1 min read

രാഹുലിനെതിരെ കേസുമായി മുന്നോട്ടുപോകാനില്ലെന്ന് യുവതികള്‍; നിയമോപദേശം തേടാന്‍ ക്രൈംബ്രാഞ്ച്

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ പേരില്‍ ആരോപണം ഉന്നയിച്ചവരില്‍ രണ്ടുപേര്‍ കേസുമായി മുന്നോട്ടുപോകാനില്ലെന്ന് അന്വേഷണസംഘത്തെ അറിയിച്ചു. മാധ്യമങ്ങളിലൂടെ ആദ്യം ആരോപണം ഉന്നയിച്ച യുവതി അന്വേഷണസംഘത്തിന് മൊഴി നല്‍കിയെങ്കിലും പരാതി നല്‍കാനോ കേസുമായി മുന്നോട്ടുപോകാനോ താല്‍പര്യമില്ലെന്ന് വ്യക്തമാക്കി. ആരോപണം ഉന്നയിച്ച ട്രാന്‍സ്‌ജെന്‍ഡറാകട്ടെ മൊഴി നല്‍കാനും തയ്യാറായില്ല. ഗര്‍ഭച്ഛിദ്രത്തിന് ഭീഷണിപ്പെടുത്തിയെന്ന് ശബ്ദസന്ദേശത്തിലൂടെ ആരോപണം ഉന്നയിച്ച യുവതിയും ഇതുവരെ മൊഴി നല്‍കുകയോ പരാതി നല്‍കുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തില്‍ അന്വേഷണ സംഘം നിയമോപേദശം തേടാന്‍ തീരുമാനിച്ചു. മൊഴി നല്‍കിയ യുവതി മാധ്യമങ്ങള്‍ക്ക് മുന്നില്‍ […]

1 min read

രാഹുലിനെതിരായ പരാതികളിൽ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കും ; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ പരാതികളിൽ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മാധ്യമങ്ങളോട് സംസാരിക്കവേ ആയിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പ്രസ്താവന. സംഘടനാ ചുമതലയിൽ നിന്ന് മാറ്റിയത് ആദ്യപടിയാണെന്നും വി ഡി സതീശൻ ചൂണ്ടിക്കാട്ടി. പരാതികള്‍ ഗൌരവത്തോടെ പരിശോധിക്കും. പരാതിക്കാരായ സ്ത്രീകളെ ആക്രമിച്ചാൽ അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. പരാതിക്കാരിക്കെതിരെയുള്ള വി കെ ശ്രീകണ്ഠന്റെ പ്രസ്താവന പൊളിറ്റിക്കലി ഇൻകറക്റ്റാണെന്നും സതീശൻ ചൂണ്ടിക്കാട്ടി. പരാമർശം നടത്തിയതിന് പിന്നാലെ ശ്രീകണ്ഠനെ വിളിച്ചിരുന്നു. ഉടൻ അത് തിരുത്തുകയും ചെയ്തു. കോഴിയെ […]

1 min read

അമേഠിയും റായ്ബറേലിയും അടക്കം 49 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്; ലോക്‌സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ടം ഇന്ന്

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടം ഇന്ന്. രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലും ആറ് സംസ്ഥാനങ്ങളിലുമായി 49 മണ്ഡലങ്ങളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ്. മഹാരാഷ്ട്രയിലെ 13 മണ്ഡലങ്ങള്‍, ഉത്തര്‍പ്രദേശിലെ 14, പശ്ചിമ ബംഗാളിലെ ഏഴ്, ബിഹാറിലെ അഞ്ച്, ഝാര്‍ഖണ്ഡിലെ മൂന്ന്, ഒഡിഷയിലെ അഞ്ച് മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളിലെ ഓരോ സീറ്റിലേക്കും ഇന്ന് മത്സരമുണ്ട്. യുപിയിലെ അമേഠി, റായ്ബറേലി മണ്ഡലങ്ങളടക്കമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധിയും അമേഠിയില്‍ കേന്ദ്ര മന്ത്രി […]

1 min read

രാജ്യം കണ്ട ഏറ്റവും വലിയ തീവെട്ടിക്കൊള്ളയാണ് ഇലക്ട്രൽ ബോണ്ടെന്ന് രാഹുൽ ഗാന്ധി

നരേന്ദ്ര മോദിയേയും പിണറായി വിജയനെയും കടന്നാക്രമിച്ച് രാഹുൽ ഗാന്ധിയുടെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം. രാജ്യം കണ്ട ഏറ്റവും വലിയ തീവെട്ടിക്കൊള്ളയാണ് ഇലക്ട്രൽ ബോണ്ടെന്നും മോദി കള്ളം പ്രചരിപ്പിക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പിണറായി ഇടയ്ക്കെങ്കിലും മോദിക്കെതിരെ പറയണമെന്നും മതത്തിൻ്റെ പേരിൽ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ബിജെപിക്കുള്ള മറുപടിയാണ് അബ്ദുൾ റഹീമിനായുള്ള മലയാളികളുടെ ഒരുമിക്കലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സ്വന്തം മണ്ഡലമായ വയനാട്ടിലെ ആവേശകരമായ റോഡ് ഷോയ്ക്കും മറ്റ് പ്രചാരണ പരിപാടികൾക്കും ശേഷമാണ് രാഹുൽ ഗാന്ധി കോഴിക്കോട്ടെത്തിയത്. മലപ്പുറം, […]

error: Content is protected !!