1 min read

ശിവഗിരി ശ്രീ നാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലും ജോയിൻ്റ് കൗൺസിൽ ഓഫ് സ്റ്റേറ്റ് സർവീസ് ഓർഗനൈസേഷൻനും ചേര്‍ന്ന് രക്തദാന ശേഖരണവും,മെഡിക്കൽ പരിശോധനയും സംഘടിപ്പിച്ചു.

ശിവഗിരി ശ്രീ നാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ രക്തദാന ശേഖരണവും,മെഡിക്കൽ പരിശോധനയും സംഘടിപ്പിച്ചു. ജോയിൻ്റ് കൗൺസിൽ ഓഫ് സ്റ്റേറ്റ് സർവീസ് ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി സിവിൽ സർവ്വീസ് ജീവനക്കാർ രക്തദാനം നടത്തി.ഇതോടനുബന്ധിച്ചു ജീവനക്കാർക്കും പൊതുജനങ്ങൾക്കും സൗജന്യമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വർക്കല സിവിൽ സ്റ്റേഷൻ അങ്കണത്തിൽ നടത്തിയ ക്യാമ്പിൻ്റെ ഉദ്ഘാടനം വി. മണിലാൽ നിർവഹിച്ചു. ആർ.എസ് സജീവ് അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ പി.എസ് സന്തോഷ്കുമാർ ശിവഗിരി ശ്രീ നാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ […]

1 min read

അന്താരാഷ്ട്ര സര്‍ഫിംഗ് ഫെസ്റ്റിവല്‍ ഏപ്രില്‍ 10 മുതൽ 13 വരെ വര്‍ക്കല ഇടവ, വെറ്റക്കട ബീച്ചുകളിൽ നടക്കും.

# ഇന്ത്യയ്ക്കകത്തും പുറത്തു നിന്നുമായി 70 അത്‌ലറ്റുകള്‍ പങ്കെടുക്കും# സര്‍ഫിംഗ് കായിക വിനോദത്തെ പ്രോത്സാഹിപ്പിക്കുന്നതിനും കേരളത്തെ, ഇന്ത്യയിലെ പ്രധാന സര്‍ഫ് കേന്ദ്രമാക്കുന്നതിനും ലക്ഷ്യമിട്ട് കേരള ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സര്‍ഫിംഗ് ഫെസ്റ്റിവല്‍ ഏപ്രില്‍ 10 മുതല്‍ 13വരെ വര്‍ക്കല ഇടവ, വെറ്റക്കട ബീച്ചുകളിൽ നടക്കും. ഇന്ത്യയ്ക്കകത്തും പുറത്തു നിന്നുമായി 70 അത്‌ലറ്റുകള്‍ പങ്കെടുക്കും. ഏപ്രിൽ 11 മതൽ 13വരെ രാവിലെ 6 മുതൽ ഉച്ചയ്ക്ക് 12 വരെയാണ് മത്സരങ്ങൾ നടത്തുന്നത്. വിജയികൾക്ക് രണ്ട് ലക്ഷം […]

1 min read

ഇടവ കാപ്പിൽ കണ്ണംമ്മൂട് ചരുവിളയിൽ ഗോപാലകൃഷ്ണൻ നായർ (93) നിര്യാതനായി

ഇടവ കാപ്പിൽ കണ്ണംമ്മൂട് ചരുവിളയിൽ ഗോപാലകൃഷ്ണൻ നായർ (93) നിര്യാതനായി. ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനാണ്. സ്ഥാനമാനങ്ങൾ ഒന്നും വഹിക്കാതെ ദീർഘകാലം സിപിഐഎമ്മിന്റെ ബ്രാഞ്ച് മെമ്പറായി പ്രവർത്തിച്ചു.ഭാര്യ : ഗോമതി അമ്മമക്കൾ : ശ്രീകണ്ഠൻ നായർ, മോഹനൻ നായർ, ഇന്ദിരാ ദേവി അമ്മ, രവീന്ദ്രൻ നായർ, തുളസിധരൻ നായർ, സുന്ദരേശൻ നായർ, സിന്ധു.മരുമക്കൾ : തങ്കമണി, രാജേന്ദ്രൻ നായർ, രജിത, ശ്രീകല, യമുന, പരേതനായ വിജയൻ നായർ.സഞ്ചയനം : 10/4/2025 ന് (വ്യാഴം ) രാവിലെ 8ന്

1 min read

ഏപ്രിൽ 7 ലോകാരോഗ്യദിനം-ശിവഗിരി ശ്രീ നാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു

