വര്‍ക്കല
വര്‍ക്കല
വളര്‍ന്നുവരുന്ന തലമുറയുടെ രാസ ലഹരി ഉപയോഗം വ്യക്തി, കുടുംബ,സമൂഹത്തിന് ഭീഷണി; സ്വാമി ശുഭാംഗാനന്ദ
ശിവഗിരി : വളര്‍ന്നുവരുന്ന തലമുറയുടെ രാസ ലഹരി ഉപയോഗം വ്യക്തി, കുടുംബ,സമൂഹത്തിന് ഭീഷണിയാകുന്നുവെന്ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അഭിപ്രായപ്പെട്ടു. ഗുരുധര്‍മ്മ പ്രചരണ സഭയുടെ തിരുവനന്തപുരം ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി. സര്‍ക്കാര്‍ ഭാഗത്തുനിന്നും ശക്തമായ നിലപാട് സ്വീകരിക്കുന്നുണ്ടെങ്കിലും ലഹരിക്കെതിരെ പൊതുസമൂഹവും ജാഗ്രത കാട്ടണം. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ശിവഗിരി മഠവും ഗുരുധര്‍മ്മ പ്രചരണ സഭയും സജീവമായി ഇടപെടുന്നുണ്ട്. മദ്യപിക്കുന്നവര്‍ക്ക് അംഗത്വം നല്‍കാത്ത പ്രസ്ഥാനമാണ് ഗുരുധര്‍മ്മ പ്രചരണ സഭയെന്നും ശുഭാംഗാനന്ദ സ്വാമി പറഞ്ഞു. […]
ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ വേദന രഹിത പ്രസവം എന്ന വിഷയത്തെ ആസ്പദമാക്കി ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.
ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ വേദന രഹിത പ്രസവം എന്ന വിഷയത്തെ ആസ്പദമാക്കി ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൻ നടന്ന ബോധവൽകരണ പരിപാടി ഹോസ്പിറ്റൽ സെക്രട്ടറി ഋതംഭരാനന്ദ സ്വാമികൾ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. അമ്മയാകുന്നത് ഒരു അത്ഭുതകരമായ യാത്രയാണ്. എന്നിരുന്നാലും, പ്രസവസമയത്ത് ഒരു സ്ത്രീക്ക് കഠിനമായ വേദന അനുഭവപ്പെടുന്നു. ആദ്യത്തെ ഗർഭധാരണമാണെങ്കിൽ മിക്ക സ്ത്രീകൾക്കും വേദന അസഹനീയമായി മാറുന്നു. എന്നിരുന്നാലും ഇന്നത്തെ വിപ്ലവകരമായ പുരോഗതിയോടെ സ്ത്രീകൾക്ക് വേദനയില്ലാത്ത രീതികൾ […]
വര്‍ക്കല ചെറുന്നിയൂരിൽ ബൈക്ക് ടിപ്പറിന് പിന്നിൽ ഇടിച്ച് അയിരൂർ സ്വദേശിയായ യുവാവ് മരിച്ചു.
