1 min read

അവയവദാനത്തെ കുറിച്ചുള്ള മിഥ്യാധാരണകൾ മാറണം: ജില്ലാ കളക്ടർ

തിരുവനന്തപുരം: അവയവദാനം പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും അതിനെ കുറിച്ച് സമൂഹത്തിലുള്ള മിഥ്യാധാരണകൾ മാറേണ്ടതാണെന്നും ജില്ലാ കളക്ടർ അനു കുമാരി. കളക്ടറേറ്റിലെ ജീവനക്കാർക്കായി കെ സോട്ടോ നടത്തിയ അവയവദാന ബോധവൽക്കരണ ക്ലാസും രജിസ്ട്രേഷൻ ഡ്രൈവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കളക്ടർ. രക്തദാനം എത്ര തവണ വേണമെങ്കിലും നടത്താൻ നമ്മൾ തയ്യാറാണ്.പക്ഷേ അവയവദാനത്തിന്റെ കാര്യത്തിൽ ഇപ്പോഴും പുറകിലാണ്. ഒരാളുടെ ജീവൻ രക്ഷിക്കാൻ കഴിയുന്നത് മഹത്തായ കാര്യമാണ്. പാവപ്പെട്ടവരെ സഹായിക്കാൻ കഴിയുന്ന വലിയൊരു അവസരമാണ് അവയവദാനത്തിലൂടെ കിട്ടുന്നതെന്നും അവർ പറഞ്ഞു. മരിച്ചു കഴിഞ്ഞാലും നമ്മുടെ […]

1 min read

കരിക്കകം പൊങ്കാല: മദ്യവില്പന നിരോധിച്ചു

കരിക്കകം പൊങ്കാല: മദ്യവില്പന നിരോധിച്ചു കരിക്കകം ശ്രീ ചാമുണ്ടി ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് ഏപ്രില്‍ 9ന് ക്ഷേത്രത്തിനു സമീപത്തെ കഴക്കൂട്ടം ബിവറേജസ് ഔട്ട്‌ലെറ്റില്‍ മദ്യവില്‍ല്പന നിരോധിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ക്ഷേത്രത്തില്‍ പൊങ്കാല അര്‍പ്പിക്കാന്‍ എത്തുന്ന സ്ത്രീകളടക്കമുള്ള ഭക്തജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനും ക്രമസമാധാന പാലനം ഉറപ്പുവരുത്തുന്നതിനുമാണ് മദ്യവില്പന നിരോധിച്ചത്.

1 min read

പോത്തന്‍കോട്, പാവുക്കോണം, വാവറയമ്പലം, ബി.എസ്.എന്‍.എല്‍ എക്‌സ്‌ച്ചേഞ്ചിന് സമീപം എന്നിവിടങ്ങളിൽ അനധികൃത കച്ചവടത്തിനായി സൂക്ഷിച്ചിരുന്ന 188 ഗ്യാസ് സിലിണ്ടറുകള്‍ പിടിച്ചെടുത്തു.

അനധികൃത ഗ്യാസ് സിലിണ്ടറുകള്‍ പിടിച്ചെടുത്തു പോത്തന്‍കോട്, പാവുക്കോണം, വാവറയമ്പലം, ബി.എസ്.എന്‍.എല്‍ എക്‌സ്‌ച്ചേഞ്ചിന് സമീപം എന്നിവിടങ്ങളിൽ അനധികൃത കച്ചവടത്തിനായി സൂക്ഷിച്ചിരുന്ന 188 ഗ്യാസ് സിലിണ്ടറുകള്‍ പിടിച്ചെടുത്തു. താലൂക്ക് സപ്ലൈ ഓഫീസര്‍ ബീന ഭദ്രന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പ്രദേശത്ത് അനധികൃതമായി ഗ്യാസ് സിലിണ്ടറുകള്‍ കച്ചവടം നടത്തുന്നതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പിടിച്ചെടുത്തവയില്‍ വിവിധ ഓയില്‍ കമ്പനികളുടെ ഗാര്‍ഹിക, വാണിജ്യ സിലിണ്ടറുകള്‍ ഉണ്ടായിരുന്നു. ഇവ കൃത്യമായ സുരക്ഷാ സംവിധാനങ്ങള്‍ പാലിക്കാതെയും ലൈസന്‍സ് ഇല്ലാതെയുമാണ് സൂക്ഷിച്ചിരുന്നതെന്ന് കണ്ടെത്തി. പിടിച്ചെടുത്ത സിലിണ്ടറുകള്‍ […]

1 min read

തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിട്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ)യിൽ എം.ബി.എ പ്രവേശനം

