വര്‍ക്കല
വര്‍ക്കല
ശ്രീനാരായണഗുരുദേവ മഹാപരിനിര്‍വ്വാണ ശതാബ്ദി : മംഗലാപുരം സമ്മേളനം ലോഗോ പ്രകാശനം ചെയ്തു
ശിവഗിരി മഠത്തിന്‍റെയും കര്‍ണാടക വിശ്വ വിദ്യാലയ യൂണിവേഴ്സിറ്റിയിലെ ശ്രീനാരായണ അധ്യായനപീഠവും ചേര്‍ന്ന് മംഗലാപുരത്ത് ഡിസംബര്‍ 3ന് നടത്തുന്ന ഗുരുദേവ മഹാപരിനിര്‍വ്വാണ ശതാബ്ദിയുടെയും ഗുരു ഗാന്ധി സമാഗമം ആലുവ, സര്‍വ്വമത സമ്മേളനം എന്നിവയുടെ ശതാബ്ദി സമ്മേളനങ്ങളുടെയും ലോഗോ പ്രകാശനം ചെയ്തു. കര്‍ണാടക സ്പീക്കര്‍ യൂ.റ്റി. ഖാദറാണ് പ്രകാശനം നിര്‍വഹിച്ചത്. തുടര്‍ന്ന് സ്പീക്കറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സംഘാടകസമിതി രക്ഷാധികാരി പി.വി. മോഹന്‍, രക്ഷിത്ത്, പത്മരാജ് പൂജാരി (കുദ്രോളി ക്ഷേത്രം), ടി.എസ് മമത, ടി.എസ്.കുട്ടി, ഇബ്രാഹിം കോടിജാന്‍, സദാശിവ ഉള്ളാല്‍, […]
ഇടവ സ്മാർട്ട് വില്ലേജ് ഓഫീസിന് ശിലാസ്ഥാപനം നടത്തി.
ഇടവ സ്മാർട്ട് വില്ലേജ് ഓഫീസിന് ശിലാസ്ഥാപനം നടത്തി. റവന്യു വകുപ്പ് മന്ത്രി കെ. രാജനാണ് ഓൺലൈനിൽ ശിലസ്ഥാപനം നിർവഹിച്ചത്. വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിതാ സുന്ദരേശൻ ശിലാഫലകം അനാശ്ചാദനം ചെയ്തു. ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ബാലിക് അധ്യക്ഷനായിരുന്നു. വർക്കല ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുനിത. എസ്.ബാബു, ഇടവ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭ. ആർ. എസ്. കുമാർ, ഗ്രാമപഞ്ചായത്ത് മെമ്പർ ബിന്ദു. സി, വർക്കല താലൂക്ക് തഹസിൽദാർ, ഇടവ വില്ലേജ് ഓഫീസർ […]
വർക്കലയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും യുവതിയെ ചവിട്ടി തള്ളിയിട്ടു. പ്രതി പിടിയിൽ
വര്‍ക്കലയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ ലേഡീസ് കമ്പാര്‍ട്‌മെന്റില്‍ അതിക്രമം. കമ്പാര്‍ട്‌മെന്റില്‍ കയറിക്കൂടിയ യുവാവ് യുവതിയെ തള്ളിയിട്ടു. വര്‍ക്കലയില്‍ നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് നീങ്ങിക്കൊണ്ടിരുന്ന കേരള എക്‌സ്പ്രസിലെ ലേഡീസ് കമ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് യുവതിയെ തള്ളിയിട്ടത്. വര്‍ക്കല അയന്തി ഭാഗത്ത് വെച്ചാണ് സംഭവം. ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയെ ആർപിഎഫ് കൊച്ചുവേളിയിൽ നിന്നും പിടി കൂടി. യുവതി തിരുവനന്തപുരം സ്വദേശിയാണ്. പ്രതി തിരുവനന്തപുരം പനച്ചിമൂട് സ്വദേശി സുരേഷ് (50)ആണ് പിടിയിലായത്. യുവതിയെ ആദ്യം […]
വർക്കല നഗരസഭയുടെ അത്യാധുനിക രീതിയിലുള്ള പൊതു ശ്മശാനം ‘വിമുക്തി’ കണ്വാശ്രമത്ത് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു
പറഞ്ഞ വാക്കിനും മുകളിലാണ് സർക്കാരിന്റെ പ്രവർത്തനങ്ങൾ: മന്ത്രി പി രാജീവ് വർക്കല നഗരസഭയുടെ അത്യാധുനിക രീതിയിലുള്ള പൊതു ശ്മശാനം ‘വിമുക്തി’ കണ്വാശ്രമത്ത് മന്ത്രി പി രാജീവ്.ഉദ്ഘാടനം ചെയ്തു പറഞ്ഞ വാക്കിനും മുകളിലാണ് നിലവിൽ സർക്കാരിന്റെ പ്രവർത്തനങ്ങളെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. എല്ലാമേഖലയിലും ആളുകളുടെ വരുമാനം വർധിപ്പിക്കുന്ന നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. നവംബർ ഒന്നാം തിയതി മുതൽ വർധിപ്പിച്ച പെൻഷനും മറ്റു ആനുകൂല്യങ്ങളും ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. വർക്കല നഗരസഭയുടെ അത്യാധുനിക രീതിയിലുള്ള പൊതു ശ്മശാനം വിമുക്തി […]
വെണ്‍കുളം എൽ. വി. യു.പി.എസ്, റിട്ട: അധ്യാപകൻ, ഇടവ പാറയിൽ പി.വി. ബംഗ്ലാവിൽ ശ്രീധരൻ നായർ (92) നിര്യാതനായി
ഇടവ പാറയിൽ പി.വി. ബംഗ്ലാവിൽ ശ്രീധരൻ നായർ ( 92 – റിട്ട: അധ്യാപകൻ, എൽ. വി. യു.പി.എസ്, വെൺകുളം ) നിര്യാതനായി.ഭാര്യ : പി. കെ. രമാദേവി (റിട്ട : ഹെഡ്മിസ്ട്രെസ്, ഗവണ്മെന്റ് എൽ. പി. എസ്. ഹരിഹരപുരം )മക്കൾ : ശ്രീജ, ധനുഷ്മമരുമക്കൾ : ജയൻ (ദുബൈ ), വേണു ഗോപാലൻ നായർ.സംസ്കാരം നാളെ ( ഒക്ടോബർ 3, വെള്ളി) വൈകുന്നേരം 5 മണിക്ക്.
