ശങ്കരാനന്ദസ്വാമിയുടെ 49-ാമത് സമാധി വാർഷികം ശിവഗിരിയിൽ ആചരിച്ചു.
ശിവഗിരി: ശിവഗിരി മഠത്തിന്റെ അവസാന മഠാധിപതിയായിരുന്ന ശങ്കരാനന്ദസ്വാമിയുടെ 49-ാമത് സമാധി വാർഷികം ശിവഗിരിയിൽ ആചരിച്ചു. സമാധിസ്ഥാനത്ത് പ്രത്യേക പൂജയും പ്രാർത്ഥനയും നടന്നു. സ്വാമി സത്യാനന്ദസരസ്വതി, സ്വാമി അസംഗാനന്ദഗിരി, സ്വാമി അംബികാനന്ദ, സ്വാമി സുരേശ്വരാനന്ദ, സ്വാമി ശങ്കരാനന്ദ, സ്വാമി സത്യാനന്ദതീർത്ഥ, സ്വാമി ദേശികാനന്ദയതി, സ്വാമി അരൂപാനന്ദ തുടങ്ങിയവരും ബ്രഹ്മചാരികളും അന്തേവാസികളും ഭക്തജനങ്ങളും പങ്കെടുത്തു. വിശേഷാൽ ഗുരുപൂജയും ഉണ്ടായിരുന്നു. ഫോട്ടോ: ശിവഗിരിമഠത്തിന്റെ അവസാന മഠാധിപതിയായിരുന്ന ശങ്കരാനന്ദസ്വാമിയുടെ 49-ാമത് സമാധിവാർഷികദിനത്തിൽ ശിവഗിരിയിലെ സമാധി സ്ഥാനത്ത് സന്യാസിമാരുടെ നേതൃത്വത്തിൽ നടന്ന പ്രത്യേക പ്രാർത്ഥന.
