1 min read

സൗജന്യ മെഡിക്കൽ ക്യാമ്പ്

വർക്കല :ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലും പുന്നമൂട് റസിഡൻസ് അസോസിയേഷനും സംയുക്തമായി *സൗജന്യ മെഡിക്കൽ ക്യാമ്പ്* ഞായറാഴ്ച   പുന്നമൂട് എൻ. എസ്. എസ് കരയോഗ ഹാളിൽ വെച്ച് നടത്തുന്നു. പ്രസ്തുത ക്യാമ്പിന്റെ ഉദ്ഘാടനം  *ശ്രീമദ്: ഋതംഭരാനന്ദ സ്വാമികൾ* (സെക്രട്ടറി, SSNMM ഹോസ്പിറ്റൽ) നിർവ്വഹിക്കും.*അജയകുമാർ.K  (പ്രസിഡൻറ് , പുന്നമൂട് റസിഡൻസ് അസോസിയേഷൻ,വർക്കല) അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന ചടങ്ങിൽ .*മോഹനൻ പി പി* (സെക്രട്ടറി , പുന്നമൂട് റസിഡൻസ് അസോസിയേഷൻ വർക്കല )*മോഹൻദാസ് K* (ട്രഷറർ,പുന്നമൂട് റസിഡൻസ് അസോസിയേഷൻ […]

1 min read

വാഹനാപകടം: പരിക്കേറ്റ വര്‍ക്കല സ്വദേശിയായ യുവാവ് മരിച്ചു.

ആലുവയിൽ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വർക്കല ചെറുന്നിയൂർ മുല്ലശ്ശേരിയിൽ വാസുദേവൻ നായരുടെ മകൻ വൈശാഖ് ( കണ്ണൻ- 41) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച ആലുവയിൽ വെച്ച് വൈശാഖ് സഞ്ചരിച്ചിരുന്ന ബൈക്ക് ടാങ്കറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വൈശാഖ് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് മരിച്ചത്. അമ്മ : ലീലാ ഭായി  ഭാര്യ: രാഖി  മകൻ :നിരഞ്ജൻ

1 min read

വർക്കല,നാവായിക്കുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ വർക്കല താലൂക്ക് സപ്ലൈ ഓഫീസിന് മുന്നിൽ ധർണ നടത്തി.

വർക്കല,നാവായിക്കുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ വർക്കല താലൂക്ക് സപ്ലൈ ഓഫീസിന് മുന്നിൽ സംസ്ഥാനത്തെ റേഷൻ സംവിധാനം താറുമാറായതിൽ പ്രതിഷേധിച്ച് ധർണ നടത്തി. വർക്കല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം. എൻ. റോയ് അധ്യക്ഷത വഹിച്ചു. വർക്കല യുഡിഎഫ് ചെയർമാൻ ബി. ധനപാലൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറിമാരായ അഡ്വ. ബി.ഷാലി,ഷിബു വർക്കല, നാവായിക്കുളം ബ്ലോക്ക് പ്രസിഡന്റ് അനീഷ് നാവായിക്കുളം, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എ ജെ.ജിഹാദ് കല്ലമ്പലം,, […]

1 min read

സംസ്ഥാനത്തെ റേഷൻ സംവിധാനം താറുമാറായതിൽ പ്രതിഷേധിച്ച് ധർണ നടത്തി.

വർക്കല,നാവായിക്കുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ വർക്കല താലൂക്ക് സപ്ലൈ ഓഫീസിന് മുന്നിൽ സംസ്ഥാനത്തെ റേഷൻ സംവിധാനം താറുമാറായതിൽ പ്രതിഷേധിച്ച് ധർണ നടത്തി. വർക്കല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം. എൻ. റോയ് അധ്യക്ഷത വഹിച്ചു. വർക്കല യുഡിഎഫ് ചെയർമാൻ ബി. ധനപാലൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറിമാരായ അഡ്വ. ബി.ഷാലി,ഷിബു വർക്കല, നാവായിക്കുളം ബ്ലോക്ക് പ്രസിഡന്റ് അനീഷ് നാവായിക്കുളം, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എ ജെ.ജിഹാദ് കല്ലമ്പലം,, […]

1 min read

“ക്യാൻസറിനെതിരെ ഒരുമിക്കാം”

