1 min read

നേമം വിക്ടറി സ്കൂളുകളുടെ ഡയമണ്ട് ജൂബിലി സമാപനം ജനുവരി 9 ന് സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യും

നേമം: നേമം വിക്ടറി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ (VHSS Nemom) എഴുപത്തഞ്ചാം വാർഷിക ആഘോഷങ്ങളുടെ (ഡയമണ്ട് ജൂബിലി) സമാപന സമ്മേളനം (2026 ജനുവരി 09, വെള്ളി) നടക്കും. രാവിലെ 9:30-ന് സ്കൂൾ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ബഹുമാനപ്പെട്ട കേരള നിയമസഭാ സ്പീക്കർ ശ്രീ. എ.എൻ. ഷംസീർ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. 75 വർഷത്തെ വിദ്യാഭ്യാസ മികവിന്റെ പാരമ്പര്യമുള്ള സ്കൂളിന്റെ ഈ സുപ്രധാന നാഴികക്കല്ല് ആഘോഷിക്കാൻ ജനപ്രതിനിധികളും പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ചടങ്ങിൽ സംബന്ധിക്കും. […]

1 min read

ശബരിമലയില്‍ നഷ്ടപ്പെട്ട സ്വര്‍ണ്ണം എവിടെപ്പോയി? പ്രത്യേക അന്വേഷണ സംഘത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് സ്വാധീനിക്കുന്നു – രമേശ്‌ ചെന്നിത്തല

പ്രതിപക്ഷ നേതാവ് സഭാ നേതാക്കളെ കണ്ടതില്‍ ഒരു തെറ്റുമില്ല ശബരിമല സ്വര്‍ണ്ണപ്പാളിമോഷണത്തില്‍ നഷ്ടപ്പെട്ട സ്വര്‍ണ്ണം ഇതുവരെ കണ്ടെത്തിയിട്ടില്ല. എവിടെയാണ് സ്വര്‍ണ്ണം എന്ന് ഇതുവരെ കണ്ടുപിടിക്കാന്‍ പ്ര്‌ത്യേക അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. തൊണ്ടിമുതല്‍ എവിടെ എന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം പറയാന്‍ എസ്‌ഐടിക്ക് കഴിഞ്ഞിട്ടില്ല. ജ്വല്ലറിയുടമ ഗോവര്‍ദ്ധന്റെ കയ്യിലുള്ള 300 ഗ്രാം മാത്രമല്ലല്ലോ നഷ്ടപ്പെട്ട സ്വര്‍ണ്ണം. പ്രവാസി വ്യവസായി ഇതുമായി ബന്ധപ്പെട്ട് സൂചനകള്‍ നല്‍കിയെന്നാണ് ഞാന്‍ മനസിലാക്കിയിരിക്കുന്നത്. ശരിയായ അന്വേഷണം നടത്തിയാല്‍ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തുവരുമെന്നാണ് അദ്ദേഹം ഇപ്പോഴും […]

1 min read

മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു : ജനറൽ ആശുപത്രി ഒ.പി. കൗണ്ടർ പരാതികൾക്ക് പരിഹാരമായി

തിരുവനന്തപുരം : ജനറൽ ആശുപത്രിയിലെ ഒ. പി. വിഭാഗം പരാതിക്കിടയില്ലാത്ത വിധം പ്രവർത്തിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് മനുഷ്യാവകാശ കമ്മീഷന് ഉറപ്പു നൽകി. കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ ഇടപെടലിനെ തുടർന്നാണ് നടപടി. ജനറൽ ആശുപത്രിയിലെ ഒ. പി. യുടെ പ്രവർത്തനത്തിലെ അപാകതകളെകുറിച്ച് പ്രസിദ്ധീകരിച്ച പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ കേസെടുത്ത് തുടർനടപടികൾ സ്വീകരിക്കാൻ സൂപ്രണ്ടിന് നിർദ്ദേശം നൽകിയിരുന്നു. ഒ. പി. ടിക്കറ്റ് എടുക്കാൻ രണ്ടിടങ്ങളിലായി സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളതായി റിപ്പോർട്ടിൽ പറഞ്ഞു. സ്പെഷ്യാലിറ്റി ഒ. പി. യുള്ള […]

