1 min read

വര്‍ക്കല ഇലകമണ്ണില്‍ മിന്നലേറ്റ് യുവാവ് മരിച്ചു

മിന്നാലേറ്റ് യുവാവ് മരിച്ചു ഇലകമൺ: വെള്ളിയാഴ്ച പെയ്ത ശക്തമായ മഴയ്ക്കൊപ്പം ഉണ്ടായ ഇടിമിന്നലിൽ യുവാവ് മരിച്ചു. വിളപ്പുറം വാർഡിൽ ചാരുംകുഴി ലക്ഷംവീട് കുന്നുംപുറം കോളനിയിൽ താമസിക്കുന്ന രാജമണി, ദീപ ദമ്പതികളുടെ മകൻ രാജേഷ്(19) ആണ് മരിച്ചത്. രാത്രി 8 മണിയോടെ ഉണ്ടായ മിന്നലിലാണ് അപകടം സംഭവിച്ചത്. വീട്ടില്‍ വെച്ചാണ് മിന്നൽ രാജേഷിന്റെ ജീവൻ കവർന്നത്. ഉടനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകട സമയം മാതാപിതാക്കളും സഹോദരനും വീട്ടിൽ ഉണ്ടായിരുന്നു. ഇവർക്ക് അപായം […]

1 min read

പിണറായി സർക്കാരിന്റെ കാലത്ത് ഗോത്ര വിഭാഗങ്ങൾ വലിയ നേട്ടം കൈവരിച്ചു: മന്ത്രി സജി ചെറിയാൻ

നെയ്യാർഡാം റിസർവോയറിലെ കൂട് മത്സ്യകൃഷി വിളവെടുപ്പ് നടത്തി പിണറായി സർക്കാരിന്റെ ഒൻപത് വർഷക്കാലത്ത് ഗോത്രവിഭാഗങ്ങൾ സാമൂഹികമായും സംസ്‍കാരികമായും സാമ്പത്തികമായും വലിയ പുരോഗതി കൈവരിച്ചുവെന്ന് മത്സ്യബന്ധന സാംസ്‌കാരിക യുവജനക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാൻ. റിസർവോയറുകളുടെ സമീപത്ത് അധിവസിക്കുന്ന ഗോത്ര വിഭാഗക്കാർക്ക് ജീവനോപാധി പ്രദാനം ചെയ്യുന്നതിനും, ഗുണമേന്മയുള്ള മത്സ്യം ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനുമുള്ള പദ്ധതിയായ റിസർവോയറിലെ കൂട് മത്സ്യകൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പദ്ധതിയുടെ തുടക്കത്തിൽ വനംവകുപ്പിന്റെ അനുമതിക്ക് തടസങ്ങൾ ഉണ്ടായിരുന്നുവെങ്കിലും തുടർചർച്ചകളിലൂടെ അവ പരിഹരിച്ചു. സാമ്പത്തികമായി […]

1 min read

കെ പി ഒ എ സംസ്ഥാന സമ്മേളനം -റീൽസ് മത്സരം- കൂടുതൽ വിവരങ്ങൾ അറിയാം

കെ പി ഒ എ സംസ്ഥാന സമ്മേളനം -റീൽസ് മത്സരംകേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ 35-)o സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി റീൽസ് മത്സരം സംഘടിപ്പിക്കുന്നു. ജനമൈത്രി പോലീസ്, ക്രമസമാധാനം,ലഹരിക്കെതിരെ പോലീസ് എന്നീ തീമുകളിൽ ഏതെങ്കിലും ഒന്നിൽ ഒരു മിനിറ്റിൽ കൂടാത്ത റീൽസ് ചിത്രീകരിച്ച് മെയ് 10നകം താഴെ കാണുന്ന വാട്സ്ആപ്പ് നമ്പറിലോ മെയിൽ ഐഡിയിലോ അയക്കാവുന്നതാണ്.9846254930/35kpoastateconference@gmail.comതിരഞ്ഞെടുക്കപ്പെടുന്ന മത്സരാർത്ഥികൾക്ക് ക്യാഷ് അവാർഡും ഉപഹാരവും നൽകുന്നതാണെന്ന് സംസ്ഥാന സമ്മേളന സ്വാഗതസംഘം ഭാരവാഹികൾ അറിയിച്ചു.

1 min read

വരുന്ന തലമുറയ്ക്ക് വികസിത കേരളമെന്നത് തന്റെ ജീവിത സ്വപ്നമായി കണ്ട ഉമ്മൻചാണ്ടി എന്ന മനുഷ്യസ്നേഹിയുടെ ധീരമായ ചുവടുവെപ്പാണ് വിഴിഞ്ഞം തുറമുഖം.- വര്‍ക്കല കഹാര്‍

