1 min read

പൂനിലാവ് ആർട്സ് & സ്പോർട്സ് ക്ലബിന്റെ മെംബർഷിപ്പ് കാമ്പെയ്ൻ ഉദ്ഘാടനവും യുവ പ്രതിഭകൾക്ക് പുരസ്കാര വിതരണവും ഇന്ന്

മെംബർഷിപ്പ് കാമ്പെയ്ൻഉദ്ഘാടനവും പുരസ്കാര വിതരണവും ഇന്ന് ഇടവ: അൻപത് വർഷത്തിലേറെ പാരമ്പര്യുമുള്ള പൂനിലാവ് ആർട്സ് & സ്പോർട്സ് ക്ലബിന്റെ രജിസ്ട്രേഷൻ പുതുക്കിയതിനു ശേഷമുളള മെംബർഷിപ്പ് കാമ്പെയ്ൻ ഉദ്ഘാടനവും യുവപ്രതിഭകൾക്ക് സ്വീകരണവും പുരസ്കാര വിതരണവും വാർഡ് മെംബർ റെജിന ഉദ്ഘാടനം ചെയ്യും. പുന്നകുളം പ്രദേശത്ത് നിന്നും 2025-26 സംസ്ഥാന സ്കൂൾ കലാകായിക മേളകളിൽ പങ്കെടുത്ത് ഉന്നത വിജയങ്ങൾ കരസ്ഥമാക്കിയ യുവപ്രതിഭകൾക്കാണ് സ്വീകരണവും പുരസ്കാരവും ലഭിക്കുക. 2026 ജനുവരി 26 ഉച്ചക്ക് ശേഷം 2.30ന് പുന്നകുളം ജിഹാദുൽ ഇസ്ലാം മദ്റസ്സ […]

1 min read

ശാന്തിഗിരിയിലെ ആദ്യ സിഖ് കുടുംബാംഗം രഖ് ബീർ സിംഗ് സിദ്ധു അന്തരിച്ചു.

ശാന്തിഗിരിയിലെ ആദ്യ സിഖ് കുടുംബാംഗം രഖ് ബീർ സിംഗ് സിദ്ധു അന്തരിച്ചു പോത്തൻകോട് (തിരുവനന്തപുരം): ശാന്തിഗിരി പരമ്പരയിലെ ആദ്യ സിഖ് കുടുംബാംഗമായ രഖ് ബീർ സിംഗ് സിദ്ധു (90) ജനുവരി 22 വ്യാഴാഴ്ച വൈകിട്ട് 5.47 ന് ദിവംഗതനായി.ഇന്ത്യൻ എയർഫോഴ്‌സിലെ ഓഫീസറായി സേവനം അനുഷ്ഠിച്ച ശേഷം അലഹബാദ് ബാങ്കിൽ ചീഫ് കാഷ്യറായി പ്രവർത്തിച്ചു.നാളെ (ജനുവരി 25, ഞായറാഴ്ച) രാവിലെ 11 മണിക്ക് സ്പിരിച്വൽ സോൺ കോൺഫറൻസ് ഹാളിൽ പൊതുദർശനം നടക്കും. തുടർന്ന് ഉച്ചയ്ക്ക് 1 മണിക്ക് കഴക്കൂട്ടം […]

1 min read

തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജില്‍ നാലു മുതല്‍ 12 വയസുവരെയുള്ള കുട്ടികളിലെ ചില പ്രത്യേക ഭക്ഷണ ശീലങ്ങള്‍ക്ക് സൗജന്യ ചികിത്സ

തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജില്‍ നാലു മുതല്‍ 12 വയസുവരെയുള്ള കുട്ടികളിലെ ചില പ്രത്യേക ഭക്ഷണ ശീലങ്ങള്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്നു. ചില പ്രത്യേക ഭക്ഷണങ്ങള്‍ മാത്രം തിരഞ്ഞെടുത്ത് കഴിക്കുക, ഭക്ഷണം കഴിക്കാനുള്ള താത്പര്യക്കുറവ്, നിറം, ഗന്ധം, രുചി എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഭക്ഷണ രീതി, ശരീര ഭാരം കുറയുന്ന അവസ്ഥ, തുടങ്ങിയ അവസ്ഥകള്‍ക്കാണ് ചികിത്സ നല്‍കുന്നത്. ചികിത്സ ആവശ്യമുള്ളവര്‍ തിങ്കള്‍ മുതല്‍ ശനിവരെയുള്ള ദിവസങ്ങളില്‍ ആശുപത്രിയില്‍ നേരിട്ട് എത്തുകയോ 9420202830 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യുക.

