1 min read

നവതിയിലേക്ക് കാൽ വയ്ക്കുന്ന മലയാളത്തിന്റെ മഹാനടൻ മധുവിന് സാംസ്കാരിക വകുപ്പിന്റെ ആദരവുമായി മന്ത്രി സജി ചെറിയാൻ.

ആദരവിന്റെ ക്യാമറയുമായി സാംസ്കാരിക മന്ത്രി നവതിയിലേക്ക്  മധു നവതിയിലേക്ക് കാൽ വയ്ക്കുന്ന മലയാളത്തിന്റെ മഹാനടൻ മധുവിന് സാംസ്കാരിക വകുപ്പിന്റെ ആദരവുമായി മന്ത്രി സജി ചെറിയാൻ. ലൂമിയർ സഹോദരന്മാരിലൂടെ കൺ തുറന്ന സിനിമോട്ടോഗ്രാഫ് ക്യാമറയുടെ മാതൃകയാണ് നവതി സമ്മാനമായി മന്ത്രി മധുവിന് കൈമാറിയത്. മലയാള സിനിമയെ മുന്നോട്ട് നയിച്ച മഹാരഥനാണ് മധുവെന്ന് മന്ത്രി പറഞ്ഞു. മലയാള സിനിമയിലെ കാരണവരെന്ന് വിളിക്കാൻ നൂറു ശതമാനം അർഹതയുള്ള നടനാണ് അദ്ദേഹം. നടൻ, എഴുത്തുകാരൻ, സംവിധായകൻ, നിർമ്മാതാവ്, സ്റ്റുഡിയോ ഉടമ തുടങ്ങി നിരവധി […]

1 min read

പാരിപ്പള്ളി കൊലപാതകം : അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട കുട്ടികളെ കർണാടകയിലേക്ക് കൊണ്ടുപോയി; മാനസിക പിരിമുറുക്കത്തിലായ കുട്ടികളെ അമ്മയുടെ ബന്ധുക്കളോടൊപ്പം അയക്കാൻ വി ജോയ് എം എൽ എയുടെ ഇടപെടൽ

പാരിപ്പള്ളി കൊലപാതകത്തിൽ അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട പതിനാറും പതിനഞ്ചും വയസ്സുള്ള രണ്ട് കുട്ടികളെ അമ്മയുടെ സ്വദേശമായ കർണാടകയിലെ കുടകിലേക്ക് കൊണ്ടുപോയി. ജനപ്രതിനിധികളുടെയും അധ്യാപകരുടെയും സാമൂഹിക പ്രവർത്തകരുടെയും സാന്നിധ്യത്തിൽ തിരുവനന്തപുരം ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിലാണ് കുട്ടികളെ ഇവിടേക്ക് മാറ്റിയത്. മാനസിക പിരിമുറുക്കത്തിൽ നിന്നും മോചിപ്പിക്കാൻ കുട്ടികളെ അവരുടെ അമ്മയുടെ ബന്ധുക്കളോടൊപ്പം അയക്കാൻ വി ജോയ് എം എൽ എയാണ് നിർദേശം നൽകിയത്. ബന്ധുക്കളോടൊപ്പം ആണെങ്കിലും കുട്ടികൾക്ക് മതിയായ സുരക്ഷ നൽകണമെന്ന് കുടക് ശിശുക്ഷേമ സമിതിക്ക് നിർദേശം നൽകിയതായി തിരുവനന്തപുരം […]

