1 min read

ശ്രീമദ് ഋതംഭരാനന്ദ സ്വാമികൾ 91-ാമത് ശിവഗിരി തീര്‍ത്ഥാടന കമ്മിറ്റി സെക്രട്ടറി

വർക്കല: 91-ാമത് ശിവഗിരി തീര്‍ത്ഥാടന കമ്മിറ്റിയുടെ സെക്രട്ടറിയായി ശ്രീമദ് ഋതംഭരാനന്ദ സ്വാമിയെ ഇന്നു ചേര്‍ന്ന ശ്രീ നാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് യോഗം തെരഞ്ഞെടുത്തു. ദീര്‍ഘകാലം ധര്‍മ്മസംഘം ട്രസ്റ്റിന്‍റെ ജനറല്‍ സെക്രട്ടറിയായി  സേവനം അനുഷ്ഠിച്ചിട്ടുള്ള സ്വാമികള്‍ നിലവിൽ ശിവഗിരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയുടെ സെക്രട്ടറിയും ശിവഗിരി സെന്‍ട്രല്‍ സ്കൂളുകളുടെ മാനേജരുമാണ്. തീര്‍ത്ഥാടനകമ്മിറ്റി ജോയിന്റ് സെക്രട്ടറിയായി ഗുരുധർമ്മ പ്രചരണസഭ സെക്രട്ടറി ശ്രീമദ് അസംഗാനന്ദഗിരി സ്വാമിയെയും ബോർഡ് യോഗം തെരഞ്ഞെടുത്തു.

1 min read

പൗണ്ട്കടവ് വാർഡിൽ മഴക്കെടുതിയെ തുടർന്ന് ആരംഭിച്ച ദുരിതാശ്വാസക്യാമ്പ്
മേയർ ആര്യ രാജേന്ദ്രൻ സന്ദർശിച്ചു.

പൗണ്ട്കടവ് വാർഡിൽ മഴക്കെടുതിയെ തുടർന്ന് ആരംഭിച്ച ദുരിതാശ്വാസക്യാമ്പ്മേയർ ആര്യ രാജേന്ദ്രൻ സന്ദർശിച്ചു. 300 ൽ അധികം പേരെയാണ് ഈ ക്യാമ്പിലേക്ക് മാറ്റി പാർപ്പിക്കേണ്ടി വന്നത്. അവർക്ക് ആവശ്യമായ ഭക്ഷണവും ആരോഗ്യ പരിരക്ഷയും നൽകാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചു.

1 min read

മിന്നൽ പ്രളയം തിരുവനന്തപുരം..

മിന്നൽ പ്രളയം തിരുവനന്തപുരം.. നഗരത്തിൽ ഇന്നലെ മാത്രം പെയ്ത മഴയിൽ തിരുവനന്തപുരം സിറ്റി അക്ഷരാർത്ഥത്തിൽ മുങ്ങി.. സിറ്റിയുടെ താഴ്ന്ന ഭാഗങ്ങളെല്ലാം തന്നെ ഒരു നിലക്ക് മുകളിൽ വെള്ളം കയറി. ഇന്നലെ പെയ്ത മഴയിൽ രാത്രി 10 മണിയോടെ താഴ്ന്ന ഭാഗങ്ങളും ആമയിഴഞ്ചൻ തൊടിന്റെ ഇരു കരകളും നിറഞ്ഞു കവിഞ്ഞു. കരയിലെ വീടുകളെല്ലാം വെള്ളത്തിനടിയിലായി.പലയിടങ്ങളിലും മണ്ണിടിഞ്ഞു, മരങ്ങൾ കടപ്പുഴകി,ഗൗരീശപട്ടം, പറ്റൂർ, അയ്യങ്കാളി നഗർ, കണ്ണമ്മൂല, മൂലവിളകം, വഞ്ചിയൂർ, പേട്ട ചാല, മണക്കാട്, കുര്യത്തി, എയർപോർട്ട്, പൂന്തുറ, കുമാരപുരം കഴക്കൂട്ടം […]

1 min read

നാളെ തിരുവനന്തപുരം ജില്ലയിൽ അവധി

നാളെ (ഒക്ടോബർ 16) ജില്ലയിൽ അവധി തിരുവനന്തപുരം ജില്ലയിൽ പ്രൊഫഷണൽ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ(ഒക്ടോബർ 16) ജില്ലാ കളക്ടർ ജെറോമിക് ജോർജ് അവധി പ്രഖ്യാപിച്ചു. ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് അവധി നൽകിയത്.

