1 min read

തിരുമല അരയല്ലൂർ എള്ളുവിള റസിഡൻ്റ്സ് അസോസിയേഷൻ്റെ
28 – മത് വാർഷികാഘോഷം ഡപ്യൂട്ടി മേയർ പി കെ രാജു ഉദ്ഘാടനം ചെയ്തു.

തിരുമല അരയല്ലൂർ എള്ളുവിള റസിഡൻ്റ്സ് അസോസിയേഷൻ്റെ28 – മത് വാർഷികാഘോഷം ഡപ്യൂട്ടി മേയർ പി കെ രാജു ഉദ്ഘാടനം ചെയ്തു. ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് വിദ്യാഭ്യാസ അവാർഡും മറ്റ് മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്ക് പുരസ്ക്കാരം നൽകി.തിരക്കഥാകൃത്തും ഹാസ്യ സാഹിത്യകാരനുമായ കൃഷ്ണ പൂജപ്പുര, കൗൺസിലർ തിരുമല അനിൽ എന്നിവർ ആശംസാപ്രസംഗം നടത്തി. കൂടാതെ അസോസിയേഷൻ മേഖലയിൽ സ്ഥാപിച്ച 19 CCTV ക്യാമറ കളുടെ സ്വിച്ച് ഓൺ കർമ്മം പൂജപ്പുര സബ് ഇൻസ്പെക്ടർ സുധീഷ് നിർവ്വഹിച്ചു. പ്രസിഡൻറ് ജി […]

1 min read

തെക്കൻ കുരിശുമല 67-ാമത് മഹാതീർത്ഥാടനം: സംഘാടക സമിതി രൂപീകരിച്ചു.

വെളളറട: രാജ്യാന്തര തീർത്ഥാടന കേന്ദ്രമായ തെക്കൻകുരിശുമല 67-ാമത് മഹാതീർത്ഥാടനത്തിന് ഒരുക്കങ്ങൾ ആരംഭിച്ചു. സംഗമ വേദിയിൽ നടന്ന യോഗത്തിൽ കേരളo -തമിഴ് നാട് പ്രദേശത്ത് നിന്നുമുള്ളവർക്ക് പുറമേ വിവിധ സഭാ വിഭാഗങ്ങളും സാംസ്കാരിക- സന്നദ്ധ സംഘടനകളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. 2024 മാർച്ച് 10 മുതൽ 17 വരെയും 28, 29 പെസഹാ വ്യാഴം, ദു:ഖവെളളി ദിവസങ്ങളിലുമാണ് തീർത്ഥാടനം നടക്കുന്നത്. വിശുദ്ധ കുരിശ് – തീർത്ഥാടകരുടെ പ്രത്യാശ എന്നതാണ് ഈ വർഷത്തെ തീർത്ഥാടനസന്ദേശമെന്ന് ഡയറക്ടർ മോൺ. ഡോ.വിൻസെന്റ് കെ.പീറ്റർ […]

1 min read

കൊല്ലം ഓയൂരിൽ 6 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയെന്ന് പരാതി.

കൊല്ലം ഓയൂരിൽ 6 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയെന്ന് പരാതി. കൊല്ലം ഓയൂരിൽ 6 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയെന്ന് പരാതി. ഓയൂർ സ്വദേശി റെജിയുടെ മകൾ അഭികേൽ സാറ റെജിയെയാണ് കാണാതായത്. ഓയൂർ കാറ്റാടിമുക്കിൽ വെച്ച് കാറിൽ എത്തിയ സംഘമാണ് തട്ടിക്കൊണ്ടുപോയതെന്ന് പരാതിയിൽ പറയുന്നു. വെള്ള നിറത്തിലുള്ള ഹോണ്ട അമയിസ് കാറിലാണ് തട്ടിക്കൊണ്ടുപോയത്. മൂത്ത മകൻ ജോനാഥനൊപ്പം ട്യൂഷന് പോകുമ്പോഴാണ് സംഭവം. പരാതിയുടെ അടിസ്ഥാനത്തിൽ പൂയപ്പള്ളി പൊലീസ് അന്വേഷണം തുടങ്ങി. ഇന്ന് വൈകുന്നേരമാണ് സംഭവം. കാറിൽ നാലുപേരുണ്ടായിരുന്നുവെന്ന് കുട്ടിയുടെ […]

1 min read

ഭരണഘടനാ പ്രസംഗ മത്സരം ഫൈനൽ നവംബർ 29 ന്; ദക്ഷിണ മേഖല സെമി ഫൈനലിന്റെ ഉദ്ഘാടനം നിയമ സെക്രട്ടറി കെ.ജി സനൽകുമാർ നിർവഹിച്ചു.

