1 min read

തിരുവനന്തപുരം നഗരസഭ :വി വി രാജേഷ് പുതിയ മേയർ

തിരുവനന്തപുരം നഗരസഭയുടെ47- മത് മേയറായി വി.വി രാജേഷ് അധികാരമേറ്റു. കോർപ്പറേഷൻ ഹാളിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ജില്ലാ കളക്ടർ അനു കുമാരി സത്യവാചകം ചൊല്ലിക്കൊടുത്തു. 51 വോട്ടുകൾ നേടിയാണ് വി.വി രാജേഷ് മേയറായി തെരഞ്ഞെടുക്കപ്പെട്ടത്. എൽ.ഡി.എഫിന്റെ മേയർ സ്ഥാനാർഥി ആർ.പി ശിവജിക്ക് 29 വോട്ടും യു.ഡി.എഫിന്റെ കെ.എസ് ശബരീനാഥന് 17 വോട്ടും ലഭിച്ചു. കൊടുങ്ങാനൂർ വാർഡിൽ നിന്ന് എൻ ഡി എ യുടെ സ്ഥാനാർത്ഥി യായാണ് വി.വി രാജേഷ് നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കരുമം വാർഡിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട […]

1 min read

ക്രൈസ്തവർക്കെതിരേയുളള അക്രമങ്ങൾ അപലപനീയം-ശശി തരൂർ എം.പി

തിരുവനന്തപുരം:രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർക്കെതിരേയുളള അക്രമങ്ങൾ അപലപനീയമെന്ന് ശശി തരൂർ എം.പി.പാളയം എൽ.എം.എസ് കോമ്പൌണ്ടിൽ നടക്കുന്ന ട്രിവാൻഡ്രം ഫെസ്റ്റിൽ ക്രിസ്തുമസ്സന്ദേശം നൽകിസംസാരിക്കുകയായിരുന്നു എം.പി. ആഘോഷവേളകളിൽ നടക്കുന്ന അക്രമങ്ങൾ ഒരു മതവിഭാഗത്തിനു നേരെമാത്രം ഉളളതായി കണക്കാക്കാൻ കഴിയില്ല.അത് നമ്മുടെ രാജ്യത്തിനും ഭരണഘടനയ്ക്കും എതിരെയുളള അക്രമമാണെന്നും എം.പി പറഞ്ഞു.ട്രിവാൻഡ്രം ഫെസ്റ്റ് മുന്നോട്ടുവെയ്ക്കുന്ന ഒരുമയുടെ ആശയം ലോകത്തിന് മാതൃകയാവട്ടെ എന്നും എം.പി ആശംസിച്ചു. ചടങ്ങിൽആക്ട്‌സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ, റവ.ഡോ.എ.പി.ക്രിസ്റ്റൽ ജയരാജ്,റവ.ക്രിസ്റ്റിൻ ദാസ്,റവ.സാം സിംഗ്,റവ.അനൂപ്എജോസഫ്,റവ.ദിവിൻഎസ്സന്തോഷ്,ഇവാ.ആമോസ് ഇസ്രായേൽ,ഇവാ.എബ്രഹാം,റവ.ജി.ജയൻ,റവ.ഡോ.എൽ.ജെ.സാജീസ്,അഡ്വ.ബിജു ഇമ്മാനുവൽഎന്നിവർ ചടങ്ങിൽ സംസാരിച്ചു.

1 min read

വാട്ടർ അതോറിറ്റി ബിപിഎൽ ഉപഭോക്താക്കൾക്ക്സൗജന്യ കുടിവെള്ളത്തിന് ജനു.31 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: ബിപിഎൽ വിഭാഗത്തിൽപ്പെടുന്ന ഉപഭോക്താക്കൾക്ക് കേരള വാട്ട‍ർ അതോറിറ്റി നൽകുന്ന സൗജന്യകുടിവെള്ള ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷകൾ ജനുവരി ഒന്നു മുതൽ 31 വരെ സമ‍‍ർപ്പിക്കാം. പ്രതിമാസം 15 കിലോലിറ്റ‍ർ (15,000 ലിറ്റര്‍) വരെ മാത്രം ജല ഉപഭോഗമുള്ള, ബിപിഎൽ വിഭാഗത്തിൽപ്പെടുന്നവർക്കാണ് ആനുകൂല്യം അനുവദിക്കുന്നത്. 2026-ൽ ബി.പി.എല്‍. ആനുകൂല്യം ലഭിക്കുന്നതിനായി, നിലവില്‍ ആനുകൂല്യം ലഭിച്ചുകൊണ്ടിരിക്കുന്നവരും പുതുതായി ആനുകൂല്യം ആവശ്യമുള്ളവരും അപേക്ഷകള്‍ 2026 ജനുവരി 31-ന്‌ മുൻപ് http://bplapp.kwa.kerala.gov.in എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി അപേക്ഷ നൽകണം. ഉപഭോക്താക്കളുടെ ഇ-അബാക്കസ്‌ […]

1 min read

വർക്കല നോർത്ത് റസിഡൻസ് അസോസിയേഷന്റെ പന്ത്രണ്ടാം വാർഷിക സമ്മേളനവും, കുടുംബ സംഗമവും നടന്നു.