1 min read

വിഴിഞ്ഞം തുറമുഖം ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു

വിഴിഞ്ഞം തുറമുഖം ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു വിഴിഞ്ഞം തുറമുഖം അന്താരാഷ്ട്ര മാരിടൈം രംഗത്ത് കേരളത്തിന് അനന്തസാധ്യതകള്‍ തുറക്കുമെന്ന് മുഖ്യമന്ത്രി തിരുവനന്തപുരം സെപ്റ്റംബര്‍ 20. വിഴിഞ്ഞം തുറമുഖത്തിന്റെ വ്യക്തിത്വം പ്രതിഫലിപ്പിക്കുന്ന പുതിയ ലോഗോ ബഹുമാനപ്പെട്ട കേരള മുഖ്യമന്തി ശ്രീ പിണറായി വിജയന്‍ ഇന്ന് തിരുവനന്തപുരത്ത് അനാവരണം ചെയ്തു. വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ അന്താരാഷ്ട്ര മാരിടൈം രംഗത്ത് കേരളത്തിന് അനന്തസാധ്യതകള്‍ തുറക്കപ്പെടുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ഒക്ടോബര്‍ 4 ന് വിഴിഞ്ഞത്ത് കപ്പലടുക്കുമ്പോള്‍ മനസ്സുതുറന്ന് ആഹ്ലാദിക്കാനുള്ള അവസരം […]

1 min read

മതനിരപേക്ഷതയുടെ കേന്ദ്ര ഭൂമിയായി കേരളത്തെ നിലനിർത്തിക്കൊണ്ട് മാത്രമേ കേരളത്തെ തകർക്കാനുള ബി.ജെ.പി യുടെ ഹീന ശ്രമങ്ങളെ പ്രതിരോധിക്കാനാകൂ – എം.വി.ഗോവിന്ദൻ മാസ്റ്റർ

തിരുവനന്തപുരം:മതനിരപേക്ഷതയുടെ കേന്ദ്ര ഭൂമിയായി കേരളത്തെ നിലനിർത്തിക്കൊണ്ട് മാത്രമേ കേരളത്തെ തകർക്കാനുള ബി.ജെ.പി യുടെ ഹീന ശ്രമങ്ങളെ പ്രതിരോധിക്കാനാകൂ എന്ന് എം.വി.ഗോവിന്ദൻ മാസ്റ്റർ. കേരള എൻ.ജി.ഒ യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലയിലെ നെടുമങ്ങാട് ഏര്യാ കമ്മിറ്റി ഓഫീസിനായി നിർമ്മിച്ച വജ്ര ജൂബിലി സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർ.എസ്.എസ് ൻ്റെ ആഭ്യന്തര ശത്രുക്കൾ കൂടുതലുള്ള നാട് കേരളമായതിനാലാണ് ഇതിനെ ഇല്ലാതാക്കാൻ ബി.ജെ.പി കോടികൾ ഇറക്കുന്നത്. ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതിലേക്കാണ് ബി.ജെ.പി യുടെ എല്ലാ പ്രവർത്തനങ്ങളും ചെന്നെത്തുന്നത്. […]

1 min read

വെള്ളനാട് മുണ്ടേല അജന്തയിൽ രാധാകൃഷ്ണൻ നായർ (81) അന്തരിച്ചു.

വെള്ളനാട് മുണ്ടേല അജന്തയിൽ രാധാകൃഷ്ണൻ നായർ (81) അന്തരിച്ചു.ഭാര്യ : കെ. ഉഷമക്കൾ: അമൃത് ലാൽ എ.ആർ. (ഡെ. സെക്രട്ടറി, സെക്രട്ടേറിയറ്റ്),അജിത് ലാൽ എ .ആർമരുമക്കൾ : രേഖ എസ്. ആർ. ( അദ്ധ്യാപിക, എച്ച് എസ് എസ് തൊളിക്കോട് , ലയ പിള്ള (ജിയോളജിക്കൽ സർവെ ഓഫ് ഇന്ത്യ)സഞ്ചയനം : 26.09. 2023 രാവിലെ 8:30 ന്+91 90748 39997

1 min read

ശ്രീ നാരായണ ധർമ്മ സംഘം ട്രസ്റ്റ് ബോർഡ് മെമ്പറായി സ്വാമി യോഗാനന്ദ തീർത്ഥ ചുമതലയേറ്റു