വര്‍ക്കല കഹാറിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന് https://www.facebook.com/share/p/16aCTFWdWf/ ഉമ്മൻചാണ്ടി എന്ന ദീർഘവീക്ഷണമുള്ള മനുഷ്യൻ കേരളത്തിന്റെ മുഖ്യമന്ത്രിയായതു കൊണ്ട് മാത്രമാണ് ഇന്ന് വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമായത്.മറ്റു പലരും ഈ തുറമുഖ നിർമ്മാണത്തിൽ അവരുടേതായ പങ്ക് വഹിച്ചിട്ടുണ്ട്.പക്ഷേ ഉമ്മൻചാണ്ടി എടുത്തത് പോലുള്ള ധീരമായ നിലപാടെടുത്ത് ഈ പദ്ധതി യാഥാർത്ഥ്യമാക്കുവാൻ വേണ്ടി നിന്ന മറ്റൊരാളില്ലെന്നു നിസ്സംശയം പറയാൻ പറ്റും. അദാനിയെ വിഴിഞ്ഞത്തെത്തിച്ച് പാരിസ്ഥിതിക അനുമതി ഉൾപ്പെടെയുള്ള കേന്ദ്ര അനുമതികൾ മുഴുവൻ നേടിയെടുത്ത് നിർമ്മാണത്തിനുള്ള എഗ്രിമെന്റ് ഒപ്പിട്ടത് ഉമ്മൻചാണ്ടിയാണ്.പിന്നീട് നിർമ്മാണം നടത്തിയത് അദാനി […]

1 min read

ലഹരി ഉപയോഗങ്ങൾക്കെതിരെ കരുത്തുറ്റ പ്രതിരോധം തീർക്കും : മന്ത്രി ആർ. ബിന്ദു

ലഹരിക്കെതിരെയുള്ള തിരുവനന്തപുരം ക്യാമ്പയിനിന്റെ രണ്ടാംഘട്ടം മന്ത്രി ഉദ്ഘാടനം ചെയ്‌തു സമൂഹത്തെ ക്യാൻസർ പോലെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന ലഹരിവസ്തുക്കളുടെ ഉപയോഗങ്ങൾക്കെതിരെ കരുത്തുറ്റ പ്രതിരോധം തീർക്കുക എന്നതാണ് സാമൂഹ്യ നീതി വകുപ്പിന്റെ പ്രഥമ പരിഗണനയെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു . ലഹരിക്കെതിരെയുള്ള തിരുവനന്തപുരം ക്യാമ്പയിനിന്റെ രണ്ടാം ഘട്ടം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സാമൂഹ്യവിരുദ്ധ പ്രവണതയുള്ളവരുടെ നെറ്റ്‌വർക്കാണ് ലഹരി മാഫിയയായി പ്രവർത്തിക്കുന്നത്. അവരോട് നേരിട്ട് യുദ്ധം ചെയ്തു തന്നെ ഈ മാരക വിപത്തിൽ […]

1 min read

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച്‌ തലസ്ഥാനത്ത് ഇന്നും നാളെയും ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച്‌ തലസ്ഥാനത്ത് ഇന്നും നാളെയും ഗതാഗത നിയന്ത്രണം. ഇന്ന് ഉച്ചയ്ക്ക്‌ 02.00 മണി മുതൽ രാത്രി 10.00 മണി വരെയും നാളെ രാവിലെ 06.30 മണി മുതൽ ഉച്ചയ്ക്ക്‌ 02.00 മണി വരെയും തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് കേരള പോലീസ് അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക്‌ 02.00 മണി മുതൽ രാത്രി 10.00 മണി വരെ ശംഖുംമുഖം-ചാക്ക -പേട്ട-പള്ളിമുക്ക്‌-പാറ്റൂർ-ജനറൽ ആശുപത്രി- ആശാൻ സ്ക്വയർ: മ്യൂസിയം – വെള്ളയമ്പലം – കവടിയാർ […]

1 min read

ദേശീയപാത വികസനം: പ്രദേശവാസികൾക്ക് അസൗകര്യങ്ങൾ ഉണ്ടായാൽ പരിഹരിക്കും : മന്ത്രി ജി.ആർ അനിൽ

#കണിയാപുരം, പള്ളിപ്പുറം പ്രദേശങ്ങൾ മന്ത്രി സന്ദർശിച്ചു# ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കണിയാപുരം, പള്ളിപ്പുറം പ്രദേശത്തെ ജനങ്ങൾക്ക് യാത്രാക്ലേശം ഉണ്ടാകാത്ത രീതിയിൽ പരമാവധി സൗകര്യപ്രദമായ പരിഷ്കാരങ്ങൾ നടപ്പാക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ. കണിയാപുരം, പള്ളിപ്പുറം പ്രദേശത്ത് ജനങ്ങളെ നേരിട്ട് കണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. കണിയാപുരം ജംഗ്ഷന്റെ ഘടന ഇതിനകം രൂപകൽപ്പന ചെയ്തിട്ടുള്ളതിനാൽ ജംഗ്ഷനും കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയ്ക്കും ഇടയിൽ എലിവേറ്റഡ് കോറിഡോർ അനുവദിക്കാൻ സാധിക്കില്ലെന്ന് ദേശീയ പാത അതോറിറ്റി അറിയിച്ചതായി മന്ത്രി പറഞ്ഞു. മന്ത്രിയുടെ […]