അന്താരാഷ്ട്ര ക്യാൻസർ ദിനംവേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ്റെ “ക്യാൻസറിനെതിരെ ഒരുമിക്കാം” എന്ന സന്ദേശം ഉയർത്തി ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലും,വർക്കല ബ്ലോക്ക് പഞ്ചായത്തും, അയന്തി സ്നേഹ റസിഡൻസ് അസോസിയേഷനും സംയുക്തമായി ക്യാൻസറി നെതിരെയുള്ള ബോധവൽക്കരണ പരിപാടി വർക്കല ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചൊവ്വാഴ്ച 10 30 ന് സംഘടിപ്പിച്ചിരിക്കുന്നു അഡ്വ: സ്മിത സുന്ദരേശൻ ( വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ) അധ്യക്ഷത വഹിക്കുന്ന ബോധവൽക്കരണ പരിപാടിയുടെ ഉദ്ഘാടനം SSNMM ഹോസ്പിറ്റൽ സെക്രട്ടറി ശ്രീമത് .. ഋതംഭരാനന്ദ […]

1 min read

ഗുരുദേവന്‍-മഹാത്മജി സമാഗമ ശതാബ്ദി സമ്മേളനം ശിവഗിരിയില്‍ മാര്‍ച്ച് 12 ന്

ശിവഗിരി: ഗുരുദേവന്‍-മഹാത്മാഗാന്ധി സമാഗമത്തിന്‍റെ ശതാബ്ദി സമ്മേളനം മാര്‍ച്ച് 12 ന് ശിവഗിരിയില്‍ നടക്കും. മഹാത്മാഗാന്ധിയുടെയും ഭാരതത്തിന്‍റെയും ചരിത്രത്തിലെ ശ്രദ്ധേയമായ സംഭവമായിരിന്നു ഇരുവരും തമ്മില്‍ നടന്ന കൂടിക്കാഴ്ച്ച. ഇന്ത്യയിലെ അയിത്തോച്ചാടന പ്രസ്ഥാനം, ഹരിജനോദ്ധാരണം, ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം തുടങ്ങിയവയില്‍ ഗുരുദേവന്‍ മഹാത്മജിയിലൂടെ ചെലുത്തിയ ശക്തമായ സ്വാധീനം ഈ കൂടിക്കാഴ്ച്ചയിലൂടെ തെളിഞ്ഞുകാണാനാവുന്നതാണ്. ഗുരുദേവന്‍-ഗാന്ധി കൂടിക്കാഴ്ച്ചയെക്കുറിച്ച് പഠനം നടത്തിയ മാര്‍ത്തോമാസഭയുടെ ദാര്‍ശനികാചാര്യനായിരുന്ന പൗലോസ് മാര്‍ഗ്രീഗോറിയോസ് തിരുമേനി മെത്രപ്പോലിത്ത ഗുരുദേവന്‍ ഗുരുസ്ഥാനത്തും ഗാന്ധിജി ശിഷ്യസ്ഥാനത്തുമായിരിന്നുകൊണ്ടാണ് ഈ കൂടിക്കാഴ്ച്ച എന്നാണഭിപ്രായപ്പെട്ടത്. ശിവഗിരിയില്‍ നടക്കുന്ന ശതാബ്ദി […]

1 min read

ഇടവാ പാലക്കാവ് ഭഗവതി ക്ഷേത്രത്തിൽ ഈ കാണിക്ക സംവിധാനം സമർപ്പിച്ചു

ഈ കാണിക്ക സംവിധാനം ഇടവാ പാലക്കാവ് ഭഗവതി ക്ഷേത്രത്തിൽ ഈ കാണിക്ക സംവിധാനം ഇന്ത്യൻ ഓവർസീസ് ബാങ്ക് ഇടവ ബ്രാഞ്ച് സീനിയർ മാനേജർ ആനന്ദ് രാജ് സമർപ്പിച്ചു. തദവസരത്തിൽ ക്ഷേത്രം പ്രസിഡന്റ്‌ സുരേഷ് ബാബു, ഖജാൻജി റോയി,ജോയിന്റ് സെക്രട്ടറി ശശിധരൻ, പണ്ടാരവിളാകം കുടുംബ കാരണവർ പി. ചന്ദ്രൻ, കമ്മിറ്റി അംഗങ്ങളായ ഗോഡ് വിൻ, സതീശൻ എന്നിവർ സന്നിഹിതരായിരിന്നു.

