1 min read

തിരുവനന്തപുരം കല്ലമ്പലത്ത് കോളേജ് ഹോസ്റ്റലിൽ 13 കാരന് പീഡനം.

തിരുവനന്തപുരം:  തിരുവനന്തപുരം സ്വദേശിയായ വിദ്യാർഥി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.സംഭവത്തിൽ കോളേജിലെ വൈസ് പ്രിൻസിപ്പൽ അടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.  അതേ കോളെജിലെ വിദ്യാർഥികളായ കിളിമാനൂർ തട്ടത്തുമല സ്വദേശി ഷെമീർ (24), കല്ലമ്പലം തോട്ടയ്ക്കാട് സ്വദേശി മുഹ്സിൻ (22), അറബിക് കോളെജ് വൈസ് പ്രിൻസിപ്പൽ കല്ലമ്പലം സ്വദേശി റഫീഖ് (54) എന്നിവരാണ് അറസ്റ്റിലായത്. വിവരം മറച്ചുവെച്ചതിനാണ് കോളെജ് വൈസ് പ്രിൻസിപ്പളിനെ അറസ്റ്റ് ചെയ്തത്. കല്ലമ്പലത്തിനു സമീപം പ്രവർത്തിക്കുന്ന അറബിക് കോളേജ് ഹോസ്റ്റലിൽ താമസിച്ചിരുന്ന വിദ്യാർത്ഥിയാണ് […]

1 min read

കാര്യവട്ടം ഗവ. എൻജിനീയറിങ് കോളജ് റാഗിങ് : ഏഴു വിദ്യാർ‌ഥികൾക്ക് സസ്പെൻഷൻ

തിരുവനന്തപുരം ∙ കാര്യവട്ടം ഗവ. എൻജിനീയറിങ് കോളജിൽ ഒന്നാം വർഷ വിദ്യാർഥിയെ റാഗ് ചെയ്ത സംഭവത്തിൽ ഏഴു വിദ്യാർ‌ഥികൾക്ക് സസ്പെൻഷൻ. മൂന്നാം വർഷ വിദ്യാർഥികളായ ആറു പേർക്കെതിരെയും രണ്ടാം വർഷ വിദ്യാർഥിയായ ഒരാൾക്കെതിരെയുമാണ് നടപടി. അവസാന വർഷ ബിഎസ്‌സി വിദ്യാർഥികളായ അലൻ, അനന്തൻ, വേലു, ശ്രാവൺ, സൽമാൻ, ഇമ്മാനുവൽ, രണ്ടാം വർഷ വിദ്യാർഥി പാർഥൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സീനിയർ വിദ്യാർഥികൾ കൈകാലുകൾ കെട്ടിയിട്ട് ക്രൂരമായി മർദിക്കുകയായിരുന്നുവെന്നാണ് വിദ്യാർഥിയായ ബിൻസ് ജോസിന്റെ പരാതി. സീനിയർ വിദ്യാർഥികളായ 7 […]

1 min read

ബയോടെക്നോളജി ഒന്നാം വർഷ വിദ്യാർഥിക്കെതിരെ കാര്യവട്ടം ക്യാംപസിൽ നടന്ന ക്രൂരമായ റാഗിങ്ങിനു പിന്നിൽ എസ്എഫ്ഐക്കാരായ വിദ്യാർഥികളെന്ന് അമ്മ ബീന.