വര്‍ക്കല ചെറുന്നിയൂരിൽ ബൈക്ക് ടിപ്പറിന് പിന്നിൽ ഇടിച്ച് യുവാവ് മരിച്ചു . ബൈക്ക് യാത്രക്കാരനായ അയിരൂർ സ്വദേശിയായ 26 വയസ്സുള്ള അഭിനവ് ആണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന വർക്കല കോട്ടുമൂല സ്വദേശി ഹസ്സൻ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂർ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥനായ പ്രദീപിന്‍റെ മകനാണ് മരിച്ച അഭിനവ്. ബൈക്ക് അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
വർക്കലയില്‍ കഴിഞ്ഞദിവസം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം കല്ലമ്പലത്തിൽ നിന്നും കാണാതായ 38 കാരിയുടെതെന്ന് പോലീസ് സ്ഥിരീകരണം
വർക്കല കഴിഞ്ഞദിവസം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ അജ്ഞാത യുവതിയുടെ മൃതദേഹം കല്ലമ്പലത്തിൽ നിന്നും കാണാതായ 38കാരിയുടെതെന്ന് പോലീസ് സ്ഥിരീകരിച്ചു.കല്ലമ്പലം കളത്തൂർ ലൈനിൽ രാധികാ ഭവനിൽ വാടകയ്ക്ക് താമസിക്കുന്ന രാജൻ ബേബി ദമ്പതികളുടെ മകൾ അംബിക കുമാരി(38)യാണ് മരണപ്പെട്ടത്. ഇവർ ദിവസങ്ങൾക്ക് മുൻപ് പാരിപ്പള്ളിയിലുള്ള ഭർതൃ വീട്ടിൽ നിന്നും കുടുംബ പ്രശ്നങ്ങളെ തുടർന്ന് മാതാപിതാക്കൾ താമസിക്കുന്ന കല്ലമ്പലത്തിലെ വാടക വീട്ടിൽ എത്തുകയുണ്ടായതായി പറയുന്നു. തുടർന്ന് ഇക്കഴിഞ്ഞ ഏപ്രിൽ 11 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ഒന്നരമണിയോടെ വീട്ടിൽ നിന്നും […]
കോൺഗ്രസ് ഇടവ മണ്ഡലം കമ്മിറ്റി പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും നടത്തി.
കോൺഗ്രസ് ഇടവ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും നടന്നു. KPCC ആഹ്വാനം ചെയ്തതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു കഴിഞ്ഞ ദിവസം വൈകുന്നേരം ഇടവയിൽപ്രതിഷേധ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും നടത്തി. ഇടവ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജസീഫിന്റെ അധ്യക്ഷതയിൽ കൂടിയ പ്രതിഷേധ യോഗം മുൻ ഇടവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബാബു സാർ ഉത്ഘാടനം ചെയ്തു. കെ എസ് യു ജില്ലാ സെക്രട്ടറി സൈദലി മുഖ്യ പ്രഭാഷണം […]
വർക്കലയിലെ ഇടവ, വെറ്റക്കട ബീച്ചുകളിൽ നടക്കുന്ന അന്താരാഷ്ട്ര സർഫിംഗ് മത്സരങ്ങൾ ആവേശകരമായി പുരോഗമിക്കുന്നു.
അന്താരാഷ്ട്ര സർഫിംഗ് ഫെസ്റ്റിവൽ: ആദ്യ റൗണ്ട് മത്സരങ്ങൾ അവസാനിച്ചു വർക്കലയിലെ ഇടവ, വെറ്റക്കട ബീച്ചുകളിൽ നടക്കുന്ന അന്താരാഷ്ട്ര സർഫിംഗ് മത്സരങ്ങൾ ആവേശകരമായി പുരോഗമിക്കുകയാണ്. അഞ്ച് കാറ്റഗറികളിലായി നടക്കുന്ന മത്സരങ്ങളുടെ പ്രാഥമിക റൗണ്ടുകൾ അവസാനിച്ചു. പുരുഷന്മാരുടെ സെമി ഫൈനൽ മത്സരങ്ങളും മറ്റ് വിഭാഗങ്ങളുടെ ഫൈനൽ മത്സരങ്ങളും നാളെ (ഏപ്രിൽ 13) ന് നടക്കും. ഇന്ത്യയ്ക്കകത്തും പുറത്തു നിന്നുമുള്ള 60 സർഫിംഗ് അത്‌ലറ്റുകളാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്. ഫെസ്റ്റിവൽ നാളെ (ഏപ്രിൽ 13 ) ന് സമാപിക്കും.