ഭരണഘടനാ പ്രസംഗ മത്സരം ഫൈനൽ നവംബർ 29 ന് സംസ്ഥാന നിയമ വകുപ്പിന്റെ (ഔദ്യോഗിക ഭാഷാ പ്രസിദ്ധീകരണ സെൽ ) ആഭിമുഖ്യത്തിൽ ഭരണഘടനദിനാഘോഷത്തോടനുബന്ധിച്ച്ഭരണഘടനാ പ്രസംഗമത്സരം ‘വാഗ്മി-2023’ സംഘടിപ്പിച്ചു. സംസ്ഥാനത്തെ പ്രൊഫഷണൽ, സർക്കാർ / എയ്ഡഡ് ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിലെ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ഒന്നാം അഖില കേരള പ്രസംഗമത്സരങ്ങളുടെ ദക്ഷിണ മേഖല സെമി ഫൈനലിന്റെ ഉദ്ഘാടനം നിയമ സെക്രട്ടറി കെ.ജി സനൽകുമാർ നിർവഹിച്ചു. ഭരണഘടനയെ സംബന്ധിച്ചുള്ള അവബോധം രാജ്യത്തിലെ എല്ലാ പൗരന്മാർക്കും ആവശ്യമാണെന്ന് കെ.ജി സനൽകുമാർ പറഞ്ഞു. […]

1 min read

ഡോ: എം ജയരാജുവിന് എമിനെൻ്റ് എൻജിനിയേഴ്സ് അവാർഡ്

ഡോ: എം ജയരാജുവിന് എമിനെൻ്റ് എൻജിനിയേഴ്സ് അവാർഡ് തിരുവനന്തപുരം: ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ് ഇന്ത്യയുടെ ഈ വർഷത്തെ ” എമിനെൻ്റ് എൻജിനിയേഴ്സ് അവാർഡിന് ” മുൻ മൂന്നാർ ഗവ: എൻജിനീയറിങ് കോളേജ് പ്രിൻസിപ്പലും, മുൻ അനർട്ട് ഡയറക്ടറും, കൊല്ലം ടി കെ എം എൻജിനീയറിങ് കോളേജിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് വിഭാഗം മേധാവിയുമായിരുന്ന ഡോ:എം ജയരാജു അർഹനായി. സാങ്കേതിക വിദ്യാഭ്യാസം, ഗവേഷണം, ഊർജ്ജ സംരക്ഷണം തുടങ്ങി വിവിധ മേഖലകളിൽ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി നൽകി വരുന്ന […]

1 min read

കേരള NGO യൂണിയൻ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റി ഇ കെ നായനാർ ചാരിറ്റബിൾ ട്രസ്റ്റിന് വാങ്ങി നൽകിയ ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് പാർട്ടി ജില്ലാ സെക്രട്ടറി അഡ്വ:വി. ജോയി എംഎൽഎ നിർവഹിച്ചു.

കേരള NGO യൂണിയൻ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റി ഇ കെ നായനാർ ചാരിറ്റബിൾ ട്രസ്റ്റിന് വാങ്ങി നൽകിയ ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് പാർട്ടി ജില്ലാ സെക്രട്ടറി അഡ്വ:വി. ജോയി എംഎൽഎ നിർവഹിച്ചു.

1 min read

ഇടവയില്‍ സ്നേഹവീടിന്റെ താക്കോൽദാന ചടങ്ങ് നടന്നു.

ഇടവയില്‍ സ്നേഹവീടിന്റെ താക്കോൽദാന ചടങ്ങ് നടന്നു. ഇടവ പഞ്ചായത്ത് പ്രസിഡൻറ് ബാലികിന്റെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ വർക്കല എംഎൽഎ വി ജോയ് വിസ്മയമോൾക്ക് സ്നേഹവീടിന്റെ താക്കോൽ കൈമാറി. ഇടവ ജനകീയ സമിതിയുടെ നേതൃത്വത്തിലാണ് സ്നേഹവീട് നിർമ്മിച്ചു നൽകിയത്. വിസ്മയുടെ സ്കൂൾ ടീച്ചേഴ്സ്മാരായ ജയശ്രീ ,ബിജു മറ്റ് വാർഡ് മെമ്പേഴ്സ് എല്ലാം ചടങ്ങിൽ സന്നിഹിതരായിരുന്നു. 9 ലക്ഷം രൂപയ്ക്ക് 750 സ്ക്വയർ ഫീറ്റ് ഉള്ള ഒരു സ്നേഹവീട് ആണ് വിസ്മയ്ക്ക് നിർമ്മിച്ചു നൽകിയത്.