കോളജിൽ ഒരൊറ്റ രാഷ്ട്രീയമേയുള്ളൂ, വേറെ പാർട്ടികളില്ല. യൂണിയൻ ഓഫിസിൽ കൊണ്ടുപോയി മകനെ മർദിക്കണമെങ്കിൽ അത് എസ്എഫ്ഐക്കാർ തന്നെ ആയിരിക്കുമല്ലോയെന്നും അമ്മ മനോരമ ഓൺലൈനോട് പറഞ്ഞു. മകനു നീതി കിട്ടാൻ വേണ്ടി പോരാടും. പഴയതു പോലെ അവൻ പഠിക്കാൻ പോകുന്നത് കാണണം. എൻജിനീയറിങ്ങിനു പോകണമെന്നായിരുന്നു താൽപര്യം. മെറിറ്റിൽ അഡ്മിഷൻ കിട്ടിയില്ല. അല്ലാതെ പഠിക്കാനുള്ള സാമ്പത്തികസ്ഥിതിയില്ല. ഞങ്ങൾക്കും അതു വലിയ വിഷമമായിരുന്നു. മനസില്ലാ മനസോടെയാണ് അവൻ ബയോടെക്നോളജിക്ക് ചേർന്നത്. അടുത്ത വർഷം എൻജിനീയറിങ്ങിനു കയറുമെന്നൊക്കെ പറഞ്ഞാണ് കോളജിലേക്ക് പോയി തുടങ്ങിയത്. […]

1 min read

അരുവിക്കരയിൽ വസ്ത്ര നിർമ്മാണ പരിശീലന പരിപാടിക്ക് തുടക്കമായി

അരുവിക്കര മണ്ഡലത്തിൽ വനിതാ വിവിധോദ്ദേശ്യ വ്യവസായ സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ വനിതകൾക്ക് വസ്ത്ര നിർമ്മാണത്തിൽ പരിശീലനം നൽകുന്ന പരിപാടി ആരംഭിച്ചു. പരിശീലന പരിപാടിയുടെ ഉദ്ഘാടനം ആര്യനാട് പഞ്ചായത്ത് കൺവർജന്റ്സ് സെന്ററിൽ  ജി.സ്റ്റീഫൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.  കുടുംബശ്രീ പോലെ ദാരിദ്ര്യലഘൂകരണ പദ്ധതിയാണിതെന്നും 500 പേർക്ക് തൊഴിൽ നൽകുന്ന, ലാഭകരമായ ഒരു സൊസൈറ്റിയായി ഇതിനെ മാറ്റുമെന്നും എംഎൽഎ പറഞ്ഞു. വനിതകൾ വരുമാനദായകരായ കുടുംബങ്ങളുടെ ഉന്നമനം ലക്ഷ്യംവെച്ചുകൊണ്ട് ആരംഭിച്ചതാണ് വനിതാ വിവിധോദ്ദേശ്യ വ്യവസായ സഹകരണ സംഘം. സംഘത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കാണ് […]

1 min read

ആദ്യകാല ആശ്രമ പ്രവർത്തകൻ ജനാർദ്ദനൻ മേനോന് പ്രാര്‍ത്ഥനകളോടെ വിട

പോത്തൻകോട് : ശാന്തിഗിരി ‌ആശ്രമം സ്ഥാപക ഗുരു നവജ്യോതിശ്രീകരു‌ണാകരഗുരുവിന്റെ ആദ്യകാല ഗൃഹസ്ഥശിഷ്യരിലൊരാളായ ജി. ജനാർദ്ദനൻ മേനോന് പ്രാർത്ഥനകളോടെ വിട നൽകി ശാന്തിഗിരി പരമ്പര.  സ്പിരിച്ച്വല്‍ സോണ്‍ കോണ്‍ഫറൻസ് ഹാളില്‍ രാവിലെ 11 മണിയ്ക്ക് ആരംഭിച്ച പൊതുദര്‍ശനത്തില്‍ നൂറുകണക്കിന് പേരാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാൻ എത്തിയത്. ശാന്തിഗിരി പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക്  ജീവിതം പൂര്‍ണ്ണമായി സമര്‍പ്പിച്ച പ്രധാനിയെയാണ്  നഷ്ടമായതെന്ന് ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി  അനുശോചന സന്ദേശത്തില്‍ അറിയിച്ചു. തിരുവനന്തപുരം സതേണ്‍ എയര്‍കമാന്‍ഡ് വാറന്റ് ഓഫീസര്‍ കെ.എന്‍. കൃഷ്ണന്റെ […]

1 min read

ജില്ലാ ശുചിത്വമിഷനില്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കും യുജി/പിജി കഴിഞ്ഞവര്‍ക്കും ഇന്റേണ്‍ഷിപ്പിനായി അവസരം ഒരുക്കുന്നു.