വര്‍ക്കല ഗവ: ജില്ലാ ആശുപത്രിയില്‍ സൗജന്യ പ്രമേഹരോഗ നിർണ്ണയക്യാമ്പും മരുന്ന് വിതരണവും ഇന്ന് നടക്കും
സൗജന്യ പ്രമേഹരോഗ നിർണ്ണയക്യാമ്പും മരുന്ന് വിതരണവും വർക്കല: തിരുവനന്തപുരം ഗവ. ജില്ലാ ആയുർവേദ ആശുപത്രി സംഘടിപ്പിക്കുന്ന സൗജന്യ പ്രമേഹരോഗ നിർണ്ണയ ക്യാമ്പും മരുന്ന് വിതരണവും ഏപ്രിൽ 12 ശനിയാഴ്ച രാവിലെ 10 മണി മുതൽ 2 മണി വരെ വർക്കല ജില്ലാ ആയുർവേദ ആശുപത്രിയിൽ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഷർമദ് ഖാൻ ഉദ്ഘാടനം നിർവ്വഹിക്കും. ഡോ. സുജിന. വി. എസ് ക്യാമ്പിന് നേതൃത്വം നൽകും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് ആയിരിക്കും ഈ […]
ഇടവ ബീച്ചിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സർഫിംഗ് ഫെസ്റ്റിവലിനോടനുബന്ധിച്ച് സംഘാടക സമിതിയുടെ അവലോകനയോഗം ചേർന്നു.
അന്താരാഷ്ട്ര സർഫിംഗ് ഫെസ്റ്റിവൽ: അവലോകന യോഗം ചേർന്നു ഏപ്രിൽ 10 മുതൽ 13 വരെ വർക്കല ഇടവ ബീച്ചിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സർഫിംഗ് ഫെസ്റ്റിവലിനോടനുബന്ധിച്ച് സംഘാടക സമിതിയുടെ അവലോകനയോഗം ചേർന്നു. ഫെസ്റ്റിവലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ അറിയിച്ചു. മത്സ്യത്തൊഴിലാളികൾക്ക് യാതൊരുവിധത്തിലുള്ള അസൗകര്യങ്ങളും ഫെസ്റ്റിവൽ നടക്കുന്ന വേളയിൽ ഉണ്ടാകുകയില്ലെന്ന് സംഘാടകർ ഉറപ്പു നൽകി. ഹരിതചട്ടം പാലിച്ചായിരിക്കും ഫെസ്‌റ്റിവൽ സംഘടിപ്പിക്കുക. രാവിലെ 6.30 മുതൽ 11:30 വരെയാണ് മത്സരങ്ങൾ. മത്സരസമയങ്ങളിലെല്ലാം പോലീസ്, ഫയർഫോഴ്സ് എന്നിവരുടെ സേവനങ്ങൾ ഉണ്ടാകും. മത്സരാർത്ഥികൾക്ക് […]
ശിവഗിരി ശ്രീ നാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലും ജോയിൻ്റ് കൗൺസിൽ ഓഫ് സ്റ്റേറ്റ് സർവീസ് ഓർഗനൈസേഷൻനും ചേര്‍ന്ന് രക്തദാന ശേഖരണവും,മെഡിക്കൽ പരിശോധനയും സംഘടിപ്പിച്ചു.
ശിവഗിരി ശ്രീ നാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ രക്തദാന ശേഖരണവും,മെഡിക്കൽ പരിശോധനയും സംഘടിപ്പിച്ചു. ജോയിൻ്റ് കൗൺസിൽ ഓഫ് സ്റ്റേറ്റ് സർവീസ് ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി സിവിൽ സർവ്വീസ് ജീവനക്കാർ രക്തദാനം നടത്തി.ഇതോടനുബന്ധിച്ചു ജീവനക്കാർക്കും പൊതുജനങ്ങൾക്കും സൗജന്യമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വർക്കല സിവിൽ സ്റ്റേഷൻ അങ്കണത്തിൽ നടത്തിയ ക്യാമ്പിൻ്റെ ഉദ്ഘാടനം വി. മണിലാൽ നിർവഹിച്ചു. ആർ.എസ് സജീവ് അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ പി.എസ് സന്തോഷ്കുമാർ ശിവഗിരി ശ്രീ നാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ […]