1 min read

സ്റ്റാഫ് നഴ്‌സ് സെല്‍വിന്‍ 6 പേര്‍ക്ക് ജീവിതമാകുന്നു. തമിഴ്‌നാട് കന്യാകുമാരി വിളവിന്‍കോട് സ്വദേശി സെല്‍വിന്‍ ശേഖറിന്റെ (36) അവയവങ്ങള്‍ ദാനം ചെയ്തു

സ്റ്റാഫ് നഴ്‌സ് സെല്‍വിന്‍ 6 പേര്‍ക്ക് ജീവിതമാകുന്നു തിരുവനന്തപുരം: മസ്തിഷ്‌ക മരണമടഞ്ഞ തമിഴ്‌നാട് കന്യാകുമാരി വിളവിന്‍കോട് സ്വദേശി സെല്‍വിന്‍ ശേഖറിന്റെ (36) അവയവങ്ങള്‍ ദാനം ചെയ്തു. മരണാനന്തര അവയവദാനം ഏകോപിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ കെ സോട്ടോ വഴിയാണ് അവയവ ദാനം നിര്‍വഹിക്കുന്നത്. ഹൃദയം, വൃക്കകള്‍, പാന്‍ക്രിയാസ്, കണ്ണുകള്‍ എന്നിങ്ങനെയാണ് ദാനം നല്‍കിയത്. അതീവ ദു:ഖത്തിലും അവയവദാനത്തിന് മുന്നോട്ട് വന്ന സ്റ്റാഫ് നഴ്‌സ് കൂടിയായ ഭാര്യ ഗീതയെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നന്ദിയറിയിച്ചു. ഹൃദയം ലിസി […]

1 min read

ബിസിനസ് കൺസല്‍റ്റന്റെസിനു മികച്ച തൊഴിൽ അവസരവുമായി കേരള കൗമുദി ദിനപത്രവും ടാൽറോപും

ബിസിനസ് കൺസല്‍റ്റന്റെസിനു മികച്ച തൊഴിൽ അവസരവുമായി കേരള കൗമുദി ദിനപത്രവും ടാൽറോപും! കേരളത്തിന്റെ നവോത്ഥാന മുന്നേറ്റങ്ങൾക്ക് എന്നും പിന്തുണയേകുന്ന കേരള കൗമുദി ദിനപത്രവും കേരളത്തിൽ മികച്ച തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ മാതൃകാ പ്രൊജക്ടുകൾ നടപ്പിലാക്കുന്ന ടാൽറോപും ചേർന്ന് ബിസിനസ് കൺസല്‍റ്റന്റ് കോൺഫറൻസ് സംഘടിപ്പിക്കുന്നു. സാമൂഹിക മുന്നേറ്റത്തിനും കേരളത്തിന്റെ വളർച്ചയ്ക്കും മുതൽക്കൂട്ടാകാൻ ടാൽറോപിനൊപ്പം പ്രവർത്തിക്കാൻ കഴിയുന്ന ബിസിനസ് കൺസല്‍റ്റന്റെസുമാരെ കണ്ടെത്താനുള്ളതാണ് ഈ കോൺഫറൻസ്. 25 വയസ്സിന് മുകളിൽ പ്രായവും സാമൂഹിക പിന്തുണയും വാക്ചാതുരിയും ഉള്ളവർക്ക് പങ്കെടുക്കാം. Date: 25th […]

1 min read

ഇടവയിൽ നവകേരള സദസ്സ് സംഘാടകസമിതി രൂപീകരിച്ചു

നവകേരള സദസ്സ് ഇടവയിൽ സംഘാടകസമിതി രൂപീകരിച്ചു ഇടവ : മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളും പങ്കെടുക്കുന്ന നവ കേരള സദസ്സിന്റെ ഇടവ ഗ്രാമപഞ്ചായത്ത് തല സംഘാടകസമിതി രൂപീകരിച്ചു. സ്വാഗത സംഘ രൂപീകരണ സമ്മേളനം അഡ്വ. വി. ജോയി എംഎൽഎ ഉദ്ഘാടനം ചെയ്തു. ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ബാലിക് അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിതാ സുന്ദരേശൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, ശുഭ ആർ എസ് കുമാർ,ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുനിത എസ് ബാബു, ഗ്രാമപഞ്ചായത്ത് […]

error: Content is protected !!