1 min read

പോത്തൻകോട് ശാന്തിഗിരി വിദ്യാഭവനിൽ സോൾ ലൈറ്റ് വായനപ്പെട്ടി-സംസ്ഥാനതല സമ്മാന വിതരണോദ്ഘാടനം നടന്നു

പോത്തൻകോട് :സോൾ ലൈറ്റ് ഇന്റർനാഷണൽ ഓർഗനൈസേഷൻ സ്കൂൾ മിഷന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ വിവിധ സ്കൂളുകളിൽ സ്ഥാപിച്ചിട്ടുള്ള വായനപ്പെട്ടിയുടെ 2026 സംസ്ഥാനതല സമ്മാനവിതരണം പോത്തൻകോട് ശാന്തിഗിരി വിദ്യാഭവൻ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പരിപാടി ഉദ്ഘാടനം ചെയ്തു. ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്കൂളിൽ ചേർന്ന സമ്മേളനത്തിൽ സോൾ ലൈറ്റ് വേളാവൂർ മേഖലാ പ്രസിഡന്റ് ചന്ദ്രകുമാർ എസ്.എസ് അധ്യക്ഷത വഹിച്ചു. സോൾ ലൈറ്റ് ജനറൽ സെക്രട്ടറി അനിൽ ചേർത്തല മുഖ്യപ്രഭാഷണം നടത്തി. സോൾ ലൈറ്റ് […]

1 min read

പറന്നുയരാം കരുത്തോടെ ഇന്ന് ആരംഭിക്കും.മന്ത്രിസഭയിലെ എല്ലാ വനിതാ മന്ത്രിമാരും പങ്കെടുക്കുന്ന പരിപാടിയിൽ കാമ്പയിൻ അംബാസിഡറായി നടി മഞ്ജുവാരിയർ എത്തും

കേരള വനിതാ കമ്മീഷൻ നടപ്പാക്കുന്ന “പറന്നുയരാം കരുത്തോടെ” കാമ്പയിന്റെ സംസ്ഥാനതല ഉദ്‌ഘാടനംഇന്ന് (തിങ്കളാഴ്ച്ച,19 )ഉച്ചയ്ക്ക് 3 ന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ വനിതാ ശിശുവികസന, ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ് നിർവഹിക്കും. ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു, ക്ഷീര, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി എന്നിവർ പങ്കെടുക്കും. കാമ്പയിൻ അംബാസിഡറായി നടി മഞ്ജുവാരിയർ എത്തും. ജീവിത പ്രതിസന്ധികളെ തരണം ചെയ്യാൻ സ്ത്രീകളെ പ്രാപ്തരാക്കുക, അവരുടെ മനക്കരുത്ത് വർധിപ്പിക്കുക എന്നീ […]

1 min read

കേരളത്തിന്റെ വികസനത്തിന്  അഡ്നൈഡൽ സ്കൂളുകൾ നൽകിയിട്ടുള്ള പങ്ക് വളരെ വലുതാണെന്ന് ബിജു പ്രഭാകർ ഐഎഎസ്

തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തിന് സംസ്ഥാനത്തെ അഡ്നൈഡൽ സ്കൂളുകൾ നൽകിയിട്ടുള്ള പങ്ക് വളരെ വലുതാണെന്ന് മുൻ ഡിപിഐ യും തിരുവനന്തപുരം ജില്ലാ കളക്ടറും ആയിരുന്ന ബിജു പ്രഭാകർ ഐഎഎസ്. പ്രാഥമിക വിദ്യാഭ്യാസവും സെക്കണ്ടറി വിദ്യാഭ്യാസവും തൊഴിൽ അതിഷ്ഠിതവും ഗുണമേന്മയുള്ളതും ആയാൽ മാത്രമേ മലയാളികൾക്ക് സർവ മേഖലയിലും വിജയം കൈവരിക്കാനാ കൂ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുവനന്തപുരം ജില്ലയിൽ അത്തരത്തിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുന്നതിൽ ആദ്യ പട്ടികയിൽ കണ്ണശ മിഷൻ സ്കൂൾ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കണ്ണശ സ്കൂളിന്റെ 36 […]

1 min read

അടിസ്ഥാന സൗകര്യ വികസനത്തിൽ കേരളം നടത്തിയത് സമാനതകളില്ലാത്ത മുന്നേറ്റം: മന്ത്രി ജി.ആർ അനിൽ