1 min read

വനിതാ കമ്മീഷൻ സിറ്റിംഗ് : 52 പരാതികൾ പരിഹരിച്ചു

തിരുവനന്തപുരം തൈക്കാട് റസ്റ്റ് ഹൗസിൽകഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന വനിതാ കമ്മീഷൻ സിറ്റിങ്ങിൽ ആകെ 380 പരാതികൾ പരിഗണിച്ചു. ഇതിൽ 52 എണ്ണം പരിഹരിച്ചു. 24 എണ്ണത്തിൽ റിപ്പോർട്ട് തേടി. 4 പരാതികൾ കൗൺസിലിങിന് വിട്ടു. ശേഷിക്കുന്ന 300 പരാതികൾ അടുത്ത അദാലത്തിൽ പരിഗണിക്കും.സിറ്റിങ്ങിൽ കമീഷൻ അധ്യക്ഷ അഡ്വ പി സതീദേവി, അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രൻ , അഡ്വ. എലിസബെത്ത് മാമ്മൻ മത്തായി , അഡ്വ. പി കുഞ്ഞായിഷ , ഡയറക്ടർ ഷാജി സുഗുണൻ, സി […]

1 min read

നേമം വിക്ടറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ “STEPS AGAINST DRUGS” എന്ന സന്ദേശം നൽകി മാനവീയം വീഥി മുതൽ സ്കൂൾ അങ്കണം വരെ മാരത്തോൺ സംഘടിപ്പിച്ചു

നേമം വിക്ടറി സ്കൂളിന്റെ ഡയമണ്ട് ജൂബിലിയോട നുബന്ധിച്ചു “സ്റ്റെപ്സ് എഗൈൻസ്റ് ഡ്രഗ്സ്” എന്ന സന്ദേശവുമായി മാനവീയം വീഥി മുതൽ നേമം സ്കൂൾ അങ്കണം വരെ നയിച്ച മാരത്തോൺ  ” വാക റൺ “മാനവിയം വീഥിയിൽ ഫ്ലാഗ് ഓഫ്‌ ചെയ്തു. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ തിരുവനന്തപുരം, ഷിബു PL, SPC, ADNO ഷിബു, ഡി. സി,.പി അഡ്മിൻ ആൻഡ് ക്രൈം TVM സിറ്റി സുൽഫിക്കർ എന്നിവർ ഫ്ലാഗ് ഓഫ് ചെയ്ത്, ദീപശിഖ കായിക അധ്യാപകനായ Dr. സുനന്ത് ടി […]

1 min read

തിരുവനന്തപുരം: ചന്ദ്രിക ചീഫ് ഫോട്ടോഗ്രാഫർ കെ ഗോപകുമാർ (58) കാരയ്ക്കാമണ്ഡപത്തിനു സമീപം വാഹനാപകടത്തിൽ മരിച്ചു

തിരുവനന്തപുരം: ചന്ദ്രിക ചീഫ് ഫോട്ടോഗ്രാഫർ കെ ഗോപകുമാർ (58) കാരയ്ക്കാമണ്ഡപത്തിനു സമീപം വാഹനാപകടത്തിൽ മരിച്ചു. ഗോപകുമാർ സഞ്ചരിച്ചിരുന്ന ബൈക്കിൽ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന ഭാര്യ ബിന്ദുവിന് പരുക്കേറ്റു. ഗോപകുമാറിൻ്റെ ഭൗതികദേഹം ഇപ്പോൾ പിആർഎസ് ആശുപത്രിയിൽ

1 min read

ഗാന്ധിഭവന്‍ ടി.പി. മാധവന്‍ നാഷണല്‍ അവാര്‍ഡ്പത്മശ്രീ മധുവിന് സമ്മാനിച്ചു

തിരുവനന്തപുരം : താരസംഘടന അമ്മയുടെ പ്രഥമ സെക്രട്ടറിയും ഗാന്ധിഭവന്‍ കുടുംബാംഗവുമായിരുന്ന അന്തരിച്ച ചലച്ചിത്രതാരം ടി.പി. മാധവന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ചലച്ചിത്രലോകത്തെ സമഗ്രസംഭാവനകള്‍ക്കായി ഗാന്ധിഭവന്‍ ഏര്‍പ്പെടുത്തിയ പ്രഥമ ഗാന്ധിഭവന്‍-ടി.പി. മാധവന്‍ നാഷണല്‍ അവാര്‍ഡ് പത്മശ്രീ മധുവിന് സമ്മാനിച്ചു. 25000/ രൂപയും ഫലകവും അടങ്ങുന്ന അവാര്‍ഡ് ഗാന്ധിഭവന്‍ സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായ പുനലൂര്‍ സോമരാജന്റെ നിര്‍ദ്ദേശപ്രകാരം ഗാന്ധിഭവന്‍ ഭാരവാഹികളായ ഡോ. ഷാഹിദാ കമാല്‍, ജി. ഭുവനചന്ദ്രന്‍, ഡോ. വിന്‍സെന്റ് ഡാനിയേല്‍, ബി. ശശികുമാര്‍, വി.സി. സുരേഷ്, മണക്കാട് രാമചന്ദ്രന്‍ എന്നിവര്‍ […]

