1 min read

വർക്കല പുന്നമൂട് റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി കിളിമാനൂർ പറണ്ടക്കുഴി സ്വദേശിയായ യുവാവ് മരിച്ചു.

വർക്കലയിൽ ട്രെയിൻ തട്ടി കിളിമാനൂർ പറണ്ടക്കുഴി സ്വദേശിയായ യുവാവ് മരിച്ചു തട്ടത്തുമല പറണ്ടക്കുഴി തടത്തരികത്ത് വീട്ടിൽ ഹരിശങ്കർ ആണ് മരിച്ചത്.കഴിഞ്ഞ ദിവസം രാത്രി 9.20 ഓടെയായിരുന്നു അപകടം. തിരുവനന്തപുരത്തു നിന്നും കൊല്ലത്തേക്ക് പോയ മെമു ട്രെയിൻ തട്ടിയായിരുന്നു അപകടം.ഗുരുതര പരിക്കേറ്റ യുവാവിനെ വർക്കല ഫയർഫോഴ്‌സ് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല പിതാവ്: ജയകുമാർ .മാതാവ്: അജിതകുമാരി.സഹോദരൻ: ജയശങ്കർ ( കേരള പോലീസ്) വിദേശത്തായിരുന്ന ഹരിശങ്കർ എട്ടുമാസം മുമ്പാണ് നാട്ടിൽ വന്നത്

1 min read

വനിതാ മാധ്യമപ്രവർത്തകയെ അപമാനിച്ചയാളെ അറസ്റ്റ് ചെയ്യണം – KMJA തിരുവനന്തപുരം ജില്ലാ കമ്മിറ്റി

വനിതാ മാധ്യമപ്രവർത്തകയെ അപമാനിച്ചയാളെ അറസ്റ്റ് ചെയ്യണം KMJA തിരുവനന്തപുരം ജില്ലാ കമ്മിറ്റി തിരുവനന്തപുരം: കോടതി പരിസരത്ത് വച്ച് റിപ്പോർട്ടിങ്ങിനിടെ വനിതാ മാധ്യമപ്രവർത്തകയ്ക്കു നേരെ അതിക്രമം നടത്തിയ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് KMJA തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കോടതി പരിസരത്ത് വച്ച് കെഎസ്ആർടിസി ഡ്രൈവർ യദുവിന്റെ പ്രതികരണം തേടുന്നതിനിടെ മാധ്യമപ്രവർത്തകർക്കിടയിലേക്ക് തള്ളി കയറിയ അക്രമി ‘ജനം’ ടിവിയിലെ മാധ്യമ പ്രവർത്തകയോട് അതിക്രമം കാട്ടുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന മാധ്യമ പ്രവർത്തകർ ചെറുത്തതോടെ ഇയാൾ കോടതിവളപ്പിലേക്ക് ഓടി രക്ഷപ്പെട്ടു. […]

1 min read

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്കാരം 2024 – കൃതികൾ ക്ഷണിച്ചു.

തിരുവനന്തപുരം : എൻ. വി. കൃഷ്ണവാരിയർ സ്മാരക വൈജ്ഞാനിക പുരസ്കാരം, കെ.എം. ജോർജ്ജ് സ്മാരക ഗവേഷണ പുരസ്കാരം, (ശാസ്ത്രം/ശാസ്ത്രേതരം), എം. പി. കുമാരൻ സ്മാരക വിവർത്തനപുരസ്കാരം എന്നിവയ്ക്കായി കൃതികൾ ക്ഷണിച്ചതായി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം. സത്യൻ അറിയിച്ചു. 2023 ജനുവരി 1 മുതൽ ഡിസംബർ 31 വരെ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ചിട്ടുള്ള മൗലിക കൃതികളും അവാർഡ് ചെയ്യപ്പെട്ടിട്ടുളള പി.എച്ച്.ഡി. ഗവേഷണ പ്രബന്ധങ്ങളുമാണ് പുരസ്കാരങ്ങൾക്കായി പരിഗണിക്കുക. ഇതിനുമുന്‍പ് ഏതെങ്കിലും വിഭാഗത്തില്‍ അവാര്‍ഡ് ലഭിച്ചവരുടെ കൃതികള്‍ അതാതു […]