ലോക ആരോഗ്യ ദിനത്തോടനുബന്ധിച്ച് വർക്കല ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ ഏപ്രിൽ 7 ന് വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ടു്. പൊതുജനാരോഗ്യ സംരക്ഷണത്തിനായി ആരോഗ്യകരമായ തുടക്കം പ്രതീക്ഷ നൽകുന്ന ഭാവികൾ (healthy beginning hopeful future) എന്ന സന്ദേശം ഉയർത്തി രാവിലെ 8 00 ന് വർക്കല മൈതാനം ജംഗ്ഷനിൽ നിന്നും പുത്തൻചന്തവരെ വാക്കത്തോൺ നടത്തുന്നു. വർക്കല ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് ബി. ഗോപകുമാർ ഫ്ലാഗ് ഓഫ് ചെയ്യുന്ന വക്കത്തോൺ പരിപാടിക്ക് ഹോസ്പിറ്റൽ സെക്രട്ടറി ഋതംഭരാനന്ദ […]

1 min read

ഗവർണർ രാജേന്ദ്ര അർലേക്കറുമായി ശിവഗിരി മഠം ഗുരു ധർമ്മ പ്രചരണ സഭ സെക്രട്ടറി ശ്രീമദ്. അസംഗാനന്ദഗിരി സ്വാമികൾ കൂടികാഴ്ച്ച നടത്തി.

തിരുവനന്തപുരം: ബഹു:കേരള ഗവർണർ ശ്രീ രാജേന്ദ്ര അർലേക്കറുമായി ഗുരുധർമ്മ പ്രചാരണാർത്ഥം ശിവഗിരി മഠം ഗുരു ധർമ്മ പ്രചരണ സഭ സെക്രട്ടറി ശ്രീമദ്. അസംഗാനന്ദഗിരി സ്വാമികൾ കൂടികാഴ്ച്ച നടത്തി. ശ്രീ നാരായണ ഗുരുദേവന്റെ ജീവചരിത്രവും,ശ്രീനാരായണ ഗുരുദേവനും മഹാത്മാഗാന്ധി സമാഗമ ചിത്രവും ഗുരു ധർമ്മ പ്രചരണ സഭയുടെ ഗുരുപ്രഭാവം സ്മരണികയും കൈമാറി. ഗുരു ധർമ്മ പ്രചരണ സഭ രജിസ്ട്രാർ ശ്രീ കെ ടി സുകുമാരൻ, യുവജന സഭ ചെയർമാൻ ശ്രീ രാജേഷ് സഹദേവൻ, ജനറൽ കൺവീനർ ശ്രീ അഡ്വ. സുബിത്ത് […]

1 min read

വർക്കല ശ്രീജനാർദ്ദനസ്വാമി ക്ഷേത്രത്തിലെ തിരുഉത്സവത്തിന് കൊടിയേറി..

വർക്കല ശ്രീജനാർദ്ദനസ്വാമി ക്ഷേത്രത്തിലെ തിരുഉത്സവത്തിന് ഇന്ന് രാവിലെ 8.25ന് മേൽ 9.30നകമുള്ള മുഹൂർത്തത്തിൽ കൊടിയേറി തുടർന്ന് 10ന് പഞ്ചരത്ന കീർത്തന ആലാപനവും വൈകിട്ട് 5.45ന് നൃത്തനൃത്യങ്ങളും ,6.30ന് സോപാന സംഗീത വും ,ലക്ഷദീപം,പുഷ്പാലങ്കാരം എന്നിവയും നടന്നു.  ഒന്നാം ഉത്സവ ദിവസമായ ഇന്ന്‌ രാത്രി 8ന് ശ്രീഭൂതബലി,9ന് മേജർസെറ്റ് കഥകളി. രണ്ടാം ഉത്സവ ദിവസമായ 3ന് രാവിലെ 5ന് ഗണപതിഹോമം,7.30ന് ഭാഗവത പാരായണം,10ന് ഓട്ടൻതുള്ളൽ,11.30ന് ഭഗവത് ഗീതാർച്ചന,വൈകിട്ട് 4ന് ഓട്ടൻതുള്ളൽ,5.30ന് കാഴ്ചശ്രീബലി,6.30ന് ലക്ഷദീപം,പുഷ്പാലങ്കാരം.6.30ന് സോപാന സംഗീതം,7ന് ഭരതനാട്യം,7.10ന് തിരുവാതിരക്കളി,7.45ന് ഗ്രൂപ്പ് […]

1 min read

വൈക്കം ക്ഷേത്രത്തില്‍ ജാതിഭേദമില്ലാതെ എല്ലാവര്‍ക്കും വിളക്കെടുക്കാം എന്ന ദേവസ്വം ബോര്‍ഡിന്‍റെ തീരുമാനം ശിവഗിരിമഠം സ്വാഗതം ചെയ്യുന്നു – സച്ചിദാനന്ദ സ്വാമി