1 min read

4 ഭാര്യമാ‍‍ർക്ക് പുറമെ മറ്റൊരു യുവതിയുമായി ബന്ധം: വര്‍ക്കലയില്‍ വിവാഹത്തട്ടിപ്പുകാരന്‍ പിടിയില്‍

വർക്കലയിൽ വിവാഹ തട്ടിപ്പ് നടത്തി സ്വർണവും പണവും കവർന്നയാൾ പിടിയിൽ. താന്നിമൂട് സ്വദേശിയായ 31 വയസ്സുള്ള നിതീഷ്ബാബുവിനെയാണ് വർക്കല പോലീസ് അറസ്റ്റ് ചെയ്തത്. ഒരേസമയം നാല് യുവതികളുടെ ഭർത്താവായി നടിക്കവേ അഞ്ചാമതൊരു യുവതിയോടുള്ള ബന്ധം തുടങ്ങുന്നത് നഗരൂർ സ്വദേശിനിയായ നാലാം ഭാര്യ അറിഞ്ഞത് മുതലാണ് പ്രശ്നങ്ങൾക്ക് തുടക്കമായതും സംഭവം പുറംലോകം അറിഞ്ഞതും. സംഭവത്തെ കുറിച്ച് വർക്കല പോലീസ് നടത്തിയ സമർത്ഥമായ അന്വേഷണത്തിലാണ്. പ്രതിയുടെ വിവാഹ തട്ടിപ്പിൽ നിരവധി യുവതികൾ സമാനമായി ഇരയായിട്ടുണ്ടെന്നും, ഒരു വിവാഹവും നിയമപരമായി രജിസ്റ്റർ […]

1 min read

അസ്പര്‍ശാനന്ദസ്വാമിയുടെ രണ്ടാം സമാധി ദിനത്തോടനുബന്ധിച്ചു ശിവഗിരിയില്‍ അനുസ്മരണായോഗ ഉദ്ഘാടനം നടന്നു.

അസ്പര്‍ശാനന്ദസ്വാമി ഗുരുശിഷ്യ പരമ്പരയിലെ മഹാനായ കര്‍മ്മ യോഗി ശിവഗിരി : ഗുരുദേവ ശിഷ്യപ്രശിഷ്യപരമ്പരയിലെ മഹാനായ കര്‍മ്മയോഗിയായിരിന്നു അസ്പര്‍ശാനന്ദസ്വാമിയെന്നു ശിവഗിരി മഠം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി പറഞ്ഞു. അസ്പര്‍ശാനന്ദസ്വാമിയുടെ രണ്ടാം സമാധി ദിനത്തോടനുബന്ധിച്ചു ശിവഗിരിയില്‍ അനുസ്മരണായോഗം ഉദ്ഘാടനം ചെയ്യുകയായിരിന്നു സ്വാമി. ഗുരുദേവന്‍ സ്ഥാപിച്ച മത മഹാപാഠശാലയില്‍ ഏഴു വര്‍ഷം പഠിച്ചു സന്യാസം സ്വീകരിച്ച സ്വാമി ആശ്രമ കവാടത്തിലിരുന്നു. ആത്മീയ ഉപദേശം നല്‍കുന്നതിനപ്പുറം സമൂഹ മധ്യത്തിലേക്കിറങ്ങി സന്യാസിയെന്നാല്‍ ത്യാഗി പരോപകരാര്‍ത്ഥം പ്രവര്‍ത്തിക്കുന്നവന്‍ എന്ന ഗുരുദേവന്‍റെ നവ സന്യാസി സങ്കല്‍പ്പത്തെ സ്വജീവിതത്തില്‍ […]

1 min read

മഹാകവി കുമാരനാശാൻ ചരമശതാബ്ദി ആചരണ സമിതി സംഘടിപ്പിച്ച നവോത്ഥാന സന്ദേശ ജാഥ ഉത്ഘാടനം ചെയ്തു.

വർക്കല: ചിന്താ പ്രധാനങ്ങളായ വിഷയങ്ങൾ ചർച്ച ചെയ്യുന്ന നവീന കവിതയുടെ സൃഷ്ടാവാണ് മഹാകവി കുമാരനാശാനെന്ന് ചരിത്രഗവേഷകൻ ജി. പ്രിയദർശനൻ പറഞ്ഞു. മഹാകവി കുമാരനാശാൻ ചരമശതാബ്ദി ആചരണ സമിതി സംഘടിപ്പിച്ച നവോത്ഥാന സന്ദേശ ജാഥയ്ക്ക് മൈതാനം മുനിസിപ്പൽ പാർക്കിൽ സംഘടിപ്പിച്ച സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൃദയത്തിൽ നിന്ന് പുറപ്പെട്ട് ഹൃദയത്തിൽ കൊള്ളുന്ന വാക്കുകളായിരുന്നു ആശാൻ കവിതകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും മുന്നോട്ടുവച്ചത്. സാമൂഹ്യ പരിവർത്തനത്തിനു വേണ്ടി ശക്തിയുക്തം പ്രവർത്തിച്ച അദ്ദേഹം ഭാഷയുടെ പരിഷ്കാരത്തിനും അളവറ്റ സംഭാവനകൾ നൽകി […]

error: Content is protected !!