വായനാപക്ഷാചരണ സമാപനവും പുസ്തക പ്രകാശനവും നടത്തി
വർക്കല പേരേറ്റിൽ ശ്രീജ്ഞാനോദയ സംഘം ഗ്രന്ഥശാലയിൽ നടന്ന വായനാപക്ഷാചരണ സമാപനം വർക്കല താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് എ. ഷിഖാൻ പകൽക്കുറി ഉത്ഘാടനം ചെയ്തു. സാഹിത്യകാരൻ ജയചന്ദ്രൻ പനയറ മുഖ്യപ്രഭാഷണം നടത്തി. വനിതാവേദി അംഗം പ്രസീത പ്രസന്നൻ്റെ ആദ്യകവിതാസമാഹാരമായ – തുടക്കം – എന്ന പുസ്തകം പ്രകാശനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡൻ്റ് എം. രവീന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി വി.ശ്രീനാഥക്കുറുപ്പ്, വി.ശിവപ്രസാദ്, എം.കെ. സുരേന്ദ്രൻ, മജീഷ്യൻ വർക്കല മോഹൻദാസ്, കവയത്രി ഷീനാരാജീവ്, മോഹനൻ നായർ, കെ.കെ. […]
