1 min read

കാലടി സര്‍വകലാശാലയില്‍ പുതിയ വിസി; കെകെ ഗീതാകുമാരിയെ നിയമിച്ച് ഉത്തരവിറക്കി

തിരുവനന്തപുരം: കാലടി സര്‍വകലാശാലയില്‍ പുതിയ വിസിയെ നിയമിച്ചു. കാലിക്കറ്റ് സര്‍വകലാശാലയിലെ ഡോ കെ കെ ഗീതാകുമാരിക്കാണ് വിസിയുടെ ചുമതല. പുതിയ വിസിയെ നിയമിച്ചുകൊണ്ട് രാജ്ഭവന്‍ ഉത്തരവിറക്കി. നിലവിലെ വിസി ഡോ. എംവി നാരായണനെ പുറത്താക്കിയത് ഹൈക്കോടതി ശരിവെച്ചതിനു പിന്നാലൊണ് പുതിയ വിസിയെ നിയമിച്ചത്. കാലടി സര്‍വകലാശാല വിസിയെ പുറത്താക്കിയ ഗവര്‍ണറുടെ നടപടിയില്‍ ഇടപെടില്ലെന്നാണ് ഹൈക്കോടതി നിലപാടെടുത്തത്. കാലടി സര്‍വകലാശാല വിസി നിയമനത്തില്‍, ഡോ. എം വി നാരായണന്റെ പേരു മാത്രമാണ് സെര്‍ച്ച് കമ്മിറ്റി ശുപാര്‍ശ ചെയ്തത്. ഇത് […]

1 min read

ആറ്റുകാൽ പൊങ്കാല ഫെബ്രുവരി 25ന് : വിപുലമായ ക്രമീകരണങ്ങളുമായി സർക്കാർ

തിരുവനന്തപുരം: ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിനുള്ള തയാറെടുപ്പുകളും ക്രമീകരണങ്ങളും സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് മന്ത്രി വി.ശിവൻകുട്ടി വിവിധ സർക്കാർ വകുപ്പുകൾക്ക് നിർദേശം നൽകി. പൊങ്കാല മഹോത്സവത്തിനോടനുബന്ധിച്ച് സർക്കാർ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി മന്ത്രിയുടെ അധ്യക്ഷതയിൽ ആറ്റുകാൽ ഭഗവതി ക്ഷേത്ര ട്രസ്റ്റ് ഹാളിൽ അവലോകന യോഗം ചേർന്നു. ഫെബ്രുവരി 17 മുതൽ 26 വരെയാണ് ആറ്റുകാൽ പൊങ്കാല മഹോത്സവം. ഫെബ്രുവരി 25നാണ് ആറ്റുകാൽ പൊങ്കാല നടക്കുന്നത്. പൂർണമായും ഗ്രീൻപ്രോട്ടോകോൾ പാലിച്ചായിരിക്കും പൊങ്കാല മഹോത്സവം നടത്തുകയെന്ന് മന്ത്രി അറിയിച്ചു. ‘ഉത്സവ […]

1 min read

ശിവഗിരി തീര്‍ത്ഥാടനം: ശിവഗിരിയിലും ചെമ്പഴന്തിയിലും പി.ആര്‍.ഡി വികസന ഫോട്ടോ പ്രദര്‍ശനം തുടങ്ങി

ശിവഗിരി തീര്‍ത്ഥാടനം: ശിവഗിരിയിലും ചെമ്പഴന്തിയിലും പി.ആര്‍.ഡി വികസന ഫോട്ടോ പ്രദര്‍ശനം തുടങ്ങി തൊണ്ണൂറ്റിയൊന്നാമത് ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് വര്‍ക്കല ശിവഗിരിയിലും ചെമ്പഴന്തി ഗുരുകുലത്തിലും ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിക്കുന്ന വികസന ഫോട്ടോ പ്രദര്‍ശനം തുടങ്ങി. ചെമ്പഴന്തിയിലെ പ്രദര്‍ശനം കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചെമ്പഴന്തി ഗുരുകുലത്തില്‍ 16 കോടിയുടെ വിവിധ പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയെന്ന് എം.എല്‍.എ പറഞ്ഞു. ഇതിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയായിട്ടുണ്ട്. ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്രം അടയാളപ്പെടുത്തുന്ന ഡിജിറ്റല്‍ മ്യൂസിയം രണ്ടാം ഘട്ടമായി […]