വർക്കല നോർത്ത് റസിഡൻസ് അസോസിയേഷന്റെ പന്ത്രണ്ടാം വാർഷിക സമ്മേളനവും, കുടുംബ സംഗമവും കുരയ്ക്കണ്ണി എൻഎസ്എസ് കരയോഗ ഹാളിൽ വച്ച് വിവിധയിന കലാപരിപാടികളുമായി സംഘടിപ്പിക്കുകയുണ്ടായി. ചടങ്ങിന്റെ അധ്യക്ഷൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ കെ രാധാകൃഷ്ണൻ നിർവഹിച്ചു. ചടങ്ങിന്റെ ഉദ്ഘാടനം ഭദ്രദീപം കൊളുത്തി മുൻ കണ്ണൂർ വൈസ് ചാൻസിലർ  ഡോ പി ചന്ദ്രമോഹൻ നിർവഹിച്ചു.  സ്വാഗത പ്രസംഗവും വാർഷിക റിപ്പോർട്ടും സെക്രട്ടറി സി പ്രസന്നകുമാർ വായിക്കുകയുണ്ടായി. മുഖ്യപ്രഭാഷകനായി  യൂണിവേഴ്സിറ്റി കോളേജ് വകുപ്പ് മേധാവി,മലയാള വിഭാഗം അജയൻ പനയറ നിർവഹിച്ചു.ആശംസ പ്രസംഗം […]

1 min read

മന്ത്രിയോടൊപ്പം കുഞ്ഞു മാലാഖമാരുടെ ക്രിസ്മസ് ആഘോഷം

ജാതിയും മതവുമില്ല, ശിശുക്ഷേമ സമിതിയിൽ തിരുവനന്തപുരം : വെണ്മയുള്ള കുഞ്ഞടുപ്പിനെക്കാൾ നിർമ്മലമായിരുന്നു അവരുടെ ഹൃദയങ്ങൾ. ക്രിസ്മസ് പാപ്പാ തൊപ്പിയും തൂവെള്ളയുടുപ്പുകളും അണിഞ്ഞ് അവർ ഒരുങ്ങി നിന്നു. ഏവരുടെയും മുഖത്ത് ആഘോഷത്തിൻ്റെ ആവേശവും ആഹ്ലാദവും. ബലൂണുകളും നക്ഷത്രങ്ങളുംഒരുക്കിയ സമിതി മുറ്റത്ത് മന്ത്രി അമ്മ സ്റ്റേറ്റ് കാറിൽ പാഞ്ഞെത്തി ഹാളിലേക്ക് നടന്നു ചെന്നു. കുരുന്നുകളെ ഒരോരുത്തരുടെയും അടുത്തെത്തി വാരി പുണർന്നു. എല്ലാ പേർക്കും കൈകൊടുത്ത് ഹാപ്പി ക്രിസ്മസ്സും നേർന്നു. കുരുന്നുകൾ ഉഷാറായി. മന്ത്രി അമ്മ, സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ […]

1 min read

ശിവഗിരിയിൽ ആചാര്യ സ്മൃതി സമ്മേളനം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി ഉദ്ഘാടനം ചെയ്തു

ശിവഗിരിയിൽ ആചാര്യ സ്മൃതി പ്രഭാഷണ പരമ്പര നടന്നു ശിവഗിരി:വളരെയേറെ ആധ്യാത്മിക ആചാര്യന്മാർക്ക് ജന്മം നൽകുവാൻ ഭാരതത്തിന് ആയെന്നും മറ്റു രാജ്യങ്ങളിൽ ഇപ്രകാരം സംഘടിപ്പിച്ചതായി അറിയുന്നില്ല എന്നും കവടിയാർ കൊട്ടാരത്തിലെ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി അഭിപ്രായപ്പെട്ടു. 93 -ാമതു ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി നടന്ന ആചാര്യ സ്മൃതി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.ഒരു വേള ശ്രീനാരായണ ഗുരുദേവൻ വിശ്രമിച്ചിരിക്കെ ഒരാൾ വന്നു അന്നത്തെ നാട്ടിലെവിഷമാ വസ്ഥകൾ ഗുരുവിന് മുൻപിൽ അവതരിപ്പിച്ചപ്പോൾ നമ്മുടെ വിഷമങ്ങൾക്കെല്ലാം പരിഹാരം കണ്ടെത്തുവാൻ […]

1 min read

പൊള്ളലേറ്റവര്‍ക്ക് ലോകോത്തര നൂതന ചികിത്സാ സംവിധാനം; കേരളത്തിലെ ആദ്യ സ്‌കിന്‍ ബാങ്കില്‍ ആദ്യ സ്‌കിന്‍ പ്രോസസിംഗ് തുടങ്ങി;