ജില്ലാ ശുചിത്വമിഷനില്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കും യുജി/പിജി കഴിഞ്ഞവര്‍ക്കും ഇന്റേണ്‍ഷിപ്പിനായി അവസരം ഒരുക്കുന്നു. മാലിന്യമുക്ത നവകേരളം ക്യാമ്പയിന്‍, ആറ്റുകാല്‍ പൊങ്കാല എന്നിവയില്‍ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് നടത്തുന്ന ഐഎസി പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കാളികളാകാന്‍ ഇതിലൂടെ അവസരം ലഭിക്കുന്നു. ഇന്റേണ്‍ഷിപ്പിന് അവസരം കണ്ടന്റ് ക്രിയേഷന്‍, സോഷ്യല്‍വര്‍ക്ക്, മൊബൈല്‍ വീഡിയോ എഡിറ്റിംഗ്, പോസ്റ്റര്‍ ഡിസൈനിംഗ് എന്നീ മേഖലകളില്‍ താത്പര്യമുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ വിശദമായ ബയോഡേറ്റയോടുകൂടിയ അപേക്ഷകള്‍ 9496706636 എന്ന നമ്പറില്‍ വാട്ട്‌സാപ്പ് ചെയ്യുകയോ tsctrivandrum@yahoo.co.in എന്ന ഐഡിയില്‍ മെയില്‍ അയയ്ക്കുകയോ ചെയ്യണമെന്ന് […]

1 min read

നെടുമങ്ങാട് മുത്താരമ്മന്‍ ക്ഷേത്രം അമ്മന്‍കൊട മഹോത്സവം: മാർച്ച് 11 ന് പ്രാദേശിക അവധി

നെടുമങ്ങാട് മുത്താരമ്മന്‍ ക്ഷേത്രം അമ്മന്‍കൊട മഹോത്സവം : സംഘാടക സമിതി യോഗം ചേർന്നു സമാപന ദിവസമായ മാർച്ച് 11ന് പ്രാദേശിക അവധി മാർച്ച് 5 മുതൽ 11 വരെ നടക്കുന്ന നെടുമങ്ങാട് ശ്രീ മുത്താരമ്മന്‍ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ അമ്മന്‍കൊട മഹോത്സവത്തിന്റെസംഘാടക സമിതി യോഗം ചേർന്നു. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിലിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. നെടുമങ്ങാട് മേലാംകോട്, മുത്തുമാരിയമ്മൻ, മുത്താരമ്മൻ ക്ഷേത്രങ്ങളുടെ മഹോത്സവത്തിന് മികച്ച രീതിയിൽ എല്ലാവിധ ക്രമീകരണങ്ങളും സജ്ജീകരിക്കണമെന്ന് വിവിധ വകുപ്പ് ഉദ്യോഗസ്ഥർക്ക് […]

1 min read

വനം വകുപ്പ്, തിരുവനന്തപുരം ടിംബര്‍ സെയില്‍സ് ഡിവിഷന്റെ വിവിധ തടി ഡിപ്പോകളില്‍ ഇ-ലേലം