1 min read

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ഉപദേശക സമിതി അംഗങ്ങളായി ജസ്റ്റിസ് രാജേന്ദ്ര ബാബു, കെ മുരളീധരൻ, കെ ജി ബാബുരാജൻ, എ വി അനൂപ്, എന്നിവർ ചുമതലയേറ്റു

ശിവഗിരി: ജസ്റ്റിസ് രാജേന്ദ്ര ബാബു, കെ മുരളീധരൻ, കെ ജി ബാബുരാജൻ, എ വി അനൂപ്,എന്നിവർ ഗുരുദേവ മഹാസമാധിയിൽ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി ചൊല്ലിക്കൊടുത്ത സത്യപ്രതിജ്ഞാ വാചകം ഏറ്റുചൊല്ലി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ഉപദേശക സമിതി അംഗങ്ങളായി ചുമതല എൽക്കുന്നു. ട്രസ്റ്റ്‌ ജനറല്‍ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി , ട്രഷറര്‍ ശാരദാനന്ദ സ്വാമി , സൂക്ഷ്മാനന്ദ സ്വാമി വീരേശ്വരാനന്ദ സ്വാമി എന്നിവർ സമീപം

1 min read

സംസ്ഥാനത്ത് രണ്ട് വര്‍ഷത്തിനുള്ളില്‍ നല്‍കിയത് 18 ലക്ഷം ശുദ്ധജല കണക്ഷനുകള്‍ : മന്തി റോഷി അഗസ്റ്റിന്‍

സംസ്ഥാനത്ത് രണ്ട് വര്‍ഷത്തിനുള്ളില്‍ നല്‍കിയത് 18 ലക്ഷം ശുദ്ധജല കണക്ഷനുകള്‍ : മന്തി റോഷി അഗസ്റ്റിന്‍ വെമ്പായം, പനവൂര്‍, പുല്ലമ്പാറ പഞ്ചായത്തുകള്‍ക്കുള്ള സമഗ്ര കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക് സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ 18 ലക്ഷം ശുദ്ധജല കണക്ഷനുകള്‍ നല്‍കാന്‍ സാധിച്ചെന്ന് ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിന്‍. ജലജീവന്‍ മിഷന്റെ വെമ്പായം, പനവൂര്‍, പുല്ലമ്പാറ പഞ്ചായത്തുകള്‍ക്ക് വേണ്ടിയുള്ള സമഗ്ര ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ എല്ലാ വീടുകളിലും ശുദ്ധജലം […]

1 min read

യൂണിയനുകളുമായുള്ള തർക്കത്തിൽ വാട്ടർ അതോറിറ്റി എംഡി സ്ഥാനമൊഴിയുന്നു എന്ന  വാർത്തകൾ വസ്തുതാവിരുദ്ധവും പ്രതിഷേധാർഹവും – കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ – lNTUC ജനറൽ സെക്രട്ടറി പി ബിജു

വാട്ടർ അതോറിറ്റിയെ തകർക്കരുത് ഐ എൻ റ്റി യു സി യൂണിയനുകളുമായുള്ള തർക്കത്തിൽ വാട്ടർ അതോറിറ്റി മാനേജിംഗ് ഡയറക്ടർ സ്ഥാനമൊഴിയുന്നു എന്ന തരത്തിൽ വരുന്ന വാർത്തകൾ വസ്തുതാവിരുദ്ധവും പ്രതിഷേധാർഹവുമാണെന്നും, ഇത്തരത്തിൽ പ്രചരിപ്പിക്കുന്ന വാർത്തകൾ ജീവനക്കാരുടെ ഐക്യത്തേയും സ്ഥാപനത്തെയും തകർക്കുവാനെ ഉതകുകയുള്ളു എന്ന് കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ – ഐ എൻ റ്റി യു സി ജനറൽ സെക്രട്ടറി പി ബിജു പറഞ്ഞു. കേരള വാട്ടർ അതോറിറ്റിയെ മറ്റൊരു KSRTC ആക്കുവാനുള്ള ചിലരുടെ ഗൂഢനീക്കമായും സംശയിക്കേണ്ടിയിരിക്കുന്നു. […]

1 min read

തിരുവനന്തപുരത്ത് പതിനേഴ്കാരിയെ പട്ടാപ്പകൽ കടന്ന് പിടിച്ച കേസിൽ ബീഹാർ സ്വദേശിക്ക് പത്ത് വർഷം കഠിന തടവും നാൽപ്പ്തിനായിരം രൂപ പിഴയും