തിരുവനന്തപുരം: കേരളത്തില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സജ്ജമാക്കിയ സ്‌കിന്‍ ബാങ്കില്‍ ആദ്യ ചര്‍മ്മത്തിന്റെ പ്രോസസിംഗ് ആരംഭിച്ചു. പ്രത്യേക താപനിലയിലും സംവിധാനത്തിലുമാണ് ചര്‍മ്മം സംരക്ഷിക്കുന്നത്. മൂന്ന് ആഴ്ചത്തെ കെമിക്കല്‍ പ്രോസസിംഗിന് ശേഷം അത്യാവശ്യമുള്ള രോഗികള്‍ക്ക് പ്ലാസ്റ്റിക് സര്‍ജറിയിലൂടേയും നൂതന സാങ്കേതികവിദ്യയോടെയും ചര്‍മ്മം വച്ച് പിടിപ്പിക്കുന്നു. അപകടത്താലും പൊള്ളലേറ്റും ചര്‍മ്മം നഷ്ടപ്പെട്ടവര്‍ക്ക് ജീവന്‍ നിലനിര്‍ത്താന്‍ ഇത് അത്യാവശ്യമാണ്. പുതിയ ചര്‍മ്മം പരിക്കേറ്റ ഭാഗത്ത് ഒരു കവചം നല്‍കുന്നു. മാത്രമല്ല അണുബാധ കുറയ്ക്കാനും വേദന കുറയ്ക്കാനും ധാതുനഷ്ടവും ലവണ നഷ്ടവും […]

1 min read

ക്രിസ്തുമസ് രാവുകൾക്കായി നഗരം നക്ഷത്രവിളക്കുകൾ കൊളുത്തി കാത്തിരിക്കെ, അമ്മത്തൊട്ടിലിൽ അനാഥത്വത്തിന്റെ നോവ് മറികടന്നു കരുതലിലേക്ക് – ലിയോ

കേരള സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി എൽ അരുൺ ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌ 👇 പുൽക്കൂട്ടിൽ പിറന്ന പൈതലിനെപ്പോലെ അവൻ… അമ്മത്തൊട്ടിലിലെ ആ നക്ഷത്രം ഇനി ‘ലിയോ’✨ ക്രിസ്തുമസ് രാവുകൾക്കായി നഗരം നക്ഷത്രവിളക്കുകൾ കൊളുത്തി കാത്തിരിക്കെ, അമ്മത്തൊട്ടിലിന്റെ വാതിലിലൂടെ ഇന്നലെ (ഞായർ) രാത്രി 9.40 ന് ഒരു ആൺകുരുന്നു കൂടി എത്തിച്ചേർന്നു.ഒരു നിമിഷത്തെ അനാഥത്വത്തിന്റെ നോവ് മറികടന്ന്, ആയിരം കൈകളുടെ കരുതലിലേക്ക് ആ കുഞ്ഞ് കണ്ണ് തുറന്നപ്പോൾ അവന് നൽകിയ പേര് ‘ലിയോ’ (Leo). […]

1 min read

ജില്ലാ പഞ്ചായത്ത് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പുതിയ ഭരണ സമിതി സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേറ്റു. ജില്ലാ പഞ്ചായത്ത് വരണാധികാരിയും ജില്ലാ കളക്ടറുമായ അനു കുമാരി ജില്ലാ പഞ്ചായത്ത് നാവായിക്കുളം ഡിവിഷനിൽ നിന്ന് വിജയിച്ച മുതിർന്ന അംഗം ബി.പി മുരളിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ഉപവരണാധികാരിയായ എ ഡി എം വിനീത് ടി.കെയും പങ്കെടുത്തു. തുടർന്ന് മറ്റ് അംഗങ്ങൾക്ക് ബി.പി. മുരളി സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് ആദർശ് ഇലകമൺ (ഇലകമൺ) ദീപ അനിൽ (കിളിമാനൂർ), സുധീർഷാ (കല്ലറ പി.വി രാജേഷ് (വെഞ്ഞാറമൂട്), ജെ […]

1 min read

നഗരസഭയിൽ പുതിയ ഭരണസമിതി അധികാരമേറ്റു

നഗരസഭയിൽ പുതിയ ഭരണസമിതി അധികാരമേറ്റു തിരുവനന്തപുരം നഗരസഭയിൽ പുതിയ ഭരണസമിതി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഏറ്റവും മുതിർന്ന അംഗമായ നന്തൻകോട് വാർഡിൽ തെരഞ്ഞെടുക്കപ്പെട്ട കെ. ആർ ക്ളീറ്റസിന് ജില്ലാകളക്ടർ അനു കുമാരി സത്യവാചകം ചൊല്ലി കൊടുത്തു. തുടർന്ന് മുതിർന്ന അംഗം മറ്റ് ഭരണസമിതി അംഗങ്ങൾക്ക് സത്യവാചകം ചൊല്ലി കൊടുത്തു. ചടങ്ങിൽ സബ് കലക്ടറും റിട്ടേണിംഗ് ഓഫീസറുമായ ഒ.വി ആൽഫ്രഡ്, ജില്ലാ പ്ലാനിങ് ഓഫീസർ പ്രവീൺ. പി, ജില്ലാ സപ്ലൈ ഓഫീസർ സിന്ധു കെ.വി, ജില്ലാ ലേബർ ഓഫീസർ […]

error: Content is protected !!