ഇടവ ബഡ്ജറ്റ് : പാർപ്പിടത്തിനും ദാരിദ്ര്യനിർമ്മാർജ്ജനത്തിനും മുൻഗണന
ഇടവ : പാർപ്പിടത്തിനും ദാരിദ്ര്യ നിർമാർജ്ജനത്തിനും മുൻഗണന നൽകുന്ന ഇടവ ഗ്രാമപഞ്ചായത്തിന്റെ 2026 – 27 വർഷത്തെ ധനകാര്യ ബഡ്ജറ്റ് അവതരിപ്പിച്ചു. ലൈഫ് ഭവന പദ്ധതി പൂർത്തീകരിക്കുന്നതിനും ഭാവിയിലെ പാർപ്പിട സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വേണ്ടി 4.32 കോടി രൂപയും ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി 5.73 കോടി രൂപയും വകയിരുത്തുന്ന ബഡ്ജറ്റാണ് ഗ്രാമപഞ്ചായത്ത് ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും വൈസ് പ്രസിഡന്റുമായ പി.സി. ബാബു അവതരിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീതു മോഹൻ അധ്യക്ഷയായിരുന്നു.കാർഷിക മേഖലയ്ക്കായി 45 ലക്ഷവും മൃഗസംരക്ഷണത്തിനും ക്ഷീരവികസനത്തിനുമായി […]