ഇ-ലേലം നടത്തുന്നു വനം വകുപ്പ്, തിരുവനന്തപുരം ടിംബര്‍ സെയില്‍സ് ഡിവിഷന്റെ കീഴിലുള്ള വിവിധ തടി ഡിപ്പോകളില്‍ ഇ-ലേലം നടത്തുന്നു. തേക്ക്, മറ്റു തടികള്‍ എന്നിവയാണ് ഇ-ലേലം ചെയ്യുന്നത്. തേക്കിന് 50,000 രൂപയും മറ്റിനങ്ങള്‍ക്ക് 25,000 രൂപയുമാണ് സമര്‍പ്പിക്കേണ്ടത്. തെന്മല, അച്ചന്‍കോവില്‍ തടി ഡിപ്പോകളില്‍ മാര്‍ച്ച് 6നും മുള്ളുമല, അച്ഛന്‍കോവില്‍ ഡിപ്പോകളിൽ 15നും അച്ചന്‍കോവില്‍, ആര്യങ്കാവ് തടി ഡിപ്പോകളില്‍ 24നും കുളത്തൂപ്പുഴ, മുള്ളുമല എന്നിവിടങ്ങളിൽ 29നുമാണ് ഇ-ലേലം നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെട്ട ഓഫീസുകള്‍, തിരുവനന്തപുരം തടി ഡിപ്പോ […]

1 min read

കുടുംബങ്ങൾ തമ്മിലുള്ള വഴക്കും ശത്രുതയും കുട്ടികളിലേക്കും വ്യാപിക്കുന്നു: അഡ്വ. പി. സതിദേവി

കുടുംബാംഗങ്ങൾ തമ്മിലുള്ള വഴക്കും ശത്രുതയും കുട്ടികളിലേക്കും വ്യാപിക്കുന്നതായി കേരള വനിതാ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി. തിരുവനന്തപുരം പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ കേരള വനിതാ കമ്മീഷൻ സംഘടിപ്പിച്ച തിരുവനന്തപുരം ജില്ലാതല അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു ചെയർപേഴ്സൺ. കുടുംബ വഴക്കിന്റെ പേരിൽ രക്ഷിതാക്കൾക്ക് ഇടയിലുള്ള ശത്രുത അവരുടെ കുട്ടികളിലേക്കും വ്യാപിക്കുന്ന സ്ഥിതിവിശേഷമാണ് ഇന്ന് സമൂഹത്തിലുള്ളത്. ബന്ധുക്കളുമായും സഹോദരങ്ങൾ തമ്മിലുമുള്ള കുടുംബവഴക്ക് വർദ്ധിച്ചുവരികയാണ്. മോശമായ ഭാഷയിലാണ് പലപ്പോഴും ഇവർ തർക്കിക്കുന്നത്. പരസ്യമായ ഭീഷണിപ്പെടുത്തലുകളുമുണ്ട്.ഇവരുടെ ശത്രുത കുടുംബാന്തരീക്ഷത്തിലേക്കും കടന്നുവരുന്നു. സംഘർഷഭരിതമായ അന്തരീക്ഷം […]

1 min read

ചിലങ്ക നൃത്തോത്സവത്തിന് തിരിതെളിഞ്ഞു

വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ സംഘടിപ്പിക്കുന്ന ചിലങ്ക നൃത്തോത്സവത്തിന് കൂത്തമ്പലത്തില്‍ തിരിതെളിഞ്ഞു. വി.കെ. പ്രശാന്ത് എം.എല്‍.എ നൃത്തോത്സവം ഉദ്ഘാടനം ചെയ്തു. വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ വെസ് ചെയര്‍മാന്‍ ജി.എസ്. പ്രദീപ് അധ്യക്ഷത വഹിച്ചു. സാംസ്‌കാരിക വകുപ്പു ഡയറക്ടര്‍ ദിവ്യ എസ് അയ്യര്‍, നൃത്തോത്സവം ക്യൂറേറ്റര്‍ കലാമണ്ഡലം വിമലമേനോന്‍, വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ മെമ്പര്‍ സെക്രട്ടറി പി.എസ്. മനേക്ഷ്, ഭരണസമിതി അംഗം സി.എന്‍. രാജേഷ് എന്നിവർ സംസാരിച്ചു. കലാമണ്ഡലം വിമലാ മേനോനെ, വി.കെ. പ്രശാന്ത് എം.എല്‍.എ ഉപഹാരം നല്‍കി ആദരിച്ചു. […]

error: Content is protected !!