1 min read

ലഹരിക്കെതിരെയുള്ള ചുവടുവെയ്പ്പുമായി നേമം വിക്ടറി സ്കൂളുകൾ: ‘വാക റൺ’ മിനി മാരത്തോൺ ജനുവരി 6-ന്

നേമം വിക്ടറി സ്കൂളുകളുടെ 75-ാം വാർഷികാഘോഷങ്ങളുടെ (ഡയമണ്ട് ജൂബിലി) സമാപനത്തോടനുബന്ധിച്ച് ലഹരിക്കെതിരെ ബോധവൽക്കരണം ലക്ഷ്യമിട്ട് ‘വാക റൺ’ (Vaaka Run) എന്ന പേരിൽ മിനി മാരത്തോൺ സംഘടിപ്പിക്കുന്നു. ‘Steps Against Drugs’ എന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് ഈ കായിക മാമാങ്കം അരങ്ങേറുന്നത്. 2026 ജനുവരി 6 ചൊവ്വാഴ്ച രാവിലെ 7 മണിക്ക് മാനവീയം വീഥിയിൽ നിന്നും ആരംഭിക്കുന്ന മാരത്തോൺ നേമം വിക്ടറി സ്കൂൾ അങ്കണത്തിൽ അവസാനിക്കും. ഏകദേശം 12 കിലോമീറ്റർ ദൈർഘ്യമുള്ള ഈ ഓട്ടത്തിൽ സ്കൂളിലെ വിദ്യാർത്ഥികൾക്കൊപ്പം […]

1 min read

‘പെൺ പാട്ടു താരകൾ’ എന്ന മികച്ച സിനിമ ഗ്രന്ഥത്തിലുള്ള 2024 സ്റ്റേറ്റ് ഫിലിം അവാർഡ് ജേതാവായ ശ്രീമതി സി. എസ് മീനാക്ഷിയെ ആദരിച്ചു

സത്യജിത്ത്റേ ഫിലിം സൊസൈറ്റിയുടെയും സത്യജിത്ത് റേ ലിറ്ററെച്ചർ അക്കാദമിയുടെയും ആഭിമുഖ്യത്തിൽ ‘പെൺ പാട്ടു താരകൾ’ എന്ന മികച്ച സിനിമ ഗ്രന്ഥത്തിനുള്ള 2024 സ്റ്റേറ്റ് ഫിലിം അവാർഡ് ജേതാവായ സി. എസ് മീനാക്ഷിയെ ആദരിച്ചു. Reports: RENJINI NAIR മലയാള സിനിമാ ഗാനലോകത്തെ സ്ത്രീശബ്ദങ്ങളുടെ ചരിത്രം രേഖപ്പെടുത്തുന്ന സി. എസ്. മീനാക്ഷി രചിച്ച ‘പെൺപാട്ടുതാരകൾ’ എന്ന കൃതി മികച്ച സിനിമാ ഗ്രന്ഥത്തിനുള്ള 2024-ലെ കേരള സ്റ്റേറ്റ് ഫിലിം അവാർഡ് – സ്പെഷ്യൽ ജൂറി പുരസ്കാരം നേടിയിരുന്നു. മലയാള സിനിമയിൽ […]

1 min read

വി പ്രിയദർശിനി പുതിയ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്: ബി.പി മുരളി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ ഒൻപതാമത് പ്രസിഡന്റായി വി.പ്രിയദർശിനി അധികാരമേറ്റു. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ അനു കുമാരി സത്യവാചകം ചൊല്ലികൊടുത്തു. 15 വോട്ടുകൾ നേടിയാണ് വി.പ്രിയദർശിനി ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. കല്ലമ്പലം ഡിവിഷനിൽ നിന്ന് എൽ. ഡി.എഫ് സ്ഥാനാർഥിയായാണ് വി. പ്രിയദർശിനി ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. യുഡിഎഫിന്റെ ആഗ്നസ് റാണിക്ക് 13 വോട്ട് ലഭിച്ചു. നാവായിക്കുളം ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥിയായി വിജയിച്ച ബി.പി മുരളി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി ചുമതലയേറ്റു. പ്രസിഡന്റ് […]

error: Content is protected !!