വെള്ളാപ്പള്ളി നടേശന് വർക്കലയുടെ സ്‌നേഹാദരവ്; ശിവഗിരി യൂണിയനു വേണ്ടി നിർമ്മിച്ച വെളളാപ്പളളി നടേശൻ നവതി മന്ദിരത്തിന്റെ ഉദ്ഘാടനം ഒക്ടോബർ ഒന്നിന്
വെള്ളാപ്പള്ളി നടേശന് വർക്കലയുടെ സ്‌നേഹാദരവ്വർക്കല: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് വർക്കലയുടെ സ്‌നേഹാദരവും ശിവഗിരി യൂണിയനു വേണ്ടി നിർമ്മിച്ച വെളളാപ്പളളി നടേശൻ നവതി മന്ദിരത്തിന്റെ ഉദ്ഘാടനവും ഒക്ടോബർ ഒന്നിന് ഉച്ചയ്ക്ക് 3ന് വട്ടപ്ലാംമൂട് മൂകാംബിക കൺവെൻഷൻ സെന്ററിൽ നടക്കും. എസ്.എൻ.ഡി.പി യോഗത്തിന്റെയും എസ്.എൻ ട്രസ്റ്റിന്റെയും അമരത്ത് മൂന്ന് പതിറ്റാണ്ട് പൂർത്തിയാക്കിയ വെള്ളാപ്പള്ളി നടേശനെ ശിവഗിരി യൂണിയന്റെ നേതൃത്വത്തിൽ ആദരിക്കുന്ന സമ്മേളനം ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഉദ്ഘാടനം ചെയ്യും. യോഗം വൈസ് പ്രസിഡന്റ് തുഷാർ […]
ശിവഗിരിയില്‍ നവരാത്രി ദീപം തെളിഞ്ഞു : ഒക്ടോബര്‍ 2 വരെ വൈവിധ്യമാര്‍ന്ന പരിപാടികള്‍
ശിവഗിരി : ശ്രീനാരായണഗുരുദേവന്‍ പ്രതിഷ്ഠിച്ച ശിവഗിരിയിലെ വിദ്യാദേവത ശ്രീ ശാരദാദേവി സന്നിധിയില്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് ദീപം തെളിഞ്ഞു. ഇനിയുള്ള ദിനങ്ങളില്‍ രാവിലെ മുതല്‍ രാത്രി വരെ വിജ്ഞാനപ്രദവും നയനമനോഹരവുമായ വിവിധയിനം കലാപരിപാടികളും ഭക്തിഗാനസദസ്സുകളും സംഗീതാര്‍ച്ചനകളും കഥാപ്രസംഗങ്ങളും ഉണ്ടാകും. ഒക്ടോബര്‍ 2 ന് വിദ്യാരംഭദിനം വരെ പരിപാടികള്‍ തുടരും. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമിയാണ് നവരാത്രി മഹോത്സവം ഉദ്ഘാടനം ചെയ്തത്. ഗുരുദേവന്‍ കലാസാഗരമായിരുന്നുവെന്നും ഗുരുവിന്‍റെ കൃതികളില്‍ സംഗീതത്തിലെ മാത്രകള്‍ നിറഞ്ഞുനില്‍ക്കുന്നതായും പാടി പതിഞ്ഞ പല സംഗീതജ്ഞരെയും […]
നബിദിനത്തോടനുബന്ധിച്ചു യൂത്ത് ആർച്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 5ന് വൈകിട്ട് 4ന് ഇടവ പാലക്കാവ് ഭഗവതിക്ഷേത്രത്തിൽ മതസൗഹാർദ്ദ സംഗമം നടക്കും
നബിദിനത്തോടനുബന്ധിച്ചു യൂത്ത് ആർച്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 5ന് വൈകിട്ട് 4ന് ഇടവ പാലക്കാവ് ഭഗവതിക്ഷേത്രത്തിൽ മതസൗഹാർദ്ദ സംഗമം സംഘടിപ്പിക്കും. സ്നേഹത്തിന്റെയും ഐക്യത്തിന്റെയും മതസൗഹാർദ്ദത്തിന്റെയും സന്ദേശവുമായി പ്രമുഖ മതപണ്ഡിതന്മാരും രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തികളും പങ്കെടുക്കും. പാളയം ഇമാം ഡോ.വി.പി സുഹൈബ് മൗലവി, ഗുരുരത്നം ജ്ഞാനതപസി(ശാന്തിഗിരി ആശ്രമം), സ്വാമി ജ്ഞാന തീർത്ഥ(ശിവഗിരി മഠം),റവ.ഫാ.ജോഷി മായംപറമ്പിൽ, ഹാഫിസ് അൽ അമീൻ മനാരി അൽ ഖാസിമി, അഡ്വ.വി.ജോയി എം.എൽ.എ, വർക്കല കഹാർ, പ്രൊഫ.അലിയാർ, എ.ബാലിക്, എസ്.സജിത്റോയി, തുസീധരൻനായർ നമ്പച്ചൻവീട്, […]