ശിവഗിരി: വൈക്കം ക്ഷേത്രത്തില്‍ സമുദായം തിരിച്ചു വിളക്കെടുക്കുന്ന ചടങ്ങിനെ അതിവര്‍ത്തിച്ചു ഹിന്ദു സമുദായത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും വിളക്കെടുപ്പില്‍ പങ്കാളികളാകാം എന്ന് തീരുമാനമെടുത്ത ദേവസ്വം ബോര്‍ഡിനേയും വകുപ്പ് മന്ത്രി വി എന്‍ വാസവനെയും അഭിനന്ദിക്കുന്നതായി ശിവഗിരി മഠം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി പറഞ്ഞു കാലഹരണപ്പെട്ടുപോയ ദുരാചാരങ്ങളെ മുറുകെ പിടിക്കുകയല്ല പരിഷ്കൃത ജനതയ്ക്ക് ചേരുന്ന വിധം ജാതി വ്യത്യാസത്തിന് അധീതമായി ക്ഷേത്രങ്ങളിലെ ആചാരാനുഷ്ഠാനങ്ങളില്‍ എല്ലാവര്‍ക്കും തുല്യപ്രാധാന്യം എന്നതായിരുന്നു ഗുരുദേവദര്‍ശനത്തിന്‍റെ അടിസ്ഥാനതത്വം. ദേവസ്വം ബോര്‍ഡിന്‍റെ തീരുമാനത്തെ ഉള്‍ക്കൊള്ളുവാന്‍ സന്‍മനസ് കാട്ടിയ വൈക്കം […]

1 min read

സിംഗപ്പൂരിൽ നിര്യാതയായി

വർക്കല: വർക്കല റെയിൽവേ സ്റ്റേഷന് സമീപം ലൈല ഹരിയിൽ ലൈന സ്റ്റുഡിയോ സ്ഥാപകൻ ആർ വേലപ്പന്റെ മകളും പി.ഹരിദാസിന്റെ ഭാര്യയുമായ ലൈല ഹരിദാസ് 78 സിംഗപ്പൂരിൽ നിര്യാതയായി. ഗീതാ സന്തോഷ്, പ്രേമാനന്ദ് എന്നിവർ മക്കളും സന്തോഷ്, പ്രിഗി എന്നിവർ മരുമക്കളുമാണ്. സംസ്‍കാരചടങ്ങുകൾ സിംഗപ്പൂരിൽ നടന്നു. ലൈന സുധാകരൻ(Late), ലൈന ബാബു(Late), ലാലു വി, ബാലാജി എം വി എന്നിവർ സഹോദരങ്ങളാണ് . വർക്കലയുള്ള സ്വവസതിയിൽ പരേതയ്ക്ക് വേണ്ടി കുടുംബാംഗങ്ങളും ബന്ധുമിത്രാദികളും പ്രാർത്ഥന നടത്തി..

1 min read

ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ ബ്ലഡ് കമ്പോനൻ്റ് സെൻറർ കേരള ഗവർണർ ഉദ്ഘാടനം ചെയ്തു.

ലയൺസ് ക്ലബ്ബ് ഇൻറർനാഷണലിൻ്റെ സഹായത്തോടെ ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ സ്ഥാപിച്ച ബ്ലഡ് കമ്പോനൻ്റ്’സെപ്പറേഷൻയൂണിറ്റിന്റെ ഉദ്ഘാടനം കേരള ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നിർവഹിച്ചു. ഹോസ്പിറ്റൽ കോമ്പൗണ്ടിൽ നടന്ന യോഗത്തിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡൻറ് സച്ചിദാനന്ദ സ്വാമികൾ അധ്യക്ഷത വഹിച്ചു. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശ്രീമദ് ശുഭാംഗാനന്ദ സ്വമികൾ ‘അനുഗ്രഹ പ്രഭാഷണം നടത്തി. ലയൺസ് ഇൻറർനാഷണൽ ഭാരവാഹികളായ ഡോ..എ ജി . രാജേന്ദ്രൻ, ശ്രീ. എം . അബ്ദുൽ വഹാബ്, അഡ്വ. […]

1 min read

കാപ്പിൽ പനനിന്നവിള  അന്നപൂർണേശ്വരി ക്ഷേത്രോത്സവം.

കാപ്പിൽ തെക്കുംകര  പനനിന്നവിള  അന്നപൂർണേശ്വരി ഭദ്രകാളി ക്ഷേത്രത്തിലെ പൂരുരുട്ടാതി തിരുനാൾ മഹോത്സവം 2025 ഫെബ്രുവരി 20 മുതൽ മാർച്ച് 1 വരെ നടക്കും.  ക്ഷേത്ര തന്ത്രി സുരേഷ് ഭട്ടതിരിപ്പാട്, മേൽശാന്തി ഗണേഷ് പോറ്റി എന്നിവർ കാർമികത്വം വഹിക്കും.   എല്ലാ ദിവസവും നിർമാല്യ ദർശനം അഭിഷേകം, ഗണപതിഹോമം, വിളക്ക് എന്നിവ ഉണ്ടാകും. ഫെബ്രുവരി 20ന് രാവിലെ ആറിന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ഏഴിന് ശ്രീമദ് ദേവീ ഭാഗവത നവാഹ പാരായണം, വൈകിട്ട് 6 30ന് നീരാഞ്ജന പ്രദക്ഷിണത്തോടുകൂടിയുള്ള ദീപാരാധന, […]

error: Content is protected !!