1 min read

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് ഒപ്പം സർചാർജും; ഈ മാസത്തെ ബില്ലിൽ 19 പൈസ ഈടാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിനൊപ്പം നിരക്കും കൂടും. ഈ മാസത്തെ ബില്ലില്‍ വൈദ്യുതിക്ക് യൂണിറ്റിന് 19 പൈസ സർചാർജ് ഈടാക്കാനാണ് പുതിയ തീരുമാനം. നിലവിലുള്ള 9 പൈസയ്ക്ക് പുറമെയാണ് 10 പൈസ കൂടി സര്‍ചാര്‍ജ് ഏര്‍പ്പെടുത്തുക. മാര്‍ച്ച് മാസത്തെ ഇന്ധന സര്‍ചാര്‍ജായാണ് 10 പൈസ കൂടി ഈടാക്കുന്നത്. അതേസമയം, മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഗുണകരമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു. മണ്ണാർക്കാട് മേഖലയിൽ ഇന്നലെ തുടങ്ങിയ നിയന്ത്രണം ഗുണം കണ്ടു. ഒരൊറ്റ […]

1 min read

വർക്കലയിൽ ആലിയിറക്കം ഏണിക്കൽ ബീച്ചില്‍ പ്ലസ് ടു വിദ്യാർത്ഥിയെ തിരയിൽപ്പെട്ട് കാണാതായി

ചെറുന്നിയൂർ അമ്പിളിചന്ത സ്വദേശി അശ്വിൻ(17) നെയാണ് കാണാതായത് . കടൽ തീരത്ത് ഫുഡ് ബോൾ കളി കഴിഞ്ഞു കടലിൽ കുളിക്കുന്നതിനിടെ വൈകിട്ട് 6 മണിയോടെ ആലിയിറക്കം ഏണിക്കൽ ബീച്ചിലാണ് അപകടം സംഭവിച്ചത് . ലൈഫ് ഗാർഡുകളും ഫയർ ഫോഴ്‌സും ടൂറിസം പൊലീസും തിരച്ചിൽ തുടരുന്നുചെറുന്നിയൂർ അമ്പിളിച്ചന്ത ശിവശക്തിയിൽ സുനിൽ-മായ ദമ്പതിമാരുടെ മകനാണ് അശ്വിൻ. BPM സ്കൂളിൽ പ്ലസ് ടു പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയായിരുന്നു ദയവായി ശ്രദ്ധിക്കുക❗❗❗❗❗❗പുതുക്കിയ ജാഗ്രത നിർദേശം അതിതീവ്ര തിരമാലകൾക്ക് സാധ്യത ജില്ലയിലെ തീരദേശ […]

1 min read

 ഗതാഗത നിയന്ത്രണം – കിംസ് – വിനോദ് നഗർ റോഡ് (സതേൺ എയർ കമാൻഡ് റോഡ്) , പുലയനാർക്കോട്ട-ടിബി സാനിറ്റോറിയം റോഡ്

ഗതാഗത നിയന്ത്രണം കിംസ് – വിനോദ് നഗർ റോഡ് (സതേൺ എയർ കമാൻഡ് റോഡ്) , പുലയനാർക്കോട്ട-ടിബി സാനിറ്റോറിയം റോഡ് എന്നിവിടങ്ങളിൽ ബിസി പ്രവർത്തി നടക്കുന്നതിനാൽ, ഈ റോഡുകളിലെ ഗതാഗതത്തിന് മെയ് ആറ് മുതൽ മെയ് ഏഴ് വരെ പൂർണമായും നിയന്ത്രണമുണ്ടായിരിക്കുമെന്ന് കന്റോൺമെന്റ് റോഡുകൾ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

1 min read

വർക്കല സ്വദേശി ഉൾപ്പെടെ നെടുമങ്ങാട് യുവാക്കൾ തൂങ്ങിമരിച്ചനിലയിൽ

വർക്കല സ്വദേശി ഉൾപ്പെടെ നെടുമങ്ങാട് യുവാക്കൾ തൂങ്ങിമരിച്ചനിലയിൽ നെടുമങ്ങാട് നഗരസഭ കുശർക്കോട് വാർഡിലെ പാളയത്തിൻമുകൾ മൈലാടുംപാറയ്ക് സമീപം രണ്ട് യുവാക്കളെ സമീപത്തുള്ള രണ്ട് മരങ്ങളിലായി കെട്ടി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെടുമങ്ങാട് പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾക്ക് ബന്തവസ്സ് ഏർപ്പെടുത്തി. മണക്കോട് വാർഡിലെ കാവിയോട്ടുംമുകൾ സ്വദേശിയായ വിജീഷ് (26) സുഹൃത്ത് വർക്കല സ്വദേശി ശ്യാം (26) എന്നിവരുടെ മൃതദേഹങ്ങളാണ് കെട്ടി തൂങ്ങിമരിച്ചനിലയിൽ കണ്ടത്. മൃതദേഹത്തിന് സമീപം മദ്യകുപ്പി, ഫോൺ, ബ്ലയിഡ് തുടങ്ങിയവയുണ്ട്. പ്രദേശത്ത് ആൾ താമസ്സമില്ല. പ്ലാസ്റ്റിക് ചരടിൽ […]