എം.ബി.എ പ്രവേശനം സഹകരണ വകുപ്പിന് കീഴിലുള്ള സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിട്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) എം.ബി.എ (ഫുള്‍ടൈം) 2025-27 ബാച്ചിലേയ്ക്ക് അഡ്മിഷന്‍ ആരംഭിച്ചു. അഭിമുഖം ഏപ്രില്‍ 5ന് രാവിലെ 10 മുതല്‍ കിക്മ കോളേജ് ക്യാമ്പസില്‍ നടത്തും. കേരള സര്‍വകലാശാലയുടെയും, എ.ഐ.സി.ടി.യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്‌സര കോഴ്‌സില്‍ ലോജിസ്റ്റിക്‌സ്, ബിസിനസ് അനലിറ്റിക്‌സ്, ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്‌സ് എന്നിവയില്‍ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്കും ഫിഷറീസ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുള്ള […]

1 min read

തമ്പാനൂരിൽ കെഎസ്ആർടിസി ബസും പ്രൈവറ്റ് ബസും കൂട്ടിയിടിച്ച് വൻ അപകടം.

തിരുവനന്തപുരം:  അപകടത്തിൽ 21 പേർക്ക് പരുക്കേറ്റു. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. തമ്പാനൂർ ഫ്ലൈ ഓവറിൽ വച്ചാണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ഫ്ലൈ ഓവറിൽ വച്ച് സ്വകാര്യ ബസിൽ ഇടിക്കുകയായിരുന്നു. ഡ്രൈവർ അടക്കം പതിനഞ്ചോളം യാത്രക്കാ‍ർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ട്. പരികേറ്റവരെ മെഡിക്കൽ കോളേജിലും ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തെ തുട‍ർന്ന് പ്രദേശത്ത് ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. ഡ്രൈവർ ഉറങ്ങിപോയതാകാം അപകടത്തിനു കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

1 min read

പെരുമല സ്വദേശി അഫാന്റെ കൊടുംക്രൂരതകളും കൂട്ടക്കൊലപാതകവും…….

തിരുവനന്തപുരം ∙ സ്വന്തം അമ്മയെ കഴുത്തുഞെരിച്ചു കൊല്ലാൻ ശ്രമിക്കുക, അതു പരാജയപ്പെട്ടപ്പോൾ ചുറ്റിക വാങ്ങിച്ചു വന്നു തലയ്ക്കടിച്ചു കൊല്ലാൻ ശ്രമിക്കുക. അമ്മ കൊല്ലപ്പെട്ടെന്നു കരുതി അഫാൻ പോയതു പാങ്ങോട് ഒറ്റയ്ക്കു താമസിക്കുന്ന 88 വയസ്സുകാരിയായ അച്ഛമ്മയുടെ വീട്ടിലേക്കാണ്. കയ്യിലുള്ള ചുറ്റികകൊണ്ടു ഇവരെ തലയ്ക്കടിച്ചു കൊന്നു. പിന്നീടു കൂനൻവേങ്ങയിലെത്തി അച്ഛന്റെ ജ്യേഷ്ഠനെയും ഭാര്യയെയും കൊലപ്പെടുത്തി. സ്വന്തം വീട്ടിൽ മടങ്ങിയെത്തിയപ്പോൾ കണ്ട 13 വയസ്സുകാരനായ ഇളയ സഹോദരനെ തലയ്ക്കടിച്ചു കൊന്നു. പെൺസുഹൃത്ത് അനാഥമായി പോകുമോ എന്ന ഭയത്തിലാണ് അവരെ വീട്ടിലേക്കു […]

1 min read

എപോക്ക് 25ന്  തുടക്കമായി

തിരുവനന്തപുരം : മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന ഇന്റർ കോളേജ് ടെക്നോ ആർട്ട് ഫെസ്റ്റിവലായ എപോക്ക് 25ന്  മനാറുൽ ഹുദാ ട്രസ്റ്റിന് കീഴിൽ പ്രവർത്തിക്കുന്ന എ സി ഇ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ തുടക്കമായി.  മൂന്ന് ദിവസത്തെ സാംസ്കാരിക, സാങ്കേതിക, കലാപരമായ ആഘോഷങ്ങളുടെ ഉദ്ഘാടനം പ്രശസ്ത നടനും സംവിധായകനുമായ അരുൺ സോൾ നിർവ്വഹിച്ചു. യുവമനസ്സുകളെ രൂപപ്പെടുത്തുന്നതിൽ സാംസ്കാരിക മേളകൾക്ക് അതി പ്രധാനമായ പങ്ക് വഹിക്കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.ജില്ലയിലെ വിവിധ കോളേജുകളിൽ നിന്നുളള വിദ്യാർത്ഥി വിദ്യാർത്ഥിനികളാണ് മൂന്ന് ദിവസങ്ങളിലായി […]

1 min read

സംസ്ഥാനത്ത് ബിജെപിയെ ആര് നയിക്കും : രണ്ടു ദിവസത്തിനുള്ളില്‍ അറിയാം.