അടിസ്ഥാന സൗകര്യ വികസനത്തിൽ സംസ്ഥാന സർക്കാരിൻ്റെ നേതൃത്വത്തിൽ കേരളം നടത്തിയത് സമാനതകളില്ലാത്ത മുന്നേറ്റമാണെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിൽ. കായ്പ്പാടി – വലിയവിള സന്നഗർ റോഡ്, പരവൂർകോണം എസ്എൻഡിപി റോഡ്, ആറാം കല്ല് കുന്തിരിക്കകുഴി പൈപ്പ് ലൈൻ റോഡ് എന്നിവയുടെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കക്ഷി രാഷ്ട്രീയ ഭേദമില്ലാതെയാണ് സർക്കാർ ജനങ്ങളിലേക്ക് വികസനം എത്തിച്ചത്. ഇതുവരെയുള്ള കേരളത്തിൻ്റെ ചരിത്രം പരിശോധിച്ചാൽ 2000 രൂപ എന്ന ഏറ്റവും വലിയ ക്ഷേമപെൻഷൻ തുക ജനങ്ങൾക്ക് […]

1 min read

വഴിയാത്രക്കാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ച് ഫോണും ബാഗും പിടിച്ചു പറിച്ച പ്രതികൾ പിടിയിൽ

വഴിയാത്രക്കാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ച് ഫോണും ബാഗും പിടിച്ചു പറിച്ച പ്രതികൾ പിടിയിൽബാലരാമപുരം തലയിൽ സിഎസ്ഐ പള്ളിക്ക് സമീപം കരിംപ്ലാവു വിള പുത്തൻവീട്ടിൽ ഇശക്കിമുത്തു മകൻ മണികണ്ഠൻ, പൂഴിക്കുന്ന് എസ്റ്റേറ്റിനു സമീപം അബൂബക്കർ മകൻ ഷാജീർ എന്നിവരാണ് പൊലീസിന്റെ തമ്പാനൂർ പിടിയിലായത്. വെള്ളിയാഴ്ചയാണ് സംഭവം. കോഴിക്കോട് നിന്നും ജോലി കഴിഞ്ഞു തമ്പാനൂരിൽ എത്തി വീട്ടിലേക്ക് പോകാനായി അരിസ്റ്റ ജംഗ്ഷനിലേക്ക് നടന്നുപോയ തൊളിക്കോട് സ്വദേശി ഉമ്മർഖാന് നേരെയാണ് പാർത്ഥാസ് ടെക്സ്റ്റൈൽസിന് സമീപം വച്ച് ആക്രമണം ഉണ്ടായത് ഓട്ടോറിക്ഷയിൽ എത്തിയ പ്രതികൾ […]

1 min read

വെള്ളപ്പാണ്ടിന് സൗജന്യ ചികിത്സ

20നും 50നും മധ്യേ പ്രായമുള്ള വ്യക്തികളിൽ ഉണ്ടാകുന്ന വെള്ളപ്പാണ്ട് രോ​ഗത്തിന് ​ഗവ ആയുർവേദ ആശുപത്രിയിൽ​ ഗവേഷണാടിസ്ഥാനത്തിൽ സൗജന്യ ചികിത്സ നൽകും. ഒന്നാം നമ്പർ ഒ.പിയിൽ ചൊവ്വ, വെള്ളി ദിവസങ്ങളിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയാണ് ചികിത്സ. ഫോൺ: 9400311013, 8281591013

1 min read

വെള്ളയമ്പലം ടാങ്കിൽ നിന്നുള്ള വിതരണപരിധിയിൽ വരുന്ന ഭാഗങ്ങളിൽ ഇന്നും നാളെയും ജലവിതരണം ഭാഗികമായി തടസ്സപ്പെടും

തിരുവനന്തപുരം: അരുവിക്കര 72 എംഎൽഡി ജല ശുദ്ധീകരണ ശാലയിലെ ഫിൽറ്റർ ബെഡ് മെയിൻ വാൽവിലുണ്ടായ ചോർച്ച പരിഹരിക്കുന്നതിനായി ഫിൽറ്റർ ബെഡിന്റെ പ്രവർത്തനം നിർത്തിവയ്ക്കേണ്ടിവന്നതിനാൽ വെള്ളയമ്പലം ടാങ്കിൽനിന്നുള്ള വിതരണപരിധിയിൽ വരുന്ന വെള്ളയമ്പലം, പാളയം, വഴുതയ്ക്കാട്, നന്താവനം, ആയുർവേദ കോളേജ്, ജിപിഒ, സ്റ്റാച്യു തുടങ്ങിയ സ്ഥലങ്ങളിൽ ഇന്ന് (17.01.2026) കുടിവെള്ള വിതരണത്തിൽ ഭാഗികമായി തടസ്സം അനുഭവപ്പെടുന്നുണ്ട്. നാളെ (18.01.2026) രാത്രി പത്തു മണി വരെ ഈ തടസ്സം ഉണ്ടായിരിക്കുമെന്നു വാട്ടർ അതോറിറ്റി അറിയിച്ചു.

error: Content is protected !!