1 min read

സുഹൃത്തുക്കളായ യുവാക്കളെ മരത്തില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.വർക്കല സ്വദേശി ശ്യാമിൻ്റെയും നെടുമങ്ങാട് സ്വദേശി വിജീഷിൻ്റെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

നെടുമങ്ങാട് സുഹൃത്തുക്കളായ യുവാക്കള്‍ മരത്തില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍.നെടുമങ്ങാട് ഉളിയൂര്‍ മണക്കോട് കാവിയോട്ടുമുകള്‍ കര്‍വേലിക്കോളനിയില്‍ വിജീഷ്(26),സുഹൃത്ത് വര്‍ക്കല സ്വദേശി ശ്യാം(26)എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പൂവത്തൂര്‍ കുശര്‍ക്കോട് തെള്ളിക്കുഴിയില്‍ അടുത്തടുത്തുള്ള രണ്ട് പറങ്കിമാവ് മരത്തില്‍ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു ഇരുവരുടെയും മൃതദേഹങ്ങൾ. ഇന്ന് രാത്രി ഒൻപത് മണിയോടെ പരിസര വാസികളില്‍ ചിലരാണ് മൃതദേഹം കണ്ടത്. ജെസിബി ഡ്രൈവറാണ് വിജീഷ്. വെള്ളിയാഴ്ച വൈകിട്ടു മുതല്‍ വിജീഷിനെ കാണാനില്ലായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഇത് സംബന്ധിച്ച് ഞായറാഴ്ച്ച പൊലീസില്‍ പരാതി കൊടുക്കാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു. […]

1 min read

ലോക്‌സഭാ തെരഞ്ഞെടുപ്പ് : നാളെ വൈകീട്ട് ആറുമുതല്‍ ശനിയാഴ്ച പുലര്‍ച്ചെ ആറുവരെ തിരുവനന്തപുരത്ത് നിരോധനാജ്ഞ

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പരസ്യ പ്രചാരണം അവസാനിക്കുന്ന ഏപ്രില്‍ 24 വൈകീട്ട് 6 മണി മുതല്‍ വോട്ടെടുപ്പിന്റെ പിറ്റേന്ന് രാവിലെ 6 വരെ (ഏപ്രില്‍ 27 രാവിലെ 6 മണി) തിരുവനന്തപുരം ജില്ലയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ലാ കളക്ടറുമായ ജെറോമിക് ജോര്‍ജ് ഉത്തരവിട്ടു. നിരോധനാജ്ഞാ കാലയളവില്‍ നിയമവിരുദ്ധമായ സംഘംചേരല്‍ , പൊതുയോഗങ്ങള്‍ സംഘടിപ്പിക്കല്‍ , ജില്ലയിലെ മണ്ഡലങ്ങളിലെ വോട്ടര്‍മാരല്ലാത്ത രാഷ്ട്രീയ പ്രവര്‍ത്തകരുടെയും പ്രചാരകരുടെയും സാന്നിധ്യം, ഏതെങ്കിലും തരത്തിലുള്ള ഉച്ചഭാഷിണിയുടെ ഉപയോഗം, ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ […]

1 min read

ഹീമോഫീലിയ ചികിത്സാ രംഗത്തെ പുരസ്‌കാരങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം : മന്ത്രി വീണാ ജോര്‍ജ്

ഹീമോഫീലിയ ചികിത്സാ രംഗത്തെ പുരസ്‌കാരങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ ഹീമോഫീലിയ ചികിത്സാ കേന്ദ്രത്തിന് അടുത്തിടെ അന്തര്‍ദേശീയ അംഗീകാരം ലഭിച്ചിരുന്നു. ഇതുകൂടാതെ ഹീമോഫീലിയ, തലസീമിയ, സിക്കിള്‍ സെല്‍ അനീമിയ എന്നീ രോഗങ്ങളുടെ ചികിത്സയ്ക്കും ഏകോപനത്തിനുമായി തയ്യാറാക്കിയ വെബ് പോര്‍ട്ടലിന് ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ അവാര്‍ഡും ലഭിച്ചിരുന്നു. ആശാധാര പദ്ധതിയിലൂടെ ഹീമോഫീലിയ ചികിത്സയില്‍ കേരളം മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. രോഗികളുടെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ പരമാവധി ചികിത്സ താലൂക്ക് തലത്തില്‍ തന്നെ ലഭ്യമാക്കാനുള്ള നടപടികള്‍ […]

error: Content is protected !!