1 min read

കേസ് മനഃപൂർവം കെട്ടിച്ചമച്ചത്: പോക്സോ കേസിൽ വിശദീകരണവുമായി വ്‌ളോഗർ മുകേഷ് എം നായർ

തിരുവനന്തപുരം: പോക്സോ കേസിൽ വിശദീകരണവുമായി വ്‌ളോഗർ മുകേഷ് എം നായർ രംഗത്ത്. കേസ് മനഃപൂർവം കെട്ടിച്ചമച്ചതാണെന്ന് മുകേഷ് എം നായർ പറയുന്നു. ഇത് കള്ളക്കേസാണെന്നും പണം തട്ടാനുള്ള ശ്രമമാണെന്നുമാണ് വ്ലോഗർ പറയുന്നത്. ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് മുകേഷിന്റെ പ്രതികരണം. ആസൂത്രണത്തിന് പിന്നിൽ കരിയർ വളർച്ചയിൽ അസൂയയുള്ള മറ്റ് വ്‌ളോഗർമാരെന്നും പോലീസ് അന്വേഷണത്തോട് സഹകരിക്കുമെന്നും മുകേഷ് വ്യകത്മാക്കി. അതേസമയം, പരാതിക്കാരിക്ക് 16 വയസ് മാത്രമേയുള്ളെന്നതിനാൽ റീൽസ് ചിത്രീകരിക്കാൻ അനുമതി വാങ്ങിയാൽപോലും കുറ്റകരമാണെന്നാണ് പൊലീസ് നിലപാട്. കുറിപ്പിന്റെ പൂർണ്ണ രൂപം;  നിങ്ങളെപ്പോലെ […]

1 min read

എൻ്റെ കേരളം പ്രദർശന വിപണന മേളയോടനുബന്ധിച്ച സബ് കമ്മിറ്റികളുടെ സംയുക്ത അവലോകന യോഗം ചേർന്നു.

എന്റെ കേരളം: അവലോകന യോഗം ചേർന്നു എൻ്റെ കേരളം പ്രദർശന വിപണന മേളയോടനുബന്ധിച്ച സബ് കമ്മിറ്റികളുടെ സംയുക്ത അവലോകന യോഗം തമ്പാനൂർ ശിക്ഷക് സദനിൽ ചേർന്നു. മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ അനിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം. മേളയോടനുബന്ധിച്ച് വിവിധ വകുപ്പുകളുടെ സ്റ്റോളുകൾ, ഫുഡ് കോർട്ട്, കലാസാംസ്കാരിക പരിപാടികൾ, പുസ്തകമേള, കാർഷിക വിപണന മേള, കുട്ടികളുടെ പാർക്ക് തുടങ്ങിയവ ക്രമീകരിക്കുന്നുണ്ട്. പത്താം വർഷത്തിലേക്ക് കടക്കുന്ന പിണറായി വിജയൻ സർക്കാരിന്റെ വികസന നേട്ടങ്ങളും ജനക്ഷേമപദ്ധതികളും ജനങ്ങളിലേക്ക് എത്തിക്കുന്നതിനാണ് പ്രദർശന വിപണനമേള […]

1 min read

ലഹരി സമൂഹത്തില്‍ പിടിമുറുക്കാന്‍ കാരണം കൂട്ടുത്തരവാദിത്വത്തിൽ നിന്നുളള പിന്മാറ്റം- സ്വാമി ഗുരുരത്നം ; തിരുവനന്തപുരം ശംഖുമുഖം ബീച്ചില്‍  ‘ലഹരിമുക്ത കേരളം‘ ക്യാമ്പെയിന് തുടക്കം

ലഹരി സമൂഹത്തില്‍ പിടിമുറുക്കാന്‍ കാരണം കൂട്ടുത്തരവാദിത്വത്തിൽ നിന്നുളള പിന്മാറ്റം- സ്വാമി ഗുരുരത്നം തിരുവനന്തപുരം : ഏറെ കാലങ്ങളായി നമ്മളെ പിടികൂടിയിരിക്കുന്ന വിപത്താണ് ലഹരി. അതിപ്പോള്‍ മറ്റുളളവരുടെ ജീവനെടുക്കാന്‍ തക്കവണ്ണം ശക്തി പ്രാപിച്ച് മറ നീക്കി പുറത്തുവന്നിരിക്കുന്നു. അതൊരു സുപ്രഭാതത്തില്‍ ഉണ്ടായതല്ല. അതു വന്ന വഴികളെ പലപ്പോഴും കണ്ടില്ല എന്നു നടിച്ചും നിരാകരിച്ചും കണ്ണടച്ചും അതിന്റെ പിറകെ പോകാന്‍ മെനക്കാടാതിരുന്നും കൂട്ടുത്തരവാദിത്വത്തില്‍ നിന്ന് ‍ ഒഴിഞ്ഞുമാറിയും കൈകള്‍ നിസഹായമാക്കിയും നമ്മള്‍ കാലങ്ങളായി നടത്തിയ നിരുത്തരവാദിത്വത്തിന്റെ ഫലമാണ് ലഹരിയായി, ഏറ്റവും […]

error: Content is protected !!