പതിനേഴ്കാരിയെ പട്ടാപ്പകൽ കടന്ന് പിടിച്ച കേസിൽ ബീഹാർ സ്വദേശിക്ക് പത്ത് വർഷം കഠിന തടവും നാൽപ്പ്തിനായിരം രൂപ പിഴയും തിരുവനന്തപുരം: പതിനേഴ്കാരിയായ സ്കൂൾ വിദ്യാർത്ഥിനിയെ കടന്ന് പിടിച്ച്ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ ബിഹാർ സ്വദേശിയായ പ്രതി സംജയിനെ(20) പത്ത് വർഷം കഠിനതടവും നാൽപ്പതിനായിരം രൂപ പിഴയ്ക്കുംതിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി ആർ. രേഖയാണ് ശിക്ഷിച്ചത്. പിഴ തുക അടച്ചില്ലെങ്കിൽ എട്ട് മാസം കൂടുതൽ തടവ് അനുഭവിക്കണം. 2022 ജൂൺ ഏഴിന് ഉച്ചക്ക് നന്തൻക്കോട് കെസ്റ്റൻ റോഡിൽ വെച്ചാണ്കേസിനാസ്പദമായ സംഭവം […]

1 min read

അക്ഷയ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ അപേക്ഷ ക്ഷണിച്ചു

അക്ഷയ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ അപേക്ഷ ക്ഷണിച്ചു സംസ്ഥാന ഐ.ടി. മിഷന്റെ വിവരസാങ്കേതികവിദ്യാ സംരംഭമായ അക്ഷയ പദ്ധതിയില്‍ തിരുവനന്തപുരം ജില്ലയില്‍ പുതിയതും, ഒഴിവു വന്നതുമായ പതിമൂന്ന് ലൊക്കേഷനുകളിലേക്ക് സംരംഭകരെ തെരഞ്ഞെടുക്കുന്നതിനായുള്ള അപേക്ഷ ക്ഷണിച്ചു. വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തിലെ നെല്ലിവിള, അഴൂര്‍ ഗ്രാമപഞ്ചായത്തിലെ പെരുങ്ങുഴി, ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്തിലെ മണ്ണാത്തിമൂല, വെമ്പായം ഗ്രാമപഞ്ചായത്തിലെ വെട്ടുപാറ, വഴക്കാട്, കല്ലിയൂര്‍ ഗ്രാമപഞ്ചായത്തിലെ കാക്കാമൂല, വിളപ്പില്‍ ഗ്രാമപഞ്ചായത്തിലെ പുളിയറക്കോണം, ആര്യന്‍കോട് ഗ്രാമപഞ്ചായത്തിലെ ആര്യന്‍കോട്, കുറ്റിയായണിക്കാട്, കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ നാല്‍പ്പറക്കുഴി, കല്ലറ ഗ്രാമപഞ്ചായത്തിലെ കൊടിതൂക്കിയകുന്ന്, കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തിലെ പേഴുംമൂട്, […]

1 min read

വലിയവിള 620-നമ്പർ എൻ എസ് എസ് കരയോഗത്തിൻ്റെ വാർഷിക പൊതുയോഗവും,മുതിർന്ന കരയോഗാംഗങ്ങളെ ആദരിക്കലും നടന്നു

വാർഷിക പൊതുയോഗവും,മുതിർന്ന കരയോഗാംഗങ്ങളെ ആദരിക്കലും തിരുമല: വലിയവിള 620-നമ്പർ എൻ എസ് എസ് കരയോഗത്തിൻ്റെ 91-മത് വാർഷിക പൊതുയോഗവും,80 വയസ്സ് തികഞ്ഞ 71 മുതിർന്ന കരയോഗാംഗങ്ങളെ പൊന്നാടയണിയിച്ച് മെമൻ്റൊ നൽകി ആദരിക്കൽ ചടങ്ങും കരയോഗം പ്രസിഡന്റ് ശ്രീ വി സുകുമാരൻ നായരുടെ അദ്ധ്വക്ഷതയിൽ എൻ എസ് എസ് വൈസ്പ്രസിഡന്റ് ശ്രീ എം സംഗീത് കുമാർ ഭദ്രദീപം കത്തിച്ച് ഉൽഘാടനം ചെയ്തു. തുടർന്ന് എൻ എസ് എസ് വൈസ് പ്രസിഡന്റായി ഐകകണ്ഠേന തിരഞ്ഞെടുക്കപ്പെട്ടതിൽ അഭിനന്ദിച്ച് ആദരണീയനായ ശ്രീ എം […]

error: Content is protected !!