1 min read

സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ജറിയാട്രിക്‌സ് വിഭാഗം ആരംഭിക്കുന്നു : മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ജറിയാട്രിക്‌സ് വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതിനായി പ്രൊഫസര്‍, അസോ. പ്രൊഫസര്‍, അസി. പ്രൊഫസര്‍ ഓരോ തസ്തിക വീതവും 2 സീനിയര്‍ റെസിഡന്റ് തസ്തികകളും സൃഷ്ടിച്ചു. ഏറ്റവും ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യമുള്ള സംസ്ഥാനമാണ് കേരളം. മികച്ച ജീവിതനിലവാരവും ഗുണമേന്മയുള്ള ആരോഗ്യ സേവനങ്ങളും സാമൂഹ്യ സുരക്ഷയുമെല്ലാം ആയുര്‍ദൈര്‍ഘ്യം കൂടുന്നതിന് കാരണമാണ്. വയോജനങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പ്രത്യേക പരിചരണവും ചികിത്സയും ആവശ്യമാണ്. ആര്‍ദ്രം മിഷന്റെ ഭാഗമായി വയോജന […]

1 min read

‘നൂലുകെട്ട് നടത്താന്‍ പോലും പണമില്ലായിരുന്നു’; കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞ് കൊന്നത് അമ്മയെന്ന് പൊലീസ്

തിരുവനന്തപുരം പോത്തന്‍കോട് 36 ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ കൊന്നത് അമ്മയെന്ന് പൊലീസ്. ഇന്ന് പുലര്‍ച്ചെയാണ് പോത്തന്‍കോട് മഞ്ഞമല കുറവന്‍ വിളാകത്ത് വീട്ടില്‍ സുരിത – സജി ദമ്പതികളുടെ മകന്‍ ശ്രീദേവിനെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംശയം തോന്നി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനിടെ കുഞ്ഞിന്റെ അമ്മ സുരിത കുറ്റസമ്മതം നടത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. രാത്രി രണ്ടുമണിയോടെ ശ്രീദേവിനെ കാണാതായതോടെ, സജി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസുമായി ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുഞ്ഞിനെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കിണറ്റിന്‍കരയില്‍ […]

1 min read

മാനവീയം വീഥിയിൽ സംഘർഷം; ക്രിസ്മസ് ആഘോഷിക്കാനെത്തിയ യുവാക്കളും പൊലീസും ഏറ്റുമുട്ടി

മാനവീയം വീഥിയിൽ വീണ്ടും സംഘർഷം. ക്രിസ്മസ് ആഘോഷിക്കാനെത്തിയ യുവാക്കളും പൊലീസും തമ്മിലാണ് സംഘർഷമുണ്ടായത്. സംഭവത്തിൽ എഎസ്ഐ അടക്കമുള്ള പൊലീസുകാർക്ക് പരിക്കേറ്റു. നാല് പേരെ മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. നൈറ്റ് ലൈഫ് ആരംഭിച്ചത് മുതൽ മാനവീയം വീഥിയിൽ പലപ്പോഴായി സംഘർഷങ്ങൾ അരങ്ങേറുന്നുണ്ട്.

1 min read

കേരള പത്രപ്രവർത്തക അസോസിയേഷൻ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി ആർ ശാന്തകുമാറിനെ തിരഞ്ഞെടുത്തു

കേരള പത്രപ്രവർത്തക അസോസിയേഷൻ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി ആർ ശാന്തകുമാറിനെ തിരഞ്ഞെടുത്തു. കേബിൾ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (സി ഒ എ) മുൻ സംസ്ഥാന കമ്മിറ്റിയംഗവും , നിലവിൽ ചൈൽഡ് പ്രൊട്ടക്ട് ടീം കേരളയുടെ സംസ്ഥാന ട്രഷററുമാണ് ശാന്തകുമാർ. 25 വർഷമായി മാധ്യമ മേഖലയിൽ പ്രവർത്തിച്ച് വരുന്ന ശാന്തകുമാർ കേരളാ വിഷൻ ന്യൂസിൻ്റ തുടക്ക സമയത്ത് തിരുവനന്തപുരം ബ്യൂറോ ചീഫായും പ്രവർത്തിച്ചിരുന്നു. ജില്ലാ പ്രസിഡന്റ്‌ യാസിർ എസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ട്രഷറർ ഷാഹിനാസ് […]

