 കുട്ടിയുമടക്കം 23 പേരാണ് ഇവിടെയുള്ളത്. പുല്ലുവിള ലിയോ തെർട്ടീൻത് സ്‌കൂളിൽ 14 കുടുംബങ്ങളിൽ നിന്നായി 26 പേരാണുള്ളത്. ഒൻപത് പുരുഷന്മാരും 14 […]

1 min read

നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊന്ന സംഭവം ; 4 പേർ പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊന്ന കേസിൽ നാല് പ്രതികൾ പോലീസ് പിടിയിൽ. കാഞ്ഞിരംകുളം സ്വദേശികളായ അഭിജിത്ത്, ജിപിൻ, മനോജ്, രഞ്ജിത്ത് എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രി 7.30ഓടെ നെയ്യാറ്റിൻകര കരകൊടങ്ങാവിളയിലാണ് സംഭവം. 23 വയസുകാരനായ ആദിത്യനാണ് മരിച്ചത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് നാല് പേർ പിടിയിലായത്. ആദിത്യൻ മൈക്രോ ഫിനാൻസ് കളക്ഷൻ ഏജന്റാണ്. നെല്ലിമൂടുള്ള സ്ഥലത്ത് പണം പിരിക്കാൻ പോയ സമയത്ത് കഴിഞ്ഞ ദിവസം തർക്കമുണ്ടായിരുന്നു. […]

1 min read

സിദ്ധാർഥന്റെ മരണം; അന്വേഷണ കമ്മീഷനെ നിയമിച്ച് ഗവർണർ

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാല രണ്ടാം വർഷ ബിരുദ വിദ്യാർഥിയായായിരുന്ന സിദ്ധാർത്ഥൻ ജെ എസിന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയമിച്ച് ഗവർണർ. സർവകലാശാല ചാൻസലറായ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് വ്യാഴാഴ്ച ഉത്തരവിറക്കിയയത്. റിട്ടയേർഡ് ജസ്റ്റിസ് എ ഹരിപ്രസാദാണ് കമ്മിഷൻ അധ്യക്ഷൻ. സർവകലാശാലയിലെ ക്രിമിനൽ പ്രവർത്തനങ്ങൾ തടയുന്നതിൽ അധികൃതർക്ക് വീഴ്ച സംഭവിച്ചുവെന്ന് ആരിഫ് മുഹമ്മദ് ഖാൻ ആരോപിച്ചിരുന്നു. അതിന്റെ ഭാഗമായി സിദ്ധാർത്ഥന്റെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. സിറ്റിങ് ജഡ്ജിമാരെക്കൊണ്ട് […]

1 min read

സിഎഎ കേസുകള്‍ പിന്‍വലിച്ചതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് ബിജെപി

തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങളില്‍ കേസുകള്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് ബിജെപി. ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി വി രാജേഷാണ് പരാതി നല്‍കിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച കേസുകള്‍ പിന്‍വലിക്കാനുള്ള സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നും പരാതിയില്‍ പറയുന്നു. പ്രത്യേക വിഭാഗത്തെ പ്രീണിപ്പിക്കാനാണു മുഖ്യമന്ത്രി പിണറായി വിജയന്‍ ചട്ടലംഘനം നടത്തിയത്. നിരോധിത സംഘടനയായ പിഎഫ്‌ഐ നടത്തിയ അക്രമാസക്തമായ പൊതുമുതല്‍ നശിപ്പിക്കല്‍ കേസുകള്‍ പിന്‍വലിച്ച സര്‍ക്കാര്‍, ശബരിമല പ്രക്ഷോഭ കേസുകള്‍ പിന്‍വലിക്കാത്തതു പക്ഷപാതിത്വമാണ്. തെരഞ്ഞെടുപ്പ് […]

1 min read

ഭിന്നശേഷിയുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; 56 കാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: 11 വയസ്സുള്ള ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പൊലീസ് പിടിയില്‍. ചെമ്മരുതി മുട്ടപ്പലം സ്വദേശി തുളസിയെ (56)യാണ് അയിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 19 ന് ഉച്ചയോടെയാണ് കേസിന് ആസ്പദമായ സംഭവം. മാതാപിതാക്കള്‍ ഇല്ലാത്ത സമയത്ത് പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയ തുളസി ഭിന്നശേഷിയുള്ള കുട്ടിയെ അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുട്ടി വിവരം മാതാപിതാക്കളെ അറിയിച്ചതിനെത്തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. പരാതി നല്‍കിയ വിവരം അറിഞ്ഞ പ്രതി ഒളിവില്‍ പോയി. ഒളിവിലായിരുന്ന പ്രതിയെ അയിരൂര്‍ […]

error: Content is protected !!