1 min read

വഡോദരയിലെ ബോട്ടപകടം; മരണസംഖ്യ 15 ആയി

ഗുജറാത്തിലെ വഡോദരയിലുണ്ടായ ബോട്ടപകടത്തില്‍ മരണസംഖ്യ 15 ആയി. വഡോദരയിലെ ഹര്‍ണി തടാകത്തില്‍ വിനോദയാത്ര സംഘം സഞ്ചരിച്ച ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ 13 വിദ്യാര്‍ത്ഥികളും രണ്ട് അധ്യാപകരും മരിച്ചു.അപകടസമയത്ത് ബോട്ടില്‍ മുപ്പതിലധികം യാത്രക്കാരാണ് ഉണ്ടായിരുന്നത്. രക്ഷപ്രവര്‍ത്തനത്തില്‍ ഇതുവരെ പത്തിലധികം കുട്ടികളെ രക്ഷപ്പെടുത്തിയതായി ഗുജറാത്ത് മന്ത്രി റുഷികേശ് പട്ടേല്‍ അറിയിച്ചു. തടാകത്തിന്റെ അടിത്തട്ടിലെ ചെളി എന്‍ഡിആര്‍എഫ് സംഘത്തിന് രക്ഷാപ്രവര്‍ത്തനത്തില്‍ വെല്ലുവിളി നേരിട്ടു. അപകടത്തില്‍ കാണാതായവരില്‍ പലരും ചെളിയില്‍ അകപ്പെട്ടേക്കാമെന്നുമാണ് സൂചനകള്‍. ന്യൂ സണ്‍റൈസ് എന്ന സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരുമാണ് […]

1 min read

ഗുജറാത്തിൽ വിനോദയാത്രയ്‌ക്ക് പോയ ബോട്ട് മറിഞ്ഞു; ആറ് വിദ്യാർഥികൾ മരിച്ചു

ഗുജറാത്തിലെ വഡോദരയിലുണ്ടായ ബോട്ടപകടത്തിൽ ആറ് വിദ്യാർഥികൾ മരിച്ചു. വഡോദരയിലെ ഹർണി തടാകത്തിൽ വിനോദയാത്രയ്‌ക്ക് പോയ സംഘത്തിന്റെ ബോട്ടാണ് അപകടത്തിൽ പെട്ടത്. അപകടസമയത്ത് 27 വിദ്യാർഥികളും നാല് അധ്യാപകരുമാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ന്യൂ സൺറൈസ് എന്ന സ്വകാര്യ സ്കൂളിലെ വിദ്യാർഥികളും അധ്യാപകരുമാണ് അപകടത്തിൽപെട്ടത്. സംഭവ സമയത്ത് ആരും ലൈഫ് ജാക്കറ്റ് ഉപയോഗിച്ചിരുന്നില്ലെന്നാണ് റിപ്പോർട്ട്. കാണാതായ കുട്ടികൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.

error: Content is protected !!