1 min read

നവകേരള സദസ്സ് വർക്കല മണ്ഡലം വോളിബോൾ മത്സരം സംഘടിപ്പിച്ചു

നവകേരള സദസ്സ് വർക്കല മണ്ഡലം വോളിബോൾ മത്സരം സംഘടിപ്പിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സ് വർക്കല മണ്ഡലത്തിൽ ഡിസംബർ 20ന് ശിവഗിരിയിൽ എത്തിച്ചേരുന്നതിൻ്റെ ഭാഗമായി നവകേരള സദസിന്റെ പ്രചരണാർത്ഥം ബീച്ച് വോളിബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. വർക്കല മണ്ഡലത്തിലെ പ്രമുഖമായ ക്ലബ്ബുകളെ പങ്കെടുപ്പിച്ചുകൊണ്ട് വർക്കല പാപനാശം ബീച്ചിൽ സംഘടിപ്പിച്ച ബീച്ച് വോളിബോൾ ടൂർണ്ണമെന്റ് അഡ്വ വി ജോയ് എംഎൽഎ സർവീസ് ചെയ്തുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ഒരു വിദേശ ടീമും ഒരു തമിഴ്നാട് ടീമും ഉൾപ്പെടെ എട്ട് ടീമുകൾ […]

1 min read

തിരുമല അരയല്ലൂർ എള്ളുവിള റസിഡൻ്റ്സ് അസോസിയേഷൻ്റെ
28 – മത് വാർഷികാഘോഷം ഡപ്യൂട്ടി മേയർ പി കെ രാജു ഉദ്ഘാടനം ചെയ്തു.

തിരുമല അരയല്ലൂർ എള്ളുവിള റസിഡൻ്റ്സ് അസോസിയേഷൻ്റെ28 – മത് വാർഷികാഘോഷം ഡപ്യൂട്ടി മേയർ പി കെ രാജു ഉദ്ഘാടനം ചെയ്തു. ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് വിദ്യാഭ്യാസ അവാർഡും മറ്റ് മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്ക് പുരസ്ക്കാരം നൽകി.തിരക്കഥാകൃത്തും ഹാസ്യ സാഹിത്യകാരനുമായ കൃഷ്ണ പൂജപ്പുര, കൗൺസിലർ തിരുമല അനിൽ എന്നിവർ ആശംസാപ്രസംഗം നടത്തി. കൂടാതെ അസോസിയേഷൻ മേഖലയിൽ സ്ഥാപിച്ച 19 CCTV ക്യാമറ കളുടെ സ്വിച്ച് ഓൺ കർമ്മം പൂജപ്പുര സബ് ഇൻസ്പെക്ടർ സുധീഷ് നിർവ്വഹിച്ചു. പ്രസിഡൻറ് ജി […]

1 min read

തെക്കൻ കുരിശുമല 67-ാമത് മഹാതീർത്ഥാടനം: സംഘാടക സമിതി രൂപീകരിച്ചു.

വെളളറട: രാജ്യാന്തര തീർത്ഥാടന കേന്ദ്രമായ തെക്കൻകുരിശുമല 67-ാമത് മഹാതീർത്ഥാടനത്തിന് ഒരുക്കങ്ങൾ ആരംഭിച്ചു. സംഗമ വേദിയിൽ നടന്ന യോഗത്തിൽ കേരളo -തമിഴ് നാട് പ്രദേശത്ത് നിന്നുമുള്ളവർക്ക് പുറമേ വിവിധ സഭാ വിഭാഗങ്ങളും സാംസ്കാരിക- സന്നദ്ധ സംഘടനകളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. 2024 മാർച്ച് 10 മുതൽ 17 വരെയും 28, 29 പെസഹാ വ്യാഴം, ദു:ഖവെളളി ദിവസങ്ങളിലുമാണ് തീർത്ഥാടനം നടക്കുന്നത്. വിശുദ്ധ കുരിശ് – തീർത്ഥാടകരുടെ പ്രത്യാശ എന്നതാണ് ഈ വർഷത്തെ തീർത്ഥാടനസന്ദേശമെന്ന് ഡയറക്ടർ മോൺ. ഡോ.വിൻസെന്റ് കെ.പീറ്റർ […]

error: Content is protected !!