തിരുവനന്തപുരം∙ ഇന്നും നാളെയുമായി ഡല്‍ഹിയില്‍ സംസ്ഥാന പ്രസിഡന്റുമാരുടെ സെലക്ഷന്‍ നടപടികള്‍ പൂര്‍ത്തിയാകും. മണിപ്പുരില്‍ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നതു മൂലമാണ് സംസ്ഥാന പ്രസിഡന്റുമാരുടെ തിരഞ്ഞെടുപ്പ് പ്രക്രിയ വൈകുന്നതെന്നാണ് സൂചന. രാജസ്ഥാനില്‍ നിലവിലുള്ള പ്രസിഡന്റ് മദന്‍ റാത്തോഡിനെതന്നെ ഇന്നു വീണ്ടും അധ്യക്ഷനായി തിരഞ്ഞെടുത്തു. കേരളത്തില്‍ എം.ടി.രമേശിനു തന്നെയാണ് മുന്‍ഗണന എന്ന് മുതിര്‍ന്ന ബിജെപി നേതാക്കള്‍ പറയുന്നു. അഞ്ചു വര്‍ഷം സ്ഥാനത്തു തുടര്‍ന്നവര്‍ ഒഴിയണമെന്ന മാനദണ്ഡപ്രകാരം കെ.സുരേന്ദ്രന്‍ ഒഴിയേണ്ടതാണ്. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പ് വരെ തുടരട്ടെ എന്നു തീരുമാനിക്കാനും […]

1 min read

ഒൻപതാം ക്ലാസ് വിദ്യാർത്ഥി വീടിനുള്ളിൽ മരിച്ച നിലയിൽ.

തിരുവനന്തപുരത്ത് ഒൻപതാം ക്ലാസ് വിദ്യാർത്ഥി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. വെങ്ങാനൂരിലാണ് സംഭവം. 14 വയസ്സുകാരനായ അലോക്നാഥൻ ആണ് മരിച്ചത്. വീടിനുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ കഴുത്തിൽ പാടുകൾ ഉണ്ടായിരുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വെങ്ങാനൂർ വില്ലേജ് ഓഫീസിന് സമീപത്തെ വീട്ടിലാണ് സംഭവം. ഇന്ന് രാവിലെ 7 മണിക്കാണ് സംഭവം നടന്നത്. മൊട്ടമൂട് ചിന്മയ സ്കൂളിലെ വിദ്യാർത്ഥിയാണ് അലോകനാഥൻ. ഏത് രീതിയിലാണ് മരണം സംഭവിച്ചതെന്ന് പൊലീസിന് കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മാത്രമേ […]

1 min read

ആറ്റുകാല്‍ പൊങ്കാല: അന്നദാന൦-  മാര്‍ഗനിര്‍ദ്ദേശങ്ങള്‍

ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് പൊങ്കാലയ്‌ക്കെത്തുന്ന  ഭക്തജനങ്ങള്‍ക്കും  തീര്‍ത്ഥാടകര്‍ക്കും  പൊതുജനങ്ങള്‍ക്കും പൂര്‍ണമായ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനായി എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ പ്രവര്‍ത്തിക്കാവൂ എന്ന് തിരുവനന്തപുരം സബ് കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നിര്‍ദേശിച്ചു. എല്ലാ ഹോട്ടലുകളും ഭക്ഷ്യസുരക്ഷാ ലൈസന്‍സിന്റെ / രജിസ്‌ട്രേഷന്റെ പകര്‍പ്പ് സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കേണ്ടതാണ്. സ്ഥാപനങ്ങളിലെ ജീവനക്കാര്‍ പരിശോധനാ സമയങ്ങളില്‍ മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. പൊങ്കാലയുടെ ഭാഗമായി ഭക്ഷ്യസംരംഭകര്‍ , പാചകത്തൊഴിലാളികള്‍ എന്നിവര്‍ക്കായി ഭക്ഷ്യ സുരക്ഷാ വകുപ്പ് മാര്‍ച്ച് ഒന്നിന് രാവിലെ […]

error: Content is protected !!