ശ്രീ നാരായണ ധർമ്മ സംഘം ട്രസ്റ്റ് ബോർഡ് മെമ്പറായി സ്വാമി യോഗാനന്ദ തീർത്ഥ ഗുരുദേവ മഹാസമാധിയിൽ  സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ശ്രീ നാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡൻറ് സച്ചിദാനന്ദ സ്വാമി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, .  ട്രഷറർ സ്വാമി ശാരദാനന്ദ, ബോർഡ് അംഗങ്ങളായ സ്വാമി സുക്ഷ്മാനന്ദ, , സ്വാമി സാന്ദ്രാനന്ദ, സ്വാമി ബോധിതീർത്ഥ , സ്വാമി വിശാലാനന്ദ എന്നിവരും ഭക്ത ജനങ്ങളും പങ്കെടുത്തു. നിലവില്‍  കാഞ്ചീപുരം ൾീനാരായണ സേവാൾമം പ്രസിഡന്‍റും […]

1 min read

ശ്രീനാരായണഗുരുദേവന്‍റെ മഹാപരിനിര്‍വ്വാണം- സച്ചിദാനന്ദസ്വാമി പ്രസിഡന്‍റ് ശിവഗിരി മഠം

ശ്രീനാരായണഗുരുദേവന്‍റെമഹാപരിനിര്‍വ്വാണം സച്ചിദാനന്ദസ്വാമി പ്രസിഡന്‍റ് ശിവഗിരി മഠം ‘നാം ദൈവത്തിന്‍റെ പ്രതിപുരുഷനാകുന്നു. നമ്മുടെ ദൈവം ജ്യോതിര്‍മയമായിരിക്കുന്ന ഒരു ദിവ്യസമുദ്രമാകുന്നു, ഇതൊക്കെയും ആ നിസ്തരംഗ സമുദ്രത്തിന്‍റെ തരംഗമാകുന്നു. ഓ നാം ഇതുവരെയും ബഹിര്‍മുഖനായിരുന്നു. ഇനി അന്തര്‍മ്മുഖത്തോടു കൂടിയവനായിത്തീരുന്നു. ആ! ഇവിടം എത്രയോ ദിവ്യമായിരിക്കുന്നു. നാം ഇതുവരെയും നിന്നിരുന്നത് ഒരു ദിവ്യമായിരിക്കുന്ന കണ്ണാടിയിലാകുന്നു. ഇതു തന്നെയാണ് നമ്മുടെ ദൈവം. ഇതിനെ നാം ഇതിനുമുന്‍പില്‍ കണ്ടിരുന്നില്ല. ഇപ്പോള്‍ നമുക്കിവിടം യാതൊരു മറവും കാണുന്നില്ല. നാമും ദൈവവും ഒന്നായിരിക്കുന്നു. ഇനി നമുക്ക് വ്യവഹിക്കുന്നതിന് പാടില്ല. […]

1 min read

ശ്രീനാരായണഗുരുദേവന്‍റെ 96-ാമത് മഹാസമാധിദിനാചരണം 22 ന് ശിവഗിരിയിലും ശാഖാസ്ഥാപനങ്ങളിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ശിവഗിരി: ശ്രീനാരായണ ഗുരുദേവന്‍റെ 96-ാമത് മഹാസമാധിദിനം സെപ്റ്റംബര്‍ 22 ന് ശിവഗിരി മഠത്തിലും ശാഖാസ്ഥാപനങ്ങളിലും ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആചരിക്കുന്നതി നുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി.ശിവഗിരിയില്‍ പുലര്‍ച്ചെ അഞ്ചിന് വിശേഷാല്‍ പൂജ, ഹവനം, ഡോ. ബി. സീരപാണിയുടെ പ്രഭാഷണം. 10 ന് നടക്കുന്ന മഹാസമാധി സമ്മേളനവും ഉപവാസയജ്ഞവും സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി അധ്യക്ഷത വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാജോര്‍ജ്ജ് മുഖ്യാതിഥിയായിരിക്കും. ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ […]

1 min read

വൃതംനോറ്റു ശബരിമല ദര്‍ശനത്തിന് പുറപ്പെട്ട ഫാ. കെ.ജി. മനോജ് യാത്രാമദ്ധ്യേ ശിവഗിരി മഠത്തിലെത്തി

ശിവഗിരി: വൃതംനോറ്റു ശബരിമല ദര്‍ശനത്തിന് പുറപ്പെട്ട ബാലരാമപുരം പയറ്റുവിള സ്വദേശിയായ ഫാ. കെ.ജി. മനോജ് യാത്രാമദ്ധ്യേ ശിവഗിരി മഠത്തിലെത്തി. മഠം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമിയുടെ അനുഗ്രഹം നേടി. നേരത്തെ വൈദികമഠത്തിലെത്തിയ ഫാ. മനോജ് അവിടെ നടന്നു വരുന്ന ജപയജ്ഞത്തിലും കുറേനേരം പങ്കെടുത്തു. മഹാസമാധിയിലും, ശാരദാദേവി സന്നിധിയിലും ദര്‍ശനം നടത്തി ഗുരുപൂജാ പ്രസാദവും സ്വീകരിക്കുകയുണ്ടായി. ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ശുഭാംഗാനന്ദസ്വാമിയേയും സന്ദര്‍ശിച്ച ശേഷമാണ് സച്ചിദാനന്ദ സ്വാമിയുമായി സംഭാഷണത്തിലേര്‍പ്പെട്ടത്. ശിവഗിരി മഠത്തിനുവേണ്ടി സച്ചിദാനന്ദ സ്വാമി ഷാള്‍ അണിയിച്ചു അദ്ദേഹത്തെ […]

1 min read

എസ്. അനില്‍ രാധാകൃഷ്ണന്‍ മെമ്മോറിയല്‍ഫെല്ലോഷിപ്പിന് അപേക്ഷിക്കാം

തിരുവനന്തപുരം:ഈ വര്‍ഷത്തെ എസ്. അനില്‍ രാധാകൃഷ്ണന്‍ മെമ്മോറിയല്‍ ഫെല്ലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു.’ദ ഹിന്ദു’ ദിനപത്രത്തിന്റെ ബ്യൂറോചീഫായിരുന്ന, അന്തരിച്ച എസ്. അനില്‍ രാധാകൃഷ്ണന്റെ സ്മരണയ്ക്കായിഅദ്ദേഹത്തിന്റെ കുടുംബം കേസരി മെമ്മോറിയല്‍ ജേണലിസ്റ്റ് ട്രസ്റ്റുമായിസഹകരിച്ച് നല്കുന്നതാണ് 50,000 രൂപയുടെ ‘എസ്. അനില്‍ രാധാകൃഷ്ണന്‍മെമ്മോറിയല്‍ ഫെല്ലോഷിപ്പ്.’‘കേരളത്തിന്റെ റെയില്‍ വികസനം, ഇന്നലെ, ഇന്ന്, നാളെ’, ‘കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം’എന്നീ വിഷയങ്ങളിലാണ് 2021,2022 വര്‍ഷങ്ങളില്‍ ഫെല്ലോഷിപ്പ് നല്കിയത്.മാധ്യമരംഗത്ത് അനില്‍ രാധാകൃഷ്ണന്‍ കൈകാര്യംചെയ്തിരുന്ന അടിസ്ഥാന സൗകര്യവികസനം(റെയില്‍വേ,ടൂറിസം ഒഴികെ,), സംസ്ഥാന ധനകാര്യം, വ്യോമഗതാഗതം, ദുര്‍ബലവിഭാഗങ്ങളുടെ സാമൂഹിക ഉന്നമനംഎന്നീ മേഖലകളില്‍ […